- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിടാൻ ഇന്ദിര പദ്ധതിയിട്ടു; നെഹ്റുവും ഫിറോസും എതിർത്തിട്ടും തീരുമാനവുമായി മുന്നോട്ടുപോയെന്ന് സ്വീഡിഷ് എഴുത്തുകാരന്റെ പുസ്തകം; ഇന്ദിരയെ ഫിറോസ് ഫാസിസ്റ്റെന്ന് വിളിച്ചതോടെ ഇരുവരും ഒന്നിച്ചുള്ള പ്രാതലും അവസാനിച്ചതായി വെളിപ്പെടുത്തൽ
ന്യൂഡൽഹി: ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഇതിന്റെ പേരിൽ ഭർത്താവ് ഫിറോസ് ഗാന്ധിയും ഇന്ദിരയും തമ്മിൽ തർക്കമുണ്ടായതായും ഇന്ദിരയെ ഫിറോസ് ഫാസിസ്റ്റ് എന്നു വിളിച്ചതായും സ്വീഡിഷ് എഴുത്തുകാരനാണ് വെളിപ്പെടുത്തുന്നത്. കമ്യൂണിസം വളരുന്നത് സഹിക്കാതെ ഇന്ദിര നടത്തിയ ശ്രമങ്ങളെ എതിർത്ത ഭർത്താവ് ഫിറോസ് ഗാന്ധിയുടെ നീക്കങ്ങൾ വലിയ പ്രശ്‌നമായി. നെഹ്രുവിന് പോലും നീരസമുണ്ടായിരുന്നിട്ടും തീരുമാനവുമായി ഇന്ദിര മുന്നോട്ടു പോയെന്നും ആണ് സ്വീഡിഷ് എഴുത്തുകാരൻ ബെർട്ടിൽ ഫാക്കിന്റെ വെളിപ്പെടുത്തൽ. ഫിറോസ്ഗാന്ധിയെക്കുറിച്ച് ഇദ്ദേഹം എഴുതുന്ന 'ഫിറോസ് ഗാന്ധി :ദി ഫൊർഗോട്ടൻ ഗാന്ധി' എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ തുരങ്കം വെയ്ക്കാൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ ഇന്ദിരയെ ഫിറോസ്ഗാന്ധി ഫാസിസ്റ്റ് എന്ന് വിളിച്ചിരുന്നുവെന്ന് ന്യൂസ് 18
ന്യൂഡൽഹി: ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാൻ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഇതിന്റെ പേരിൽ ഭർത്താവ് ഫിറോസ് ഗാന്ധിയും ഇന്ദിരയും തമ്മിൽ തർക്കമുണ്ടായതായും ഇന്ദിരയെ ഫിറോസ് ഫാസിസ്റ്റ് എന്നു വിളിച്ചതായും സ്വീഡിഷ് എഴുത്തുകാരനാണ് വെളിപ്പെടുത്തുന്നത്.
കമ്യൂണിസം വളരുന്നത് സഹിക്കാതെ ഇന്ദിര നടത്തിയ ശ്രമങ്ങളെ എതിർത്ത ഭർത്താവ് ഫിറോസ് ഗാന്ധിയുടെ നീക്കങ്ങൾ വലിയ പ്രശ്‌നമായി. നെഹ്രുവിന് പോലും നീരസമുണ്ടായിരുന്നിട്ടും തീരുമാനവുമായി ഇന്ദിര മുന്നോട്ടു പോയെന്നും ആണ് സ്വീഡിഷ് എഴുത്തുകാരൻ ബെർട്ടിൽ ഫാക്കിന്റെ വെളിപ്പെടുത്തൽ.
ഫിറോസ്ഗാന്ധിയെക്കുറിച്ച് ഇദ്ദേഹം എഴുതുന്ന 'ഫിറോസ് ഗാന്ധി :ദി ഫൊർഗോട്ടൻ ഗാന്ധി' എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ തുരങ്കം വെയ്ക്കാൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ ഇന്ദിരയെ ഫിറോസ്ഗാന്ധി ഫാസിസ്റ്റ് എന്ന് വിളിച്ചിരുന്നുവെന്ന് ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബെർട്ടിൽ ഫോക്ക ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഫിറോസിന് നെഹ്രു കുടുംബത്തെക്കാൾ പാരമ്പര്യം ഉണ്ടെന്ന് നല്ല ധാരണയുണ്ടായിരുന്ന ഇന്ദിര ഫിറോസ് ഗാന്ധി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്താതിരിക്കാൻ എല്ലാക്കാലത്തും ശ്രമിച്ചിരുന്നതായും അദ്ദേഹം പറയുന്നു.
രാഷ്ട്രീയ രംഗത്ത് ഫിറോസ് വളരാതിരിക്കാൻ ഇന്ദിര നീക്കം നടത്തി. എല്ലാറ്റിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തുകയും ചെയ്തിരുന്നതായി പുസ്തകത്തിൽ പറയുന്നു. ഒന്നിച്ചിരുന്ന പ്രഭാതഭക്ഷണം കഴിക്കുന്ന വേളയിലായിരുന്നു ഇന്ദിരയെ ഫിറോസ് ഫാസിസ്റ്റ് എന്ന് വിളിച്ചത്. ഈ വിളിയോടെ ഇരുവരും തമ്മിൽ ഉണ്ടായിരുന്ന പ്രഭാതഭക്ഷണ ശീലവും അവസാനിച്ചു.
എല്ലാ കാര്യങ്ങളിലും അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്ന ഏറെ സങ്കീർണ്ണതകൾ നിറഞ്ഞ ബന്ധമായിട്ടും സഹായം വേണ്ടിയിരുന്നപ്പോഴെല്ലാം ഫിറോസ് ഇന്ദിരയ്‌ക്കൊപ്പമുണ്ടായിരുന്നു. പ്രതിസന്ധികളെയും സങ്കീർണ്ണതകളെയും അവർ തരണം ചെയ്തുകൊണ്ടുമിരുന്നു. എന്നാൽ നെഹ്രു പ്രധാനമന്ത്രിയായപ്പോൾ കുട്ടികളെയും കൂട്ടി ഇന്ദിര തീന്മൂർത്തി ഭവനിലേക്ക് താമസം മാറ്റിയപ്പോൾ ഫിറോസ് കൂടെപ്പോകാൻ തയ്യാറായില്ലെന്നും ബെർട്ടിൽ വ്യക്തമാക്കുന്നു.



