ന്യൂഡൽഹി: ഡൽഹിയിലെ പബ്ബിനുള്ളിൽ ആഘോഷങ്ങൾക്കിടെ യുവാവിനു വെടിയേറ്റു. ഗ്രേറ്റർ കൈലാഷിലെ പബ്ബിലാണ് വെടിവയ്പുണ്ടായത്.

കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പിലേക്കു നയിച്ചതെന്നാണു സൂചന. ഇതേതുടർന്ന് ഉമേഷ് എന്നയാൾ തർക്കത്തിൽ ഏർപ്പെട്ട ആൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ വിനയ് എന്ന യുവാവിനെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. വെടിവയ്പ് നടന്ന പബ്ബിന്റെ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെട്ട് ലൈസൻസിങ് ബ്രാഞ്ചിനു കത്തെഴുതുമെന്ന് ജില്ലാ പൊലീസ് നേതൃത്വം അറിയിച്ചു.