- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ഇടിമിന്നലിൽ പടക്കനിർമ്മാണശാല പൊട്ടിത്തെറിച്ചു; വനിതാ തൊഴിലാളി മരിച്ചു; ഉടമ സൈലസിന് ഗുരുതര പരുക്ക്
തിരുവനന്തപുരം: ഇടിമിന്നലിൽ തിരുവനന്തപുരം പാലോട് പടക്കനിർമ്മാണശാല പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു. പാലോട് ചൂടൽ സ്വദേശിനി സുശീല (58) ആണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഉടമ സൈലസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുശീലയുടെ ഭർത്താവ് പുറത്തേക്ക് ഓടിയതിനാൽ രക്ഷപെട്ടു.
ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പടക്കനിർമ്മാണശാല പൂർണമായും കത്തിനശിച്ചു.
സൈലസിന്റെ റബർതോട്ടത്തിലാണ് പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നത്. പടക്ക നിർമ്മാണശാലയ്ക്ക് ലൈസൻസ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Next Story