- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് മൃതദേഹങ്ങളോടുള്ള അനാദരവ്; പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരത്തിനായി ബന്ധുക്കൾക്ക് കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ; ഹൈന്ദവാചാര പ്രകാരം സംസ്‌കാരത്തിന് തടസ്സം വിറക് ക്ഷാമം; ചെറുവിരൽ അനക്കാതെ കോർപറേഷൻ
കണ്ണൂർ: ജില്ലയിലെ തന്നെ പ്രധാനപ്പെട്ട പൊതുശ്മശാനങ്ങളിൽ ഒന്നാണ് പയ്യാമ്പലത്തേത്. അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ഉണ്ട് എങ്കിലും പരമ്പരാഗത രീതിയിൽ വിറക് വെച്ച് മരണാനന്തര ചടങ്ങുകൾ വേണം എന്നു ആവശ്യപ്പെടുന്നു ആളുകളുടെ എണ്ണം വളരെ വലുതാണ്. ഇത്തരക്കാർക്കാണ് ഇപ്പോൾ ബുദ്ധിമുട്ട് നേരിടുന്നത്. സംസ്‌കാരത്തിന് ആവശ്യമായ വിറക് ശ്മശാനത്തിൽ ഇല്ല എന്ന പരാതികൾ ഏറുകയാണ്.
പയ്യാമ്പലത്ത് വിറക് ക്ഷാമം രൂക്ഷമായിട്ടും ഇതുവരെ ഇതിനൊരു പോംവഴി ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപ്പെട്ടയാളുടെ മൃതദേഹം എത്തിച്ചപ്പോൾ, വേണ്ട വിറക് ഇല്ലാത്തതിനാൽ സംസ്‌കാരം ഒന്നര മണിക്കൂറിനു മുകളിൽ വൈകി. നാട്ടുകാർ ഇടപെട്ട ശേഷം ജീവനക്കാർ മുന്നിട്ടിറങ്ങിയാണ് തൽക്കാലത്തേക്ക് വിറക് സംഘടിപ്പിച്ചത്.
വിറകിനായി പ്രത്യേകം പണം ഇവർ ഈടാക്കുന്നുണ്ട്. ഇത് വാങ്ങിയ ശേഷം ആയിരുന്നു കഴിഞ്ഞ ദിവസത്തെ ഈ കാത്തിരിപ്പ്. അത്യാധുനികമായ വാതക ശ്മശാനം ഇവിടെ പ്രവർത്തിക്കുന്നുണ്ട് എങ്കിലും ഹൈന്ദവ ആചാരപ്രകാരം മിക്ക ആളുകളും ഇത് ഉപയോഗിക്കാറില്ല. വാതക ശ്മശാനത്തിൽ സംസ്‌കരിച്ചു കഴിഞ്ഞാൽ പതിവു പോലുള്ള കർമ്മങ്ങൾ ചെയ്യുക എന്നത് പ്രായോഗികമല്ല. കർമ്മങ്ങൾ പുറത്തുനിന്ന് ചെയ്തശേഷം വേണം വാതക ശ്മശാനത്തിലെ സംസ്‌കാരം.
അതേസമയം വിറകില്ലാത്ത പ്രശ്‌നം കുറച്ച് ദിവസങ്ങളായി ഉണ്ട് എന്നും വിവരമറിയിച്ചിട്ടും കോർപ്പറേഷൻ ഇതിനു നടപടി ഒന്നും സ്വീകരിക്കുന്നില്ല എന്നും പരിസരവാസികൾ പറയുന്നു. ഒരു മൃതശരീരം ഇത്തരത്തിൽ എത്തിച്ച് മണിക്കൂറുകളോളം കാത്തിരിക്കുന്നത് അനാദരവ് ആണെന്നുള്ള അഭിപ്രായക്കാരാണ് ഈ നാട്ടുകാരിൽ പലരും. മരം ഏറ്റെടുക്കാനുള്ള കോൺട്രാക്ട് പുറത്തു നൽകിയതാണ്. എന്നിട്ടും ഇവിടെ ആവശ്യത്തിനനുസരിച്ച് വിറകുകൾ ലഭിക്കുന്നില്ല.