തിരുവനന്തപുരം: ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് പൊലീസിന്റെ എഫ്‌ഐആർ. പ്രദേശത്ത് നിലനിന്നിരുന്ന ബിജെപി ഡിവൈഎഫ്‌ഐ സംഘർഷമാണ് കൊലയിലേക്ക് നയിച്ചത്. ഈ സംഘർഷത്തിൽ ബിജെപി പ്രവർത്തകരെ സഹായിച്ചതിലെ വൈരാഗ്യമാണ് രാജേഷിനെ കൊലപ്പെടുത്തന്നതിലേക്ക് നയിച്ചത്. കൊലപാതകത്തിൽ 11 പേർക്കെതിരെയാണ് പൊലീസ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്. കേസിലെ പ്രതികളായ മണിക്കുട്ടൻ,വിജി്തത് പ്രമോദ്, എബി, വിപിൻ, സിബി പിന്നെ കണ്ടാലറിയാവുന്ന 5 പോർ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ള ത്. ഇതിൽ ഒൻപത് പ്രതികളാണ് ഇതിനോടകം അറസ്റ്റിലായത്.

അറസ്റ്റിലായ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് ഐപിസി 143,144,147,148,149,341, 294(ബി),153,506,302,27(1) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി 8.45നാണ് കോലപാതകം നടന്നത്. ബിജെപി പ്രവർത്തകർക്കെതിരെ അക്രമം നടന്നതിന് സഹായം നൽകിയതിൽ പ്രതിഷേധിച്ച് 1 മുതൽ 11 വരെ പ്രതികൾ അന്യായമാി സംഘം ചേർന്ന് ജീവന് ആപത്ത് വരുത്തണമെന്ന് കരുതികൂട്ടി തന്നെ അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം. ഇടവക്കോട് വാർഡിൽ ഗൗരി സ്‌റ്റോഴ്‌സ് എന്ന വ്യാപാര സ്ഥാപനത്തിന് മുന്നിൽ രാജേഷ് നിൽക്കുമ്പോഴാണ് സംഘം എത്തി അക്രമം നടത്തിയത്.

രാജേഷിനെ കടയുടെ മുന്നിൽ നിൽക്കുമ്പാേൾ എത്തിയ സംഘം അസഭ്യം പറഞ്#് കതൊണ്ട് ആ രാജേഷിനെ വെട്ടി കൊല്ലെടാ എന്ന് ആക്രോശിച്ച് എത്തി ഷർട്ടിന് പിടിച്ച ശേഷം മറ്റൊരാൾ വെട്ടുകത്തി കൊണ്ട് ഇടത് കാലിൽ വെട്ടി മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നീട് ആറോളം പ്രവർത്തകർ ചേർന്ന് ഇയാളെ മർദ്ദിക്കുകയും മാരകായുതങ്ങൾ കൊണ്ട് തലങ്ങ്ും വിലങ്ങും വെട്ടുകയുമായിരുന്നു. കണ്ട് നി്‌നന കടയുടമയെ ഓടെടാ എന്ന് വിളിച്ച് വെട്ട് കത്തിയോങ്ങി അസഭ്്യം പറയുകയായിരുന്നു. പിന്നീട് ഇരു കൈപ്പത്തികളും വെട്ടിമാറ്റി കുറ്റികാട്ടിലേക്ക് എറിയുകയായിരുന്നു. തുടർന്ന് അക്രമികൾ സ്ഥലത്ത് നിന്നും പോയ ശേഷം കടയുടമയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ ഇയാളെ കിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും 10.45ഓടെ മരണപ്പെടുകയായിരുന്നു.

തലസ്ഥാനത്ത് ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിലെ പ്രധാനപ്രതികളെയെല്ലാം പൊലീസ് പിടികൂടി. മണിക്കുട്ടനടക്കമുള്ള പ്രതികളെ പൊലീസ് സാഹസികമായി ഓടിച്ചിട്ടാണ് പിടികൂടിയത്. മൊത്തം ഏഴു പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവരെല്ലാവരും പിടിയിലായതാണ് സൂചന. പിടിയിലായവരെ ഐജി മനോജ് എബ്രാഹമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ചോദ്യം ചെയ്തത്മണിക്കുട്ടൻ ബിജിത്ത്, പ്രമോദ്, ഐബി, ഗിരീഷ് അജിത്ത് എന്നിവർ പിടിയിലായവരിൽ ഉൾപ്പെടുന്നു. ഒളിവിലായിരുന്ന പ്രതികളെ ഡിവൈഎസ്‌പി പ്രമോദ് കുമാറിന്റെ നേതൃത്തിലുള്ള സംഘമാണ് കാട്ടക്കട പുലിപ്പാറയിൽ വെച്ച് പിടിച്ചത്.

സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്ക് സഹായം നൽകിയ മൂന്നു പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഒരാൾ നീരീക്ഷണത്തിലുമാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ പൊലീസ് ഇവിടെ നിന്ന് കണ്ടെടുത്തിരുന്നു. റബ്ബർ തോട്ടത്തിലൊളിച്ച കൊലയാളികളെ അഞ്ചര മണിക്കൂറോളം നടത്തിയ സാഹസികമായ പിന്തുടർച്ചയ്ക്ക് ശേഷമാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെ ഒരു പ്രദേശം മുഴുവൻ അരിച്ച് പെറുക്കിയ ശേഷമാണ് പ്രതികൾക്ക് വിലങ്ങ് വീണത്.

നാടിനെ നടുക്കിയ കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമാണ് എല്ലാ പ്രതികളേയും പൊലീസ് പിടികൂടിയത്. സിനിമാ സ്റ്റൈലിനെ വെല്ലുന്ന നാടകീയതയായിരു്‌നനു പ്രതികളെ പിടികൂടിയ രംഗങ്ങൾക്ക്. കൊലപാതകം നടത്തിയ ശേഷം ബൈക്കലാണ് നഗരം വിട്ട് റൂറൽ മേഖലയിലേക്ക് ബൈക്കുകളിൽ പ്രതികൾ രക്ഷപ്പെട്ടത്.അതിനിടെ ഫോൺ സിഗ്നലും പ്രതികള പിടികൂടുന്നതിലെ പ്രധാന പഴുതായി. കീഴാറ്റൂർ സ്വദേശിയായ വിഷ്ണുവിനെ മണിക്കുട്ടൻ വിളിച്ചതാണ് കേസിൽ വഴിത്തിരിവായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് പ്രതികൾക്ക് പിന്നാലെയുണ്ടായിരുന്നുവെന്ന് ഡിസിപി അരുൾ കൃഷ്ണ പറഞ്ഞു.