- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഓഫീസർമാർക്കായി ഫയർഫോഴ്സ് മുന്നൊരുക്കങ്ങൾ തുടങ്ങി; ഇപ്പോൾ ഏർപ്പെടുത്തുന്നത് അടിസ്ഥാന സൗകര്യങ്ങൾ; ക്ലേശകരമായ മേഖല കീഴടക്കാൻ വനിതകൾ എത്തുന്നത് അവർക്ക് പുതിയൊരു ഉത്തേജനം നിറയ്ക്കുമെന്നു ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ
തിരുവനന്തപുരം: ഫയര്‌ഫോഴ്‌സിൽ പുതുതായി റിക്രൂട്ട്‌മെന്റ് വഴി വരുന്ന വനിതാ ഓഫീസർമാർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഫയർഫോഴ്സ് നീക്കം തുടങ്ങി. ഇതാദ്യമായാണ് ഫയർഫോഴ്‌സിൽ വനിതാ റിക്രൂട്ടമെന്റ് നടത്താൻ സർക്കാർ തീരുമാനം എടുക്കുന്നത്. നിലവിൽ വനിതകൾക്കുള്ള ഒരു സൗകര്യവും കേരളത്തിലെ ഫയർസ്റ്റേഷനുകളിലില്ല. അതിന്റെ അടിസ്ഥാനത്തിൽ വിപുലമായ മുന്നൊരുക്കങ്ങൾക്കാണ് ഫയർഫോഴ്‌സ് തുടക്കംകുറിക്കുന്നത്. സ്ത്രീകൾക്ക് പരിശീലന സൗകര്യങ്ങളും പുതുതായി ഏർപ്പെടുത്തേണ്ടി വരുന്നുണ്ട്. അതിനും ഫയർഫോഴ്‌സ് ആസ്ഥാനത്ത് ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. 'അപകടങ്ങളിൽ സ്ത്രീകളും കുട്ടികളും പെടുമ്പോൾ ഇവരെ രക്ഷിക്കാൻ വനിതാഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ കഴിയും. പൊലീസിൽ വനിതകൾ ഉണ്ട്. ഇനി ഫയർഫോഴ്‌സിൽ കൂടി വനിതകൾ എത്താൻ പോവുകയാണ്. തീർത്തും സ്വീകാര്യമായ കാര്യമാണിത്-സ്വീകാര്യമായ കാര്യമാണ്- ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ മറുനാടനോട് പ്രതികരിച്ചു. ലിംഗസമത്വം തുല്യനീതി എന്നൊക്കെ പറയുന്ന ഈ കാലത്ത് ഇവ ഫലപ്രദമായി നടപ്പിലാക്കുന്നത് ഇത്
തിരുവനന്തപുരം: ഫയര്‌ഫോഴ്‌സിൽ പുതുതായി റിക്രൂട്ട്‌മെന്റ് വഴി വരുന്ന വനിതാ ഓഫീസർമാർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഫയർഫോഴ്സ് നീക്കം തുടങ്ങി. ഇതാദ്യമായാണ് ഫയർഫോഴ്‌സിൽ വനിതാ റിക്രൂട്ടമെന്റ് നടത്താൻ സർക്കാർ തീരുമാനം എടുക്കുന്നത്. നിലവിൽ വനിതകൾക്കുള്ള ഒരു സൗകര്യവും കേരളത്തിലെ ഫയർസ്റ്റേഷനുകളിലില്ല. അതിന്റെ അടിസ്ഥാനത്തിൽ വിപുലമായ മുന്നൊരുക്കങ്ങൾക്കാണ് ഫയർഫോഴ്‌സ് തുടക്കംകുറിക്കുന്നത്.
സ്ത്രീകൾക്ക് പരിശീലന സൗകര്യങ്ങളും പുതുതായി ഏർപ്പെടുത്തേണ്ടി വരുന്നുണ്ട്. അതിനും ഫയർഫോഴ്‌സ് ആസ്ഥാനത്ത് ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. 'അപകടങ്ങളിൽ സ്ത്രീകളും കുട്ടികളും പെടുമ്പോൾ ഇവരെ രക്ഷിക്കാൻ വനിതാഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ കഴിയും. പൊലീസിൽ വനിതകൾ ഉണ്ട്. ഇനി ഫയർഫോഴ്‌സിൽ കൂടി വനിതകൾ എത്താൻ പോവുകയാണ്. തീർത്തും സ്വീകാര്യമായ കാര്യമാണിത്-സ്വീകാര്യമായ കാര്യമാണ്- ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ മറുനാടനോട് പ്രതികരിച്ചു.
ലിംഗസമത്വം തുല്യനീതി എന്നൊക്കെ പറയുന്ന ഈ കാലത്ത് ഇവ ഫലപ്രദമായി നടപ്പിലാക്കുന്നത് ഇത്തരം കാര്യങ്ങൾ വഴിയാണെന്നും ഫയർഫോഴ്‌സ് ഉന്നതാധികാരികൾ കരുതുന്നു. വളരെ ക്ലേശകരമായ പ്രവർത്തന മേഖലയാണിത്. ഈ മേഖല വനിതകൾ കീഴടക്കാൻ തുനിയുമ്പോൾ അത് വനിതകൾക്ക് വലിയ ഉത്തേജനം നൽകുന്ന കാര്യമാകും. പിഎസ് സി ഇനി പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണം. ഇതുപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾ ആവും പുതുതായി ഫയർഫോഴ്സിലേക്ക് എത്തുക. നിലവിൽ ഫയർഫോഴ്‌സ് ഓഫീസർമാർക്ക് നൽകുന്ന ട്രെയിനിങ് തന്നെയാകും പുതുതായി എത്തുന്ന വനിതകൾക്കും നൽകുക.
ഫയർഫോഴ്‌സിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 100 ഫയർ വുമൺ തസ്തികകൾ സൃഷ്ടിക്കാൻ കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭാ യോഗം തീരുമാനിക്കുന്നത്. അഗ്നിശമന സേനയിൽ ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഓഫീസർമാരെ നിയമിക്കുന്നത്. 1956-ൽ സംസ്ഥാനം രൂപീകരണ സമയത്താണ് ഫയർഫോഴ്‌സ് നിലവിൽ വന്നത്.
അന്നു മുതൽ വനിതകളെ സർവീസിലേക്ക് പരിഗണിച്ചിരുന്നില്ല. . 1963 വരെ ഐജിക്ക് കീഴിലായിരുന്നു ഫയർഫോഴ്സ്. അതിനുശേഷം എഡിജിപിയും പിന്നീട് തലവനായി ഡിജിപിമാർ തന്നെ നിയമിക്കപ്പെട്ടു. ഡിജിപി എ.ഹേമചന്ദ്രനാണ് ഇപ്പോഴത്തെ ഫയർഫോഴ്‌സ് മേധാവി.