- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടേക്ക് ഓഫിന് തൊട്ടുമുമ്പ് വിമാനത്തിന് തീപിടിച്ചു; അടിയന്തിരമായി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി; 20 പേർക്ക് പരിക്ക്
ചിക്കാഗോയിൽനിന്ന് മയാമിയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിന് ടോക്കോഫിന് തൊട്ടുമുമ്പ് തീപിടിച്ചു. ഷിക്കാഗോയിലെ ഒ'ഹാരെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെടാൻ തുടങ്ങിയ അമേരിക്കൻ എയർലൈൻസ് വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തിനുള്ളിൽനിന്ന് യാത്രക്കാരെ അടിന്തിരമായി പുറത്തിറക്കുന്നതിനിടെ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബോയിങ് 767 വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ പൊടുന്നനെ സ്‌ഫോടനമുണ്ടാവുകയും തീപിടിക്കുകയുമായിരുന്നു. പുകയും തീയും ഉയരുന്നതിനിടെ യാത്രക്കാർ അലമുറയിട്ടുകൊണ്ട് പുറത്തേയ്ക്കിറങ്ങാൻ തിരക്കുകൂട്ടി. തിക്കിലും തിരക്കിലും പെട്ടാണ് പലർക്കും പരിക്കേറ്റത്. വിമാനത്തിൽ 161 യാത്രക്കാരും ഒമ്പത് ജീവനക്കാരുമുണ്ടായിരുന്നു. ഒരു വളർത്തുനായയും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്റെ അടിയന്തിര വാതിലുകൾ ഉൾപ്പെടെ തുറന്ന് യാത്രക്കാരെ വളരെപ്പെട്ടെന്നുതന്നെ പുറത്തിറക്കി. പുറത്തിറങ്ങാൻ വൈകുന്നവർക്കെതിരെ മറ്റു യാത്രക്കാർ കയർക്കുന്നതും യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോയ
ചിക്കാഗോയിൽനിന്ന് മയാമിയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിന് ടോക്കോഫിന് തൊട്ടുമുമ്പ് തീപിടിച്ചു. ഷിക്കാഗോയിലെ ഒ'ഹാരെ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യാത്ര പുറപ്പെടാൻ തുടങ്ങിയ അമേരിക്കൻ എയർലൈൻസ് വിമാനത്തിനാണ് തീപിടിച്ചത്. വിമാനത്തിനുള്ളിൽനിന്ന് യാത്രക്കാരെ അടിന്തിരമായി പുറത്തിറക്കുന്നതിനിടെ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ബോയിങ് 767 വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ പൊടുന്നനെ സ്‌ഫോടനമുണ്ടാവുകയും തീപിടിക്കുകയുമായിരുന്നു. പുകയും തീയും ഉയരുന്നതിനിടെ യാത്രക്കാർ അലമുറയിട്ടുകൊണ്ട് പുറത്തേയ്ക്കിറങ്ങാൻ തിരക്കുകൂട്ടി. തിക്കിലും തിരക്കിലും പെട്ടാണ് പലർക്കും പരിക്കേറ്റത്. വിമാനത്തിൽ 161 യാത്രക്കാരും ഒമ്പത് ജീവനക്കാരുമുണ്ടായിരുന്നു. ഒരു വളർത്തുനായയും വിമാനത്തിലുണ്ടായിരുന്നു.
വിമാനത്തിന്റെ അടിയന്തിര വാതിലുകൾ ഉൾപ്പെടെ തുറന്ന് യാത്രക്കാരെ വളരെപ്പെട്ടെന്നുതന്നെ പുറത്തിറക്കി. പുറത്തിറങ്ങാൻ വൈകുന്നവർക്കെതിരെ മറ്റു യാത്രക്കാർ കയർക്കുന്നതും യാത്രക്കാരിലൊരാൾ പകർത്തിയ വീഡിയോയിൽ ദൃശ്യമായിരുന്നു. മരണത്തെ മുഖാമുഖം കണ്ടുവെന്നാണ് യാത്രക്കാരിൽ ചിലർ പിന്നീട് ട്വിറ്ററിൽ കുറിച്ചത്.
വിമാനത്തിന്റെ വലതുവശത്താണ് തീ പിടിച്ചത്. ഇടതുവശത്തെ വാതിലുകളിലൂടെ സ്ലൈഡ് ചെയ്ത് യാത്രക്കാരെ പുറത്തിറക്കാനാണ് രക്ഷാപ്രവർത്തകർ തീരുമാനിച്ചത്. നിലത്തുവീണും ചവിട്ടേറ്റുമാണ് പലർക്കും പരിക്കേറ്റത്. വിമാനത്തിന്റെ ടയറുകളിലൊന്ന് പൊട്ടിയതാണ് തീപിടിത്തത്തിന് കാരണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.