- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിമാചൽപ്രദേശിൽ അഗ്നിബാധ; കുളു ജില്ലയിൽ 12 വീടുകൾ കത്തിനശിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി
കുളു: ഹിമാചൽപ്രദേശിലെ വൻ അഗ്നിബാധയിൽ 12 വീടുകൾ കത്തിനശിച്ചു. കുളു ജില്ലയിലെ മലാനാ ഗ്രാമത്തിലാണ് അഗ്നിബാധയുണ്ടായത്. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും രക്ഷാപ്രവർത്തനത്തിനിടെ ഒരാൾക്ക് പൊള്ളലേ റ്റെന്നും ജില്ലഭരണകൂടം അറിയിച്ചു. ഗ്രാമീണർക്കുണ്ടായ ദുരന്തത്തിൽ പ്രധാന മന്ത്രി അനുശോചിച്ചു.
മരംകൊണ്ടുള്ള ഒരു വീടിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തടുത്ത വീടുകളിലേക്കും തീപടരുകയായിരുന്നു. ഗ്രാമീണരുടെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. സംസ്ഥാന ദുരന്തനിവാരണ സേനയും ഗ്രാമത്തിലെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
2008ലും ഇതേ ഗ്രാമത്തിൽ അഗ്നിബാധയുണ്ടായതായി ഗ്രാമീണർ അറിയിച്ചു.അന്ന് ഗ്രാമത്തിലെ ഒരു ക്ഷേത്രമടക്കം നിരവധി വീടുകളാണ് അഗ്നിക്കിരയായത്.
മറുനാടന് മലയാളി ബ്യൂറോ
Next Story