കോട്ടയം: തിരുവനന്തപുരം-കോർബ എക്സ്‌പ്രസിനു തീപിടിച്ചു. കുറുപ്പന്തറ റെയിൽവെ സ്റ്റേഷനു സമീപമാണ് അപകടം. റെയിൽവെ സ്‌റ്റേഷനു സമീപം ട്രാക്കിലെ വൈദ്യുത ലൈനിൽ നിന്നും പാന്റോഗ്രാഫ് (ട്രെയിൻ എൻജിനിലേക്ക് വൈദ്യുതി കടത്തിവിടുന്ന ഉപകരണം) ഇളകി വീണതാണ് അപകടകാരണം. ലോക്കോ പൈലറ്റിന്റെ ക്യാബിനിലേക്കാണ് പാന്റോഗ്രാഫ് ഇളകിവീണത്. ലോക്കോ പൈലറ്റിന്റെ സീറ്റ് തീപിടിച്ച് കത്തി. തുടർന്ന് രണ്ടു മണിക്കൂറിലധികം ട്രെയിൻ പിടിച്ചിട്ടു. കോട്ടയത്തു നിന്നും മറ്റൊരു എൻജിൻ എത്തിയാണ് യാത്ര തുടർന്നത്.