അജ്മാൻ: യുഎഇയിലെ അജ്മാനിലുള്ള പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം. അജ്മാനിലെ അൽ സവൻ എന്ന കെട്ടടത്തിലാണ് തീപിടിത്തമുണ്ടായത്. ടവറിൽ നിന്ന് വൻതോതിൽ തീയും പുകയും ഉയർന്നു. ഇതേത്തുടർന്ന് പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. മൂവായിരം പാർപ്പിടങ്ങളുള്ള കെട്ടിടമാണ് അൽ സാവൻ.

കഴിഞ്ഞ പുതുവത്സരാഘോഷത്തിനിടെ ദുബായിൽ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപമുള്ള ഹോട്ടലിലും തീപിടിത്തമുണ്ടായിരുന്നു. അഡ്രസ് എന്ന ഹോട്ടലിലായിരുന്നു തീപിടിത്തമുണ്ടായത്.