- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫർമേഷൻ സിസ്റ്റം സെന്ററിലെ തീപിടുത്തം; പാസ്പോർട്ട്, വിസ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ മൂന്നാം ദിവസവും അവതാളത്തിൽ
ആഭ്യന്തര മന്ത്രാലയത്തിന്റെ ദാജീജിലുള്ള സിസ്റ്റം സെന്ററിൽ ഇന്നലെ ഉണ്ടായ തീപിടുത്തം പാസ് പോർട്ട്, വിസ വിഭാഗത്തിന്റെ പ്രവർത്തനം മൂന്നാം ദിവസവും അവതാളത്തിലാക്കിയിരിക്കുകയാണ്. തീപിടുത്തത്തെ തുടർന്ന് തകരാറിലായ ഇഖാമ, ട്രാഫിക്, അതിർത്തി കമ്പ്യൂട്ടർ ശ്യംഖല മണിക്കൂറുകൾക്കം പൂർവ്വ സ്ഥിത പ്രാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കില
ആഭ്യന്തര മന്ത്രാലയത്തിന്റെ ദാജീജിലുള്ള സിസ്റ്റം സെന്ററിൽ ഇന്നലെ ഉണ്ടായ തീപിടുത്തം പാസ് പോർട്ട്, വിസ വിഭാഗത്തിന്റെ പ്രവർത്തനം മൂന്നാം ദിവസവും അവതാളത്തിലാക്കിയിരിക്കുകയാണ്. തീപിടുത്തത്തെ തുടർന്ന് തകരാറിലായ ഇഖാമ, ട്രാഫിക്, അതിർത്തി കമ്പ്യൂട്ടർ ശ്യംഖല മണിക്കൂറുകൾക്കം പൂർവ്വ സ്ഥിത പ്രാപിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്.
കുവൈറ്റിലുള്ള മുഴുവൻ ആളുകളെ സംബന്ധിച്ചും എല്ലാ വിവരങ്ങളും രേഖപ്പെടുത്തിവെയ്ക്കുന്ന സംവിധാനം ഉൾക്കൊള്ളുന്ന ഓഫിസിലാണ് അഗ്‌നിബാധയുണ്ടായത്. ഈ ഓഫിസ് കംപ്യൂട്ടർ വിമാനത്താവളത്തിലെയും മറ്റ് അതിർത്തികളിലെയും കംപ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയുള്ളതുമാണ്.
പ്രധാന ഡേറ്റബെയ്‌സിന് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസ പുതുക്കൽ, , താൽക്കാലിക വിസ , വിസ റദ്ദ് ചെയ്യുക, വാണിജ്യസംബന്ധമായ സന്ദർശന വിസ, എൻഒസി, എംഒഐ (വൈബ്‌സൈറ്റ് വഴി ഗതാഗതനിയമ ലംഘനത്തിനുള്ള പിഴ അടയ്ക്കുക) തുടങ്ങിയ സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.