കണ്ണൂർ: കണ്ണുർ നഗരത്തിലെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിട സമുച്ചയങ്ങളിൽ അഗ്‌നി രക്ഷാ ക്രമീകരണങ്ങൾ ഒരുക്കാത്തത് വൻ തീപിടിത്തങ്ങൾക്ക് ഇടയാക്കുന്നതായി വിലയിരുത്തൽ. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കാതെയാണ് പല കെട്ടിടങ്ങൾക്കും പെർമിറ്റ് ലഭിക്കുന്നത്.

ബഹുനില കെട്ടിടങ്ങളിലും ഫ്‌ളാറ്റുകളിലും അഗ്‌നി രക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയ - ഭരണ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് കർശനമായി നടപ്പിലാക്കാൻ അധികൃതർ തയ്യാറാകാത്തതാണ് തിരിച്ചടിയാകുന്നത്.

നാലു മാസം മുൻപാണ് പ്‌ളാസ റോഡിൽ വൻ തീപിടിത്തത്തിൽ ഇരുനില കെട്ടിടം കത്തി നശിച്ചത് ഇതിനു മുൻപായി ഇവിടെ തന്നെ ഒരു ബേക്കറിയും ആർട്ട് ഗ്യാലറിയും കത്തിനശിച്ചിട്ടുണ്ട്. ഇതിനു ശേഷം ചെറിയ തീപിടത്തങ്ങളും നഗരത്തിലെ വിവിധയിടങ്ങളിൽ നടന്നു.



അവധി ദിനമായ ഞയറാഴ്‌ച്ചയുണ്ടായ തീപിഎത്തം കണ്ണുർ നഗരത്തെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തുകയായിരുന്നു. നഗരഹൃദയത്തിലെ താണയിലാണ് വൻ തീപിടിത്തമുണ്ടായത് അഗ്‌നിബാധയിൽ ഇരുനില കെട്ടിടം ഭാഗികമായി കത്തിനശിച്ചു.ഞായറാഴ്‌ച്ച വൈകുന്നേരം നാലേകാലിനാണ് അപകടമുണ്ടായത്.

തൊട്ടടുത്തുള്ള കടക്കാർ തീയും പുകയും ഉയരുന്നത് കണ്ട് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തീ പിടിച്ച സ്ഥാപനത്തിന്റെ തൊട്ടു താഴെയുള്ള ടി.വി എസ് ടൂ വീലർ ഷോറും ഇവിടെ നിന്നും മാറ്റിയിരുന്നു. താഴത്തെ നിലയിലുള്ള സർവീസ് സെന്ററും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മുകളിൽ ഇലക്ട്രോണിക്‌സ് കടയുടെ ഷോറുമി ത സാധനങ്ങൾ ഉണ്ടായിരുന്നില്ല.



ഇതേ ബിൽഡിങ്ങിന്റെ തൊട്ടടുത്തുള്ള ശീതൾ ഇലക്ട്രോണിക്‌സ് എന്ന സ്ഥാപനത്തിലേക്ക് തീ പടരാതിരുന്നാൽ വൻ അപകടമൊഴിവായി.താണസ് പെഷ്യാലിറ്റി ആശുപത്രിക്ക് മുൻപിലുള്ള ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ടൈൽസ് ഷോറും പ്രവർത്തിക്കുന്നുണ്ട്.

രണ്ടാം നിലയിൽ പുതിയൊരു ഹോം അപ്‌ളെയിൽ സ്ഥാപനം തുടങ്ങുന്നതിനായുള്ള ഇന്റിരിയർ വർക്ക് നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഞായറാഴ്‌ച്ചയായതിനാൽ ഇവിടെ ജോലിക്കാരുണ്ടായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.

കണ്ണുരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഏകദേശം രണ്ടു മണിക്കൂറോളം വെള്ളം ചീറ്റിയാണ് തീയണച്ചത് തീപിടിത്തത്തെ തുടർന്ന് തലശേരി - കണ്ണുർദേശിയ പാതയിൽ ഗതാഗതം തടസപ്പെട്ടു. കണ്ണൂർ ടൗൺ പൊലിസെത്തി വാഹനഗതാഗതം നിയന്ത്രിച്ചു. പരിഭ്രാന്തിയുടെ മണിക്കൂറുകൾക്കൊടുവിൽ വൈകുന്നേരം ആറു മണിയോടെയാണ് തീ അണയ്യാൻ കഴിഞ്ഞത്.