- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജിന് തുടക്കമായി; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി; പുണ്യഭൂമിയിലെത്തിയത് 350 തീർത്ഥാടകർ
ജിദ്ദ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ യാത്ര തിരിച്ച തീർത്ഥാടകരുടെ ആദ്യ സംഘം ജിദ്ദയിലെത്തി. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി പത്തരയോടെയാണ് സൗദി എയർലൈൻസ് വിമാനം ജിദ്ദയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. ബി എസ് മുബാറക്കിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ, ഹജ്ജ് കോൺസിൽ നൂർ മുഹമ്മദ് എന്നിവർ ച
ജിദ്ദ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ യാത്ര തിരിച്ച തീർത്ഥാടകരുടെ ആദ്യ സംഘം ജിദ്ദയിലെത്തി. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി പത്തരയോടെയാണ് സൗദി എയർലൈൻസ് വിമാനം ജിദ്ദയിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.
ബി എസ് മുബാറക്കിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ, ഹജ്ജ് കോൺസിൽ നൂർ മുഹമ്മദ് എന്നിവർ ചേർന്ന് തീർത്ഥാടകർക്ക് ഊഷ്മള സ്വീകരണം നൽകി. 184 സ്ത്രീകളും രണ്ട് വളന്റിയർമാരുൾപ്പെടെ 166 പുരുഷന്മാരുമടക്കം 350 തീർത്ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പരിശോധന പൂർത്തിയാക്കിയ സംഘം ബസ് മാർഗം മക്കയിലെത്തി. ഹറമിലെ ആദ്യ ചടങ്ങുകൾ പൂർത്തിയാക്കിയ ഇവർ താമസസ്ഥലമായ മിസ്ഫയിലെത്തി.
ഭക്ഷണത്തിനുശേഷം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് തീർത്ഥാടകസംഘം കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിൽനിന്ന് ബസ് മാർഗം വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. ഹജ്ജ് ടെർമിനലായി ഉപയോഗിക്കുന്ന കരിപ്പൂർ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിലാണ് തീർത്ഥാടകർക്ക് സൗകര്യമൊരുക്കിയത്.
ഒരേസമയം 450 പേർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എമിഗ്രേഷൻ, കസ്റ്റംസ്, സുരക്ഷാ പരിശോധനകൾ വിമാനത്താവളത്തിൽവച്ചാണ് നടത്തിയത്. ക്യാമ്പിലെത്തുന്ന തീർത്ഥാടകരുടെ ബാഗേജ് ഉടൻ ചെക്കിങ് നടത്താനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ഇതിനായി സൗദി എയർലൈൻസിന്റെ പ്രത്യേക കൗണ്ടർ ക്യാമ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.
തീർത്ഥാടക സംഘത്തിന്റെ ആദ്യയാത്ര മന്ത്രി എം കെ മുനീർ ഫ്ളാഗ് ഓഫ് ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയർമാനും എംഎൽഎമാരും കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.