- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഞ്ചാവിനും മദ്യത്തിനും അടിമയായ ഒളിഞ്ഞു നോട്ട സ്പെഷ്യലിസ്റ്റ്; സ്ത്രീകൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തുന്ന നാൽപ്പതുകാരൻ; മണിയറയിൽ കുടുങ്ങിയത് പയ്യന്നൂരിലെ ഞരമ്പു രോഗി; ആദ്യ രാത്രി കാണാനെത്തിയ വിരുതനെതിരെ കേസ് എടുക്കില്ല; കൂർക്കം വലി കുടുക്കിയ വിരുതൻ വീണ്ടും രക്ഷപ്പെടുമ്പോൾ
കണ്ണൂർ: നവദമ്പതികളുടെ ആദ്യ രാത്രി ഒളിഞ്ഞു കാണാൻ കയറി ഉറങ്ങി പോയതിനെ തുടർന്ന് പിടിയിലായ നാൽപതുകാരൻ നാട്ടിലെ സ്ഥിരം പ്രശ്‌നക്കാരൻ. ലൈംഗിക വൈകൃതം കാട്ടുന്ന ഇയാളെ പല തവണ നാട്ടുകാർ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ സ്ത്രീകളുടെ മുന്നിൽ നഗ്‌നതാ പ്രദർശനം കാട്ടിയതിനും നാട്ടുകാർ കൈ വച്ചിട്ടുണ്ട്. പൊലീസിൽ ആരും പരാതി നൽകാത്തതിനാൽ എവിടെയും കേസില്ല.
പയ്യന്നൂരിലെ സംഭവത്തിലും പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുക്കാതെ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. നാട്ടുകാർ പിടികൂടി നൽകിയ ഇയാളെ ചോദ്യം ചെയ്തപ്പോൾ തലേന്ന് കല്യാണ വീട്ടിലെത്തിയെന്നും വീടും പരിസരവും വീക്ഷിച്ച ശേഷം മണിയറകണ്ടെത്തി ഒളിഞ്ഞിരിക്കാനുള്ള സ്ഥലവും നോക്കി വച്ചു എന്നും പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തലേന്ന് രാത്രിയിൽ ഇയാൾ വീടിന്റെ പരിസരത്ത് വന്നിരുന്നതായി കണ്ടെത്തുകയും ചെയ്തു.
കൂടാതെ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. കഞ്ചാവിനും മദ്യത്തിനും അടിമയായ ഇയാൾ സമീപത്തെ വീടുകളിലെല്ലാം ഒളിഞ്ഞു നോക്കുന്നത് ശീലമാണ്. ഇതിനെല്ലാം നല്ല തല്ലും കിട്ടാറുണ്ട്. ലൈംഗിക വൈകൃതമായതിനാലാണ് ആരും പൊലീസിൽ പരാതി നൽകാത്തത്. കൂടാതെ മാനഹാനിയെ പേടിച്ചും. പൊലീസ് കേസെടുക്കാത്തതിനാലാണ് പ്രതിയുടെ പേരും വിശദാംശങ്ങളും മറുനാടൻ പുറത്തു വിടാത്തത്. ആരും മൊഴി കൊടുക്കാത്ത സാഹചര്യത്തിൽ പൊലീസിന് സ്വമേധയാ കേസെടുക്കാനും കഴിയില്ല. അങ്ങനെ കേസെടുത്താലും ഇയാൾ രക്ഷപ്പെടും.
ആദ്യരാത്രി രംഗങ്ങൾ നേരിട്ട് കാണുവാൻ ഏണിവെച്ച് അകത്ത് കയറിയ യുവാവ് പിടിയിലായത് നാടകീയമായിട്ടാണ്. യുവാവിന്റെ ഉറക്കവും കൂർക്കം വലിയും അരങ്ങ് തകർത്തപ്പോളാണ് സംഭവം വീട്ടുകാരുടെ കണ്ണിൽ പെട്ടത്ത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽമീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. വിവാഹം പാലക്കാട് ആണ് നടന്നത്. വിവാഹം കഴിഞ്ഞ് വീട്ടിൽ എത്തും മുൻപേ യുവാവ് ഏണി സംഘടിപ്പിച്ച് വെയ്ക്കുകയായിരുന്നു.
രാത്രി 10ന് തന്നെ ലൈറ്റുകൾ ഓഫ് ചെയ്യണമെന്ന് ഇയാൾ വീട്ടിലെത്തി മുൻകൂറായി നിർദ്ദേശം നൽകിയെന്നും റിപ്പോർട്ടുണ്ട്.വധൂവരന്മാർ എത്തും മുൻപേ ഏണിയിലൂടെ മുകളിലേയ്ക്ക് കയറി, ഇവരുടെ മുറിയിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ ദമ്പതികൾ എത്താൻ വൈകിയത് ഇയാൾക്ക് തിരിച്ചടിയാവുകയായിരുന്നു. ഇതിനിടെ ഇയാൾ ഉറക്കത്തിലേയ്ക്ക് വീണു. റൂമിലേയ്ക്ക് കയറിയ ഉടനെ കേട്ടത് ഇയാളുടെ കൂർക്കം വലിയായിരുന്നു.
കൂർക്കം വലികേട്ട ഭാഗത്തേയ്ക്ക് നോക്കുമ്പോഴാണ് ഒളിച്ചിരുന്ന ആളിനെ കണ്ടത്. ഉടനെ പൊലീസിനെ വിളിച്ച് യുവാവിനെ പിടിച്ചേൽപ്പിക്കുകയായിരുന്നു. പ്രതിയെ പിടിക്കുന്ന രംഗങ്ങൾ ആരോ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതോടെ അത് നവമാധ്യമങ്ങളിൽ വൈറൽ ആയി. പൊലീസിനോട് കേസെടുക്കരുതെന്നാണ് വീട്ടുകാർ ആവശ്യപ്പെടുന്നത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.