അങ്കമാലി: കറുകുറ്റിക്കു സമീപം പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടം സംഭവിച്ചത് വെടിപ്പുരയായി മാറ്റി അസീസി ക്‌ളബ്ബിലായിരുന്നു. ഒരാൾ മരണമടഞ്ഞ സംഭവത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. കറുകറ്റി മുല്ലപ്പറമ്പൻ സാജുവിന്റെ മകൻ സൈമൺ (20) ആണു മരിച്ചത്. നാലുപേർക്കു പൊള്ളലേറ്റു. രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്. ചെറിയ മഴ പെയ്തതും വിശ്വാസികളിൽ ഭൂരിഭാഗവും പ്രദക്ഷിണത്തിനായി പോയതും വൻ ദുരന്തം ഒഴിവാക്കിയെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ പെരുന്നാൾ സമാപനദിനത്തിൽ നടത്തിയ വെടിക്കെട്ടിന് അനുമതി ഇല്ലായിരുന്നെന്നും ആരോപണം ഉയരുന്നുണ്ട്.

മെൽജോ പൗലോസ്, സ്റ്റെഫിൻ ജോസ്, ജസ്റ്റിൻ ജെയിംസ്, ജോയൽ ബിജു എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരിൽ മെൽജോ, സ്റ്റെഫിൻ എന്നിവരെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലും ജസ്റ്റിൻ, ജോയൽ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അങ്കമാലി കറുകുറ്റി മാമ്പ്ര അസീസി നഗർ കപ്പേളയിൽ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികൾ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടർന്നാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടർന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.

രണ്ട് ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. എന്നാൽ ഇതിനിടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് തീ പടർന്ന് ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. വെടിക്കെട്ട് പുരയ്ക്ക് അകത്തുണ്ടായിരുന്ന സൈമണാണ് മരിച്ചത്. കെട്ടിടത്തിന്റെ ചുറ്റുമുണ്ടായിരുന്ന ആളുകൾക്കാണ് പരിക്കേറ്റത്.

പ്രദക്ഷിണത്തിന് വേണ്ടി ആളുകൾ പോയ സമയത്ത് അപകടമുണ്ടായതിനാലാണ് വൻ ദുരന്തം ഒഴിവായതെന്നാണ് വിവരം. പ്രദേശത്ത് ചെറിയ തോതിൽ മഴ പെയതത് മൂലം ആളുകൾ ഇവിടെ നിന്നും മാറിയതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. എന്നാൽ ഇവിടെ അനുമതി ഇല്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്നാണ് വിവരം.

2016 ഏപ്രിൽ 10നാണ് രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച് കേരളത്തിൽ അവസാനമായി നടുക്കുന്ന വെടിക്കെട്ട് അപകടം നന്നത്. കേരളചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായിരുന്നു 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30 പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. ഇതിൽ ഔദ്യോഗിക കണക്ക് പ്രകാരം 110 പേർ കൊല്ലപ്പെട്ടു. 300-ലധികം ജനങ്ങൾക്ക് പരിക്കും സംഭവിച്ചു. പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിടിച്ചായിരുന്നു ദുരന്തം ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്.

രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ട് ജില്ലാ അധികൃതർ നേരത്തേ തടഞ്ഞിരുന്നു. എന്നാൽ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്.