- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുണെയിൽ സാനിറ്റൈസർ നിർമ്മാണകേന്ദ്രത്തിൽ തീപ്പിടിത്തം; 14 പേർ മരിച്ചു; 20 പേരെ രക്ഷപ്പെടുത്തി
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ സാനിറ്റൈസർ നിർമ്മാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ 14 പേർ മരിച്ചു. 37 തൊഴിലാളികളാണ് പ്ലാന്റിനുള്ളിൽ ജോലി ചെയ്തിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി. 14 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
പുനെയിലെ ഉർവഡ ഗ്രാമത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. എസ്വി എസ് ടെക്കനോളജീസ് ഫാക്ടറിയുടെ സാനിറ്റൈസർ നിർമ്മാണ യൂണിറ്റിലാണു ദുരന്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപ്പിടിത്തത്തെ തുടർന്ന് 17 തൊഴിലാളികളെ കാണാതായിട്ടുള്ളതായി കമ്പനി അധികൃതർ വാർത്താ ഏജൻസി പി.ടി.ഐ.യോട് പറഞ്ഞു. പുണെയിലെ എസ്.വി എസ്. അക്വാ ടെക്നോളജിയുടെ പ്ലാന്റിലേക്ക് ആറ് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തിച്ചേർന്നു. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.
Maharashtra | 7 dead and 10 missing in massive fire incident at a company in Ghotawade Phata, Pune. Out of 37 on-duty employees, 20 have been rescued: Fire Department pic.twitter.com/wZs6j5UVwe
- ANI (@ANI) June 7, 2021
ന്യൂസ് ഡെസ്ക്