- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെന്റ് സൗത്ത് ബ്‌ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടിത്തം; അഗ്നിബാധയുണ്ടായത് ഇന്ന് പുലർച്ചെ മൂന്നരയോടെ; പ്രതിരോധ മന്ത്രാലയവും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസുമുള്ള നിലയിലെ അപകടത്തിൽ ആശങ്ക
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടിത്തം. പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിലുള്ള 242-ാം നമ്ബർ മുറിയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീ പടർന്നത്. അപകടകാരണമെന്തെന്ന് അറിവായിട്ടില്ല. 20 മിനിറ്റിനകം തീയണച്ചെന്നാണ് വിവരം. നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസ് കൂടാതെ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫിസ്, വിദേശകാര്യ സെക്രട്ടറിയുടെ ഓഫിസ് എന്നിവയാണ് ഈ നിലയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷവും സൗത്ത് ബ്‌ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ തീപിടിത്തമുണ്ടായിരുന്നു. അതീവ സുരക്ഷയുള്ള ഇവിടെ അഗ്നിബാധയ്ക്കും മറ്റുമെതിരെ മുൻകരുതലുകളും ഏറെയാണ്. എന്നിട്ടും തീപിടിത്തം ഉണ്ടായതെങ്ങനെയെന്ന് അന്വേഷിക്കുകയാണ് അധികൃതർ. ദേശരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളുൾപ്പെടെ സൂക്ഷിക്കുന്ന സ്ഥലമായതിനാൽ അതീവ ഗൗരവത്തോടെയാണ് അഗ്നിബാധയെ കാണുന്നത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടിത്തം. പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിലുള്ള 242-ാം നമ്ബർ മുറിയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീ പടർന്നത്. അപകടകാരണമെന്തെന്ന് അറിവായിട്ടില്ല. 20 മിനിറ്റിനകം തീയണച്ചെന്നാണ് വിവരം. നാശനഷ്ടങ്ങൾ കണക്കാക്കി വരുന്നതേയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫിസ് കൂടാതെ പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫിസ്, വിദേശകാര്യ സെക്രട്ടറിയുടെ ഓഫിസ് എന്നിവയാണ് ഈ നിലയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷവും സൗത്ത് ബ്‌ളോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസിൽ തീപിടിത്തമുണ്ടായിരുന്നു.
അതീവ സുരക്ഷയുള്ള ഇവിടെ അഗ്നിബാധയ്ക്കും മറ്റുമെതിരെ മുൻകരുതലുകളും ഏറെയാണ്. എന്നിട്ടും തീപിടിത്തം ഉണ്ടായതെങ്ങനെയെന്ന് അന്വേഷിക്കുകയാണ് അധികൃതർ. ദേശരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളുൾപ്പെടെ സൂക്ഷിക്കുന്ന സ്ഥലമായതിനാൽ അതീവ ഗൗരവത്തോടെയാണ് അഗ്നിബാധയെ കാണുന്നത്.