- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽപം ചൂട് കൂടിയപ്പോഴേക്കും യൂറോപ്പിനെ വിഴുങ്ങാൻ അഗ്നിയെത്തി; ഫ്രാൻസിലെയും സ്പെയിനിലെയും പോർട്ടുഗലിലെയും നിരവധി പ്രദേശങ്ങളിൽ കാട്ടുതീ പടർന്നു
അന്തരീക്ഷോത്മാവ് അൽപം ഉയർന്നപ്പോഴേക്കും യൂറോപ്പിനെ വിഴുങ്ങാൻ അഗ്‌നിയെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. തൽഫലമായ ഫ്രാൻസിലെയും സ്പെയിനിലെയും പോർട്ടുഗലിലെയും നിരവധി പ്രദേശങ്ങളിൽ ബുധനാഴ്ച കാട്ടുതീ പടരുകയും ചെയ്തിരിക്കുകയാണ്. വടക്ക്പടിഞ്ഞാറൻ സ്പെയിനിലെ ബീച്ചിലെത്തിയവർ പോന്റെ വെഡ്രയിലെ സൗട്ടോമേയർ ഗ്രാമത്തിൽ പടർന്ന അതിശക്തമായ കാട്ടുതീ കണ്ട് വിരണ്ട് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഫ്രാൻസിലുണ്ടായ തീപിടിത്തത്തെ തുടർന്ന് രാജ്യത്തുടനീളമുള്ള 2500 ഫയർഫൈറ്റർമാരെ തെക്കൻ മുനമ്പിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെയുണ്ടായ അഗ്‌നിബാധ ആയിരക്കണക്കിന് ഏക്കറുകളിലേക്ക് കത്തിപ്പടരുകയും നിരവധി വീടുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ സമീപത്തുള്ള മാർസെയ്ല്ലെസ് നഗരത്തെ കാട്ടു തീ ബാധിച്ചില്ല. തീപിടിത്തത്തിൽ മൂന്ന് ഫയർമാന്മാരടക്കം നാല് പേർക്ക് പൊള്ളലേറ്റതായി ഫ്രഞ്ച് ഇൻരീരിയൻ മിനിസ്റ്ററായ ബെർണാഡ് കാസെന്യൂവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.കടുത്ത തെക്കൻ കാറ്റുകൾ കാട്ടു തീയെ മാർസെ
അന്തരീക്ഷോത്മാവ് അൽപം ഉയർന്നപ്പോഴേക്കും യൂറോപ്പിനെ വിഴുങ്ങാൻ അഗ്‌നിയെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. തൽഫലമായ ഫ്രാൻസിലെയും സ്പെയിനിലെയും പോർട്ടുഗലിലെയും നിരവധി പ്രദേശങ്ങളിൽ ബുധനാഴ്ച കാട്ടുതീ പടരുകയും ചെയ്തിരിക്കുകയാണ്. വടക്ക്പടിഞ്ഞാറൻ സ്പെയിനിലെ ബീച്ചിലെത്തിയവർ പോന്റെ വെഡ്രയിലെ സൗട്ടോമേയർ ഗ്രാമത്തിൽ പടർന്ന അതിശക്തമായ കാട്ടുതീ കണ്ട് വിരണ്ട് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഫ്രാൻസിലുണ്ടായ തീപിടിത്തത്തെ തുടർന്ന് രാജ്യത്തുടനീളമുള്ള 2500 ഫയർഫൈറ്റർമാരെ തെക്കൻ മുനമ്പിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെയുണ്ടായ അഗ്‌നിബാധ ആയിരക്കണക്കിന് ഏക്കറുകളിലേക്ക് കത്തിപ്പടരുകയും നിരവധി വീടുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ സമീപത്തുള്ള മാർസെയ്ല്ലെസ് നഗരത്തെ കാട്ടു തീ ബാധിച്ചില്ല.
തീപിടിത്തത്തിൽ മൂന്ന് ഫയർമാന്മാരടക്കം നാല് പേർക്ക് പൊള്ളലേറ്റതായി ഫ്രഞ്ച് ഇൻരീരിയൻ മിനിസ്റ്ററായ ബെർണാഡ് കാസെന്യൂവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.കടുത്ത തെക്കൻ കാറ്റുകൾ കാട്ടു തീയെ മാർസെയ്ല്ലെസ് നഗരത്തിലേക്ക് പടർത്തുന്നതിന് മുമ്പെ നിയന്ത്രിക്കാൻ ഫയർഫൈറ്റർമാർക്ക് സാധിച്ചതിനാൽ വൻ നാശം ഒഴിവാകുകയായിരുന്നു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമാണിത്. തീപിടിത്തത്തെ തുടർന്ന് മാർസെയ്ല്ലെസ്, ഹെറൗൾട്ട്, പൈറെനെസ്-ഓറിയന്റൽസ് പ്രദേശങ്ങളിലെ 3000ത്തിൽ അധികം ഹെക്ടർ ഭൂമിയിൽ കനത്ത നാശമുണ്ടായിട്ടുണ്ട്. മാർസെയ്ല്ലെസിന്റെ വടക്കുള്ള പ്രദേശങ്ങളായ ബിട്രോലെസ്, പെന്നെസ്-മിറാബ്യൂ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് താമസക്കാർ വീടുകൾ നശിച്ചതിനെ തുടർന്ന് ജിംനേഷ്യങ്ങളിലാണ് കഴിയുന്നത്. ചിലർ തങ്ങളുടെ വീടുകൾ കത്തിയെരിയുന്നതറിഞ്ഞ് ഞെട്ടിയുണരുകയും ജീവനും കൊണ്ടോടുകയുമായിരുന്നു.
വരണ്ട കാലാവസ്ഥയും മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർവേഗതയിലുള്ള കാറ്റും കാരണം തീ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഫയർഫൈറ്റർമാർ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ തീ പടരുന്നത് നിയന്ത്രിക്കുകയും കെട്ടിടങ്ങളെയും ആളുകളെയും സംരക്ഷിച്ച് നിർത്തുകയും കെട്ടിടങ്ങളെും ആളുകളെയും സംരക്ഷിച്ച് നിർത്തുകയും മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. മാർസെയ്ല്ലെസ് പ്രദേശത്ത് മാത്രം 2000ത്തോളം ഫയർഫൈറ്റർമാരെയാണ് നിയോഗിച്ചിരുന്നത്. ഇവരെ സഹായിക്കുന്നതിനായി ഹെലികോപ്റ്ററുകളും മറ്റുമെത്തിയിരുന്നു. ഇവിടെ നിരവധി വീടുകൾ കത്തിയെരിഞ്ഞിട്ടുണ്ട്. ഇവിടെ രണ്ട് മോട്ടോർവേകളും നിരവധി റോഡുകളും തീപിടിത്തത്തെ തുടർന്ന് അടച്ചിരുന്നു. മാർസെയ്ല്ലെ എയർപോർട്ടിലേക്കള്ള ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.
പോർച്ചുഗലിലും നിരവധി പ്രദേശങ്ങളിൽ കാട്ടു തീ കനത്ത നാശം വിതച്ചിരുന്നു. പ്രമുഖ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വദേശമായ മഡെയ്റ ദ്വീപും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്ത് ഇതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും 150 വീടുകളും ഒരു ഹോട്ടലും കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്.ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് താൻ ഉത്കണ്ഠയോടെ നിരീക്ഷിച്ച് വരുകയാണെന്ന് റൊണാൾഡോ ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. മഡെയ്റയിലെ തീപിടിത്തത്തിന് കാരണക്കാരായ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. ഇവിടുത്തെ ഊഷ്മാവ് 38 ഡിഗ്രി സെൽഷ്യസായി ഉയർന്നത് തീപിടിത്തത്തിന് അനുകൂലമായ അവസരമുണ്ടാക്കിയിട്ടുണ്ട്.ദ്വീപിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂടാണിത്. സ്പെയിനിലെ നോർത്ത് വെസ്റ്റേൺ റീജിയണയാ ഗലിസിയയിലാണ് കടുത്ത തീപിടിത്തമുണ്ടായിരിക്കുന്നത്.ഇവിടെ അഞ്ച് വലിയ അഗ്‌നിബാധകളുണ്ടായിട്ടുണ്ട്. മറ്റ് പത്തിടങ്ങളിലുണ്ടായ കാട്ടുതീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.