- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്മിലടി മറയാക്കി അമേരിക്കയിലേക്ക് കടക്കാൻ ബിനോയ് കൊട്ടാരക്കര; രേഷ്മയുടെ മരണത്തിൽ സോഷ്യൽ മീഡിയിൽ നടക്കുന്നത് പെന്തകോസ്ത് സഭയിലെ ഗ്രൂപ്പ് തർക്കം; ചോദ്യം ചെയ്യലുകൾ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് പൊലീസിന് നിർദ്ദേശമെത്തി?
കൊല്ലം: പെന്തകോസ്ത് സഭയിലെ ചർച്ചകൾ മറ്റൊരു വഴിക്കായതോടെ പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ ദുരൂഹമരണത്തെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കപ്പെടുന്നു. രേഷ്മയുടെ മരണത്തിലെ സത്യം പുറത്തുകൊണ്ടു വരുന്നതിനപ്പുറമുള്ള ചർച്ചകളാണ് സഭയ്ക്കുള്ളിൽ ഇപ്പോൾ നടക്കുന്നത്. ഈ അവസരം മുതലെടുത്ത് ബിനോയ് കൊട്ടാരക്കരയെ വിദേശത്തുകൊണ
കൊല്ലം: പെന്തകോസ്ത് സഭയിലെ ചർച്ചകൾ മറ്റൊരു വഴിക്കായതോടെ പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ ദുരൂഹമരണത്തെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കപ്പെടുന്നു. രേഷ്മയുടെ മരണത്തിലെ സത്യം പുറത്തുകൊണ്ടു വരുന്നതിനപ്പുറമുള്ള ചർച്ചകളാണ് സഭയ്ക്കുള്ളിൽ ഇപ്പോൾ നടക്കുന്നത്. ഈ അവസരം മുതലെടുത്ത് ബിനോയ് കൊട്ടാരക്കരയെ വിദേശത്തുകൊണ്ടു പോകാനും നീക്കം സജീവമാണ്. അമേരിക്കിയിലേക്ക് കടക്കാനാണ് ബിനോയിയുടെ ശ്രമമെന്നാണ് സൂചന. ഫയർ വിങ്‌സ് ഗ്രൂപ്പിലെ ഉന്നതർ തന്നെയാണ് ഇതിന് ചരടുവലികൾ നടത്തുന്നത്.
രേഷ്മയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ജസ്റ്റീസ് ഫോർ രേഷ്മയെന്ന പേരിൽ കൂട്ടായ്മ സജീവമായിരുന്നു. ഇതിനൊപ്പം ആക്ഷൺ കൗൺസിലും നാട്ടുകാർ ഉണ്ടാക്കി. ഇതോടെ ഇഴഞ്ഞു നീങ്ങിയ അന്വേഷണം വേഗതയിലായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലും വെളിച്ചം കണ്ടു. ഇതിനിടെയാണ് പെന്തെകോസ്ത് സഭയിൽ ഭിന്നത രൂക്ഷമായി സോഷ്യൽ മിഡിയയിൽ വിവധ ഗ്രൂപ്പുകൾ പ്രത്യക്ഷപ്പെട്ടത്. രേഷ്മയുടെ മരണം കൊലപാതകമാണെന്നും അതിന് പിന്നിൽ ഫയർവിങ്‌സുകാരണെന്നുമായിരുന്നു ജസ്റ്റീസ് ഫോർ രേഷ്മ നിരന്തരം ആരോപിച്ചത്. ഇതിനൊപ്പം പെന്തകോസ്തുമായി ഫയർവിങ്‌സിന് ബന്ധമില്ലെന്നും വിശദീകരിച്ചു. ഈ വാദം ശക്തിയായി പ്രചരിക്കുന്നതിനിടെയാണ് മലയാളി പെന്തകോസ്ത് ഫ്രീ തിങ്കേഴ്‌സ് എന്ന ഗ്രൂപ്പ് മറ്റൊരു വാദവുമായെത്തിയത്. രേഷ്മയുടെ മരണം കൊലപാതകമല്ലെന്നോ ഫയർവിങ്‌സ് പെന്തകോസ്തുകാരാണോ എന്നും ഈ ഗ്രൂപ്പ് വിശദീകരിച്ചില്ല.
എന്നാൽ ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മ നടത്തുന്നത് വ്യാജ പ്രചരണങ്ങളാണെന്നായിരുന്നു വിശദീകരണം. ഈ ഗ്രൂപ്പ് അന്വേഷണത്തിലൂടെയാണ് ജസ്റ്റീസ് ഫോർ രേഷ്മയുടെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതെന്നും വ്യക്തമാക്കി. ആതായത് രേഷ്മയുടെ മരണം കൊലപാതകമെന്നത് പരോകഷ്മായി നിഷേധിക്കുകയായിരുന്നു എംപിഫ്ടി എന്ന കൂട്ടായ്മ. ഇതോടെ ചർച്ചകൾ വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് മാറി. രണ്ട് ഗ്രൂപ്പുകളും പരസ്പരം ഏറ്റുമുട്ടി. ബൈബിൾ വചനങ്ങളുടെ സഹായത്തോടെ വാദ പ്രതിവാദങ്ങൾ ഗ്രൂപ്പുകളിൽ സജീവമായി. എന്നാൽ ഇതെല്ലാം രേഷ്മയുടെ മരണമെന്ന വിഷയത്തിൽ നിന്നും വ്യതിചലിച്ചു. മൂന്നാംകിട ആരോപണങ്ങൾക്കുള്ള വേദിയായി ഇതൊക്കെ മാറി. ഇതോടെ രേഷ്മയുടെ മരണം കൊലപാതകമാണോ എന്ന ചർച്ച പോലും അപ്രസക്തമായി. മരണം നടന്ന് മാസങ്ങളായിട്ടും നിയമപരമായ ഇടപെടലൊന്നും ആർക്കും ചെയ്യാൻ കഴിയാതെയുമായി.
ഇതിനിടെയിൽ രേഷ്മയുടെ കുടുംബത്തിനും സമ്മർദ്ദം ഏറി. ആരോപണ പ്രത്യാരോപണങ്ങളിൽ പക്ഷം പിടിക്കാതെ നീതിക്കേണ്ടി പോരാടാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. എന്നാൽ ബാഹ്യ പിന്തുണകൾ കുറഞ്ഞു. സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങളാണ് രേഷ്മയുടെ മരണത്തിൽ കോലാഹലമായതെന്ന വാദം സജീവമാക്കുന്നതായിരുന്നു ഇവയെല്ലാം. ഇതിനിടെയാണ് രാജ്യം വിടാൻ ഫയർവിങ്‌സിലെ പ്രമുഖനായ ബിനോയ് കൊട്ടാരക്കര ശ്രമിക്കുന്നത്. നേരത്തേയും ഇത്തരത്തിലൊരു ശ്രമം നടന്നിരുന്നു. എന്നാൽ ജസ്റ്റീസ് ഫോർ രേഷ്മയുടെ ഇടപടെലുകൾ മുൻനിർത്തി ഇത്തരമൊരു നീക്കം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാൽ എംപിഎഫ്ടിയുടെ ഇടപടെലുകൾ സജീവമായതോടെ ഫയർവിങ്‌സിന്റെ നീക്കങ്ങൾക്ക് വീണ്ടും ശക്തി പകർന്നു. പെന്തകോസ്ത് സഭയ്ക്കുള്ളിലെ പ്രശ്‌നമാത്രമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന പൊതു വികാരമുയർത്താൻ ഫയർവിങ്‌സിനായി. ഈ സാഹചര്യത്തിൽ ബിനോയ് കൊട്ടാരക്കരയെ അമേരിക്കയിലേക്ക് കൊണ്ട് പോകാൻ സഭയിലെ തന്നെ പല ഉന്നതരും തയ്യാറായി.
ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മയുടെ പ്രധാനികൾ ഗൾഫിലാണ് പ്രവർത്തിക്കുന്നത്. ഇതും കേസ് അന്വേഷണം നേരായ ദിശയിലെത്തിക്കാൻ വേണ്ട സമ്മർദ്ദമുയർത്താൻ കഴിയാതെ പോയി. വിമർശനങ്ങളും പ്രതികരണങ്ങളും ഫെയ്‌സ് ബുക്കിൽ മാത്രമൊതുങ്ങി. പ്രാദേശീകമായി രൂപീകരിച്ച് ആക്ഷൺ കൗൺസിലിനും വേണ്ട പോലെ പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഇതെല്ലാമാണ് അന്വേഷണം അട്ടിമറിക്കാനും ഫയർവിങ്‌സിന് പ്രവർത്തനം വീണ്ടും സജീവമാക്കാനും കഴിഞ്ഞതിന് കാരണമെന്നാണ് വിലയിരുത്തൽ. ഈ ബഹളത്തിനിടെയിൽ പെടാൻ രേഷ്മയുടെ കുടുംബവും തയ്യാറല്ല. ഏന്തായാലും രേഷ്മയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ എല്ലാം ചെയ്യുമെന്ന് തന്നെയാണ് രേഷ്മയുടെ അമ്മ ഷീബാ മാണി ഇപ്പോഴും പറയുന്നത്. എന്നാൽ ആരുടെ ഭാഗത്തു നിന്നും പരിപൂർണ്ണ പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയും രേഷ്മയുടെ വീട്ടുകാർക്കുണ്ടെന്നാണ് സൂചന. ഇതെല്ലാം മനസ്സിലാക്കിയാണ് ബിനോയ് കൊട്ടാരക്കരയുടെ പുതിയ നീക്കങ്ങൾ.
രേഷ്മയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയുള്ളതു കൊണ്ടാണ് പൊലീസ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ബിനോയ് കൊട്ടാരക്കരയേയും പൊലീസ് രഹസ്യമായി ചോദ്യം ചെയ്തുവെന്നാണ് സൂചന. ഫയർവിങ്ങ്‌സിലെ ബിജി അഞ്ചലിനേയും, ഫയർവിങ്ങ്‌സിലെ റെയിസൺ തോമസിനേയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവർക്ക് മരണവുമായി ബന്ധപ്പെട്ട എല്ലാ സത്യവും അറിയാമെന്ന് രേഷ്മയുടെ അമ്മ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്തത്. കേസിൽ നിർണ്ണായകമാകുന്ന പല വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെയുണ്ടായ വിവാദങ്ങൾ എല്ലാം കലക്കിമറിച്ചു. രേഷ്മയുടെ മരണത്തിൽ പെന്തെകോസ്ത് സഭ രണ്ട് തട്ടിലാണെന്നും പ്രബലർ തങ്ങൾക്കൊപ്പമാണെന്നും വിശദീകരിക്കാൻ ഫയർവിങ്‌സിനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഫയർവിങ്‌സിനെ തൊട്ടാൽ പണി കിട്ടുമെന്ന സൂചന ഭരണ നേതൃത്വത്തിനും നൽകി. ഇതോടെയാണ് കേസ് വീണ്ടും നിശ്ചലാവസ്ഥയിലായത്.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് സമയത്തും ചില ഇടപെടലുകൾ പെന്തകോസ്ത് സഭ നടത്തിയിരുന്നു. മസ്‌കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ആഭ്യന്തരമന്ത്രിയും കെപിസിസി അധ്യക്ഷനുമെല്ലാം എത്തുകയും ചെയ്തു. ഇതേ വഴിയിലുള്ള നീക്കവും സമ്മർദ്ദവും വീണ്ടും സജീവമായതോടെ ആഭ്യന്തര വകുപ്പും രേഷ്മയുടെ മരണത്തിൽ ഒളിച്ചു കളി തുടങ്ങിയെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമേ ഈ അന്വേഷണം വേണമോ വേണ്ടയോ എന്ന് പോലും പൊലീസ് തീരുമാനിക്കൂ. നേരത്തെ ക്രൈംബ്രാഞ്ചിന് കേസ് വിട്ടതായി സൂചനയുണ്ട്. അതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ. അതുകൊണ്ട് തന്നെ ഉത്തരവിറങ്ങൾ വൈകുമെന്നാണ് സൂചന. ഈ ഇടവേളയിൽ കേരളം വിടാനാണ് ബിനോയ് കൊട്ടാരക്കരയുടെ നീക്കമെന്നാണ് സൂചന. അതിനെ ചെറുക്കാൻ ശക്തമായി രംഗത്തുവരുമെന്ന് ജസ്റ്റീസ് ഫോർ രേഷ്മയെന്ന കൂട്ടായ്മയും വ്യക്തമാക്കുന്നു.
രേഷ്മ എഴുതിയ ഡയറിക്കുറിപ്പുകളും രേഷ്മയുടെ മൊബൈൽ ഫോൺ കോൾ ലിസ്റ്റുകളും അപ്രത്യക്ഷമായിരിക്കുന്നു. ഇവ ലഭ്യമായാൽ ഒരുപക്ഷെ വിലപ്പെട്ട തെളിവുകൾ ആയേക്കാം. എന്തുകൊണ്ട് പൊലീസ് ഇവ കണ്ടെത്തുന്നില്ല എന്ന ചോദ്യവും അവശേഷിക്കുന്നു. രേഷ്മയെ ബിനോയ് കൊട്ടാരക്കര തന്നെയാണ് മകളെ കൊന്നതെന്ന് രേഷ്മയുടെ അമ്മ ഷീബാ മാണി പൊലീസിന് പരാതി നൽകിയിരുന്നു. ഇത് ഫലം കാണാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. രേഷ്മയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരാനായി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും സജീവമായതോടെ കുടുംബത്തിന് ഭീഷണി സന്ദേശവുമെത്തി. നിങ്ങൾ എല്ലാറ്റിലും നിന്നു പിന്മാറി അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലങ്കിൽ കുടുംബം കുട്ടിച്ചോറാക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. കേസ് അന്വേഷണത്തിൽ പൊലീസ് നിഷ്‌ക്രിയമാണെന്ന് ചൂണ്ടിക്കാട്ടി ഷീബാ മാണി കോടതിയെ സമീപിക്കാൻ ഒരുങ്ങവേയാണ് ഭീഷണി എത്തിയത്.
രേഷ്മ (26)യെ ഭർത്താവ് പാസ്റ്റർ ബിനോയി ബാബുവിന്റെ കൊട്ടാരക്കര നെല്ലിക്കുന്നത്തെ പഴയവിള വീട്ടിൽ ഓഗസ്ത് 15നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അന്നുതന്നെ കൊട്ടാരക്കര റൂറൽ എസ്‌പിക്കു പരാതി നൽകി. എന്നാൽ, അന്വേഷണത്തിന് പൊലീസ് തയ്യാറായില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ബിനോയി രേഷ്മയെ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയാക്കുമായിരുന്നു. സംഭവദിവസം പകൽ രണ്ടിനു ബിനോയി ഫോണിൽ വിളിച്ച് രേഷ്മ ആത്മഹത്യ ചെയ്തതായി അമ്മയെ അറിയിക്കുകയായിരുന്നു. പെരുമ്ബാവൂരിൽനിന്ന് വൈകിട്ടോടെ കൊട്ടാരക്കരയിലെ വീട്ടിലെത്തി. രേഷ്മയുടെ മൃതദേഹം തറയിൽ കിടത്തിയ നിലയിലായിരുന്നു. മുറിയിലെ ജനലഴിയിൽ ചുരിദാറിന്റെ ഷാൾ കഴുത്തിൽ കുരുക്കി ആത്മഹത്യ ചെയ്‌തെന്നാണ് ബിനോയി പറഞ്ഞത്. എന്നാൽ, അത്തരത്തിൽ ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് പരാതി നൽകിയത്. അമേരിക്കയിലെ ഡാളസ്സിലെ ബിനോയിയുടെ അടുത്ത വനിതാ സുഹൃത്തായിരുന്നു രേഷ്മയുടെ മരണദിവസം മുകളിൽ വാതിലടച്ച മുറിയിൽ സുവിശേഷ'വേല' ചെയ്തുകൊണ്ടിരുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
വാതിലടച്ചു കുറ്റിയിട്ട മുറിയിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ രേഷ്മ പല പ്രാവശ്യം ശ്രമിച്ചു. അതിന്റെ ഭാഗമായി ആ വാതിലിൽ പലപ്രാവശ്യം മുട്ടിനോക്കി. അവസാനം ശബ്ദമുയർത്തിയ രേഷ്മയെ വാതിൽ തുറന്നു ഇറങ്ങി വന്ന ബിനോയിയുടെ ആരോഗ്യം ആ പാവം പെൺകുട്ടിയെ കീഴ്‌പ്പെടുത്തിയെന്നാണ് ആക്ഷേപം. ആ മരണവെപ്രാളത്തിൽ അല്ലേ രേഷ്മ ബിനോയിയുടെ മുഖം മാന്തി കീറിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. കിടപ്പറയിലെ മൂന്നരയടിപ്പൊക്കമുള്ള ജനാലയിൽ നടുവിലെ കമ്ബിയിൽ അഞ്ചരയടിയോളം പൊക്കവും അറുപത്തിയഞ്ച് കിലോയോളം ഭാരവുമുള്ള രേഷ്മ ചുരിദാറിന്റെ ഷോളിൽ തൂങ്ങിമരിച്ചു എന്നു പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുപോലും വിശ്വസിക്കാൻ കഴിയുന്നില്ല. രേഷ്മയുടെ മരണാനന്തര ശുശ്രൂഷകൾ നടന്ന ബിനോയിയുടെ വീട്ടിലെ കുഴിമാടത്തിൽപോലും നടന്ന വാഗ്വാദങ്ങളും ഉന്തും തള്ളും നടന്നിരുന്നു. വീട്ടിന്റെ നടുത്തളത്തിൽ നിശ്ചലമായിക്കിടക്കുന്ന രേഷ്മയുടെ ശവശരീരത്തിന്റെ ഫോട്ടോ എടുക്കുവാൻ ശ്രമിച്ച ബന്ധുക്കളെ വിലക്കിയതും ദുരൂഹമാണ്.
രേഷ്മയുടെ സഹോദരി ശുശ്രൂഷഷാ സമയത്ത് തനിക്ക് സംസാരിക്കണം എന്ന് പറഞ്ഞ് എഴുന്നേറ്റപ്പോൾ അതിനും അനുവദിച്ചില്ല. ആത്മസമീപനം പാലിക്കണമെന്നും പ്രശ്‌നങ്ങളിലേയ്ക്ക് പോകരുതെന്നും രേഷ്മയുടെ അമ്മയെ ചിലർ വിലക്കുകയും ചെയ്തു. ഇതെല്ലാം ബിനോയിയെ രക്ഷിക്കാനുള്ള നീക്കമായി വിലയിരുത്തുന്നു. വീട്ടിലെ ജനലിലാണ് തൂങ്ങിമരിച്ചനില യിൽ കണ്ടത് എന്നാണ് ബിനോയ് പറയുന്നത്. മുറിയിലെ ജനലിന് മൂന്നരയടിമാത്രമാണ് പൊക്കമുള്ളത്.അഞ്ചരയടിയിൽ കൂടുതൽ ഉയരമുള്ള രേഷ്മയ്ക്ക് ജനൽക്കമ്ബിയിൽ തൂങ്ങിമരിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഈ കേസിൽ ദുരൂഹതകൾ ഏറെയാണ്. അതിനൊന്നും മറുപടി പോലും നൽകാതെ കേസ് ഒതുക്കി തീർക്കാനാണ് നീക്കം. രേഷ്മ തൂങ്ങിമരിച്ച ജനലിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്നത് തന്നെ അസാധ്യമാണെന്നും നാട്ടുകാർ പറയുന്നു.
5 അടി പൊക്കം ഉള്ള ഒരാൾക്ക് തിരെ പൊക്കം ഇല്ലാത്ത ചെറിയ ജനൽ അഴിയിൽ തുങ്ങാൻ സാധിക്കുമോ? മരണ വാർത്ത അറിഞ്ഞ് ബിനോയിയുടെ വീടിനു അടുത്തു താമസിക്കുന്ന രേഷ്മയുടെ അങ്കിളും ആന്റിയും ആ വീട്ടിൽ ഓടി എത്തിയപ്പോൾ ബിനോയിയുടെ അച്ഛന്റെ വാക്കുകൾ 'ഇവൻ കാരണം ഞങ്ങൾക്ക് ഈ വയസാംകാലത്ത് ജയിലിൽ കിടക്കേണ്ടി വരുമല്ലോ ദൈവമേ'എന്നായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ഇതു കേട്ട ബിനോയി സ്വന്തം പിതാവിന്റെ വായ് പൊത്തി റൂമിൽ കൊണ്ടുപോയി പൂട്ടിയതെന്തിനെന്ന ചോദ്യവും