- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായൽ കൈയേറി നിർമ്മിച്ച ഡിഎൽഎഫിന്റെ ഫ്‌ളാറ്റിനായി സർക്കാർ നടത്തിയ വഴിവിട്ട ഇടപെടലിന് വീണ്ടും തെളിവുകൾ; അഗ്നിശമന സേന ക്ലീൻചിറ്റ് നൽകിയ രേഖകൾ മറുനാടൻ പുറത്തുവിടുന്നു
കൊച്ചി: നിയമലംഘനം തുടർക്കഥയാക്കിയ ഡിഎൽഎഫിന്റെ ബഹുനില ഫ്‌ളാറ്റിനായി വീണ്ടും സംസ്ഥാന സർക്കാരിന്റെ വഴിവിട്ട ഇടപെടൽ. ചട്ടം ലംഘിച്ച് ചിലവന്നൂരിലെ ഡിഎൽഎഫ് ഫ്‌ളാറ്റ് സമുച്ചയത്തിന് അഗ്നിശമന സേനാ വിഭാഗം ക്ലീൻചിറ്റ് നൽകി. ഇതിന്റെ തെളിവുകൾ മറുനാടൻ മലയാളിക്കു ലഭിച്ചു. ഇക്കഴിഞ്ഞ മെയ് പന്ത്രണ്ടിനാണ് ഫ്‌ളാറ്റ് സമുച്ചയത്തിലേക്കുള്ള മൂന്നര
കൊച്ചി: നിയമലംഘനം തുടർക്കഥയാക്കിയ ഡിഎൽഎഫിന്റെ ബഹുനില ഫ്‌ളാറ്റിനായി വീണ്ടും സംസ്ഥാന സർക്കാരിന്റെ വഴിവിട്ട ഇടപെടൽ. ചട്ടം ലംഘിച്ച് ചിലവന്നൂരിലെ ഡിഎൽഎഫ് ഫ്‌ളാറ്റ് സമുച്ചയത്തിന് അഗ്നിശമന സേനാ വിഭാഗം ക്ലീൻചിറ്റ് നൽകി. ഇതിന്റെ തെളിവുകൾ മറുനാടൻ മലയാളിക്കു ലഭിച്ചു. ഇക്കഴിഞ്ഞ മെയ് പന്ത്രണ്ടിനാണ് ഫ്‌ളാറ്റ് സമുച്ചയത്തിലേക്കുള്ള മൂന്നര മീറ്റർ റോഡിന് ഫയർ ആൻഡ് റസ്‌ക്യു വിഭാഗം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയത്. സ്ഥലം പരിശോധിച്ച ശേഷം കമ്മാൻഡൻഡ് ജനറൽ പി. ചന്ദ്രശേഖരൻ ഐപിഎസ് ആണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. നിലവിൽ തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം വെളിവായ ഫ്‌ളാറ്റിന് എങ്ങിനെ ആഭ്യന്തര വകുപ്പിനു കീഴിലുള്ള അഗ്നിശമന സേനാ വിഭാഗം സർട്ടിഫിക്കറ്റ് നൽകുമെന്നാതാണ് ഉയരുന്ന ചോദ്യം.
ഇരുപത് നിലകളിലായി 140 ഫ്‌ളാറ്റുകളോടുകൂടിയ ഡിഎൽഎഫിന് ചുരുങ്ങിയത് ഏഴര മീറ്ററെങ്കിലും റോഡിന് വീതിയില്ലാതെ അനുമതി നൽകിയെന്നാണ് ആരോപണം. അഗ്നിശമന സേനാ വിഭാഗത്തിന്റെ ചട്ടത്തിലും ഇത് വ്യക്തമാക്കുന്നുണ്ട്. നിലവിൽ മൂന്നര മീറ്റർ മാത്രമാണ് ഇവിടേക്കുള്ള വഴി വീതി. ഫയർ എൻജിൻ കടന്നുപോകത്തക്ക വീതി റോഡിനില്ലെങ്കിൽ ഒരു കാരണവശാലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകരുതെന്നാണ് വ്യവസ്ഥ. ഈ റോഡിലൂടെ ഒരേസമയം രണ്ട് കാറുകൾക്കുപോലും ഒരേ സമയം പ്രവേശിക്കാനാകില്ലെന്നാണ് വസ്തുത. ഫയർ ആൻഡ് റസ്‌ക്യു വിഭാഗത്തിന്റെ അനുമതിക്ക് ഡിഎൽഎഫിന് അവകാശമില്ലെന്നു കാണിച്ച് കഴിഞ്ഞ ജനുവരിയിൽ തന്നെ വകുപ്പുകൾക്ക് പരാതി പോയിരുന്നു.
പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ ചെഷയർ ആഭ്യന്തര വകുപ്പിനും ഫയർ ആൻഡ് റസ്‌ക്യു വിഭാഗം കമാൻഡൻഡ് ജനറലിനുമാണ് പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കുകപോലും ചെയ്യാതെയാണ് അഗ്നി ശമന സേനാ വിഭാഗം ഡിഎൽഎഫിന് അനധികൃത അനുമതി നൽകിയതെന്ന് ചെഷയർ ആരോപിക്കുന്നു. സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വധേരയ്ക്കു പങ്കാളിത്തമുണ്ടെന്ന് ആക്ഷേപമുയർന്ന ഡിഎൽഎഫിനായി തീരദേശ പരിപാലന നിയമം ലംഘിച്ചു എന്ന പരാതി നിലനിൽക്കുമ്പോൾ തന്നെ ആഭ്യന്തര വകുപ്പിനു കീഴിലുള്ള അഗ്നിശമന സേനാ വിഭാഗം അനുമതി നൽകിയതും ദുരൂഹമാണ്. കൊച്ചി കോർപ്പറേഷന്റെ സ്റ്റോപ്പ് മെമോയും കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിയുടെ അന്വേഷണ റിപ്പോർട്ടും ഡിഎൽഎഫിനെതിരെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
തീരദേശ പരിപാലന നിയമത്തിന്റെ ലംഘനം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. ഡിഎൽഎഫിന്റെ ഈ നിയമ ലംഘനം മറ്റു മാദ്ധ്യമങ്ങളും ഏറ്റെടുത്തതോടെ നിയമസഭയിലുൾപ്പടെ ചൂടേറിയ ചർച്ചക്കു വഴിവച്ചിരുന്നു. സർക്കാരിന്റെ വഴിവിട്ട ഡിഎൽഎഫ് ബാന്ധവത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയതോടെ ഡിഎൽഎഫിനു വകുപ്പുകൾ നൽകിയ പാരിസ്ഥിക അനുമതി റദ്ദ് ചെയ്യാൻ സർക്കാർ തീരുമാനിക്കുകയുമുണ്ടായി.
കമ്പനിക്കു വേണ്ടി ഒത്തുകളിച്ച സംസ്ഥാന പരിസ്ഥിതി ആഘാത പഠന കമ്മിറ്റി മെമ്പർ സെക്രട്ടറികൂടിയായ സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി മൊഹന്തി ഐഎഎസിനെതിരെ അന്വേഷണവും നടക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് അഗ്നി ശമന സേനാ വിഭാഗവും ഡിഎൽഎഫിനായി ഇടപെട്ടതിന്റെ തെളിവുകൾ പുറത്തുവരുന്നത്. ഇത് സംസ്ഥാന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്.
2012ൽ നിർമ്മ്മാണം തടഞ്ഞ കോടതി വിധി നിലനിൽക്കുമ്പോൾ തന്നെ അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഫ്‌ളാറ്റ് നിർമ്മാണം തുടർന്നു പോരുകയായിരുന്നു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2 1/2 ഏക്കറോളം കായൽ പുറമ്പോക്ക് ചെളിയടിച്ച് നികത്തിയാണ് ഡി എൽ എഫിന്റെ നിയമലംഘനം. ഇതിനെതിരെ പ്രതികരിക്കാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകുന്നില്ലെന്നാണ് വ്യക്തമാകുന്നത്.
- മറുനാടൻ മലയാളി വാർത്ത കേരളം ഏറ്റെടുത്തു; ഡിഎൽഎഫിന്റെ ഫ്‌ളാറ്റിന് നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കി; വിവാദ ഭൂമി ഇടപാടിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്
- ഹൈക്കോടതി വിധിക്കും പുല്ലുവില; ഡിഎൽഎഫിനു വേണ്ടി സർക്കാർ ഏതറ്റം വരെയും പോകുമെന്നതിന് ഇതാ തെളിവ്; ചിലവന്നൂർ കായൽ കയ്യേറ്റം നിയമവിധേയമാക്കാൻ അഡീ. ചീഫ് സെക്രട്ടറിയുടെ ഇടപെടൽ കോടതി അലക്ഷ്യമാകും
- വമ്പന്മാർക്ക് മുന്നിൽ നിയമത്തിന് പുല്ലുവില; ഡിഎൽഎഫിന്റെ കായൽ കയ്യേറ്റത്തിന് സംസ്ഥാന സർക്കാറിന്റെ ഒത്താശ; ചട്ടം മറികടന്ന് പരിസ്ഥിതി ആഘാത പഠന അഥോറിറ്റി അനുമതി നൽകി; രേഖകൾ മറുനാടൻ പുറത്ത് വിടുന്നു
- കാശുവാങ്ങി കോർപ്പറേഷനും സർക്കാറും കണ്ണടച്ചു; കൊച്ചിയിൽ ഡിഎൽഎഫിനും ഹീരാഗ്രൂപ്പിനും ചട്ടംലംഘിച്ച് പച്ചക്കൊടി; ചിലവന്നൂർ പുഴയെ വിഴുങ്ങി ഭീമൻ ഫ്ളാറ്റുകൾ ഉയരുന്നു
- നിയമം ലംഘിക്കുന്നത് ഡിഎൽഎഫ് മാത്രമല്ല; കരുണാകരന്റെ മരുമകൻ വേണുഗോപാലും മാളിക പണിയുന്നത് ചിലവന്നൂർ കായൽത്തീരത്ത്; നിർമ്മ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ച്