- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളച്ചൽ മണ്ടയ്ക്കാട് ക്ഷേത്രത്തിൽ തീപ്പിടിത്തം; മേൽക്കൂര പൂർണ്ണമായും കത്തിനശിച്ചു; ശ്രീകോവിലിനുള്ളിലെ വിളക്കിൽ നിന്ന് തീപടർന്നതാകാമെന്ന് പ്രാഥമിക നിഗമനം
കുളച്ചൽ: പ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തിൽ തീപ്പിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര കത്തിനശിച്ചു. ശ്രീകോവിലിനുള്ളിലെ വിളക്കിൽനിന്നോ കർപൂരത്തിൽനിന്നോ തീപടർന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.ക്ഷേത്രത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. തക്കലയിൽനിന്നും കുളച്ചലിൽനിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. തടിയിൽ നിർമ്മിച്ച മേൽക്കൂരയിലേക്ക് തീ പടരുകയും മേൽക്കൂര കത്തി നശിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പ്രതിഷ്ഠയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല.ലോക്ഡൗൺ ആയതിനാൽ ഭക്തർ എത്തിയിരുന്നില്ലെങ്കിലും ക്ഷേത്രത്തിലെ പതിവ് പൂജകൾ നടന്നിരുന്നു.
ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപുതന്നെ എല്ലാവർക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമാണ് മണ്ടയ്ക്കാട് ക്ഷേത്രം. 15 അടി ഉയരമുള്ള ചിതൽ പുറ്റാണ് ഇവിടുത്തെ പ്രതിഷ്ഠ. പാർവതീ ദേവീ സങ്കൽപ്പമാണ്.
മറുനാടന് മലയാളി ബ്യൂറോ