- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറക്കാനാഗ്രഹിക്കുന്ന ചരിത്രത്തിന്റെ ഓർമകൾ പുതുക്കാൻ ഇക്കുറി ജർമനിയും എത്തി; ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ ഒരുമിച്ച് കൂടിയപ്പോൾ ട്രംപും പുട്ടിനും വൈകി; എലിസബത്ത് രാജ്ഞി മുതൽ മേഘൻ വരെയുള്ളവരുടെ അശ്രുപൂക്കൾ; ആദ്യ ലോകമഹായുദ്ധത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ലോകം ആദരാഞ്ജലി അർപ്പിച്ചതിങ്ങനെ
ബെർലിൻ: ഒന്നാം ലോകമഹായുദ്ധത്തിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് ലണ്ടനിൽ പരിസമാപ്തി. വെസ്റ്റ് മിൻസ്റ്റർ അബ്ബെയിൽ നടന്ന ചടങ്ങിൽ ഓർമപൂക്കളർപ്പിച്ച് എലിസബത്ത് രാജ്ഞിയും ജർമൻ പ്രസിഡന്റുമൊക്കെ ഒത്തുചേർന്നു. സമാനമായ ചടങ്ങുകൾ ബ്രിട്ടനിൽ പലഭാഗത്തും സംഘടിപ്പിച്ചിരുന്നു. ഓർമ ഞായർ ആഘോഷത്തിന് ചടങ്ങുകളിൽ എത്തിയത് നൂറുകണക്കിനാളുകളായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒന്നാം ലോകയുദ്ധത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ചടങ്ങിൽ ശത്രുപക്ഷത്തായിരുന്ന ബ്രിട്ടന്റെയും ജർമനിയുടെയും ഭരണാധികാരികൾ ഒരുമിച്ചത്. ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൽട്ടർ സ്റ്റെയ്ന്മെയർ ചടങ്ങിൽ പങ്കെടുത്തതോടെ അതിന് അസാധാരണമായ രാഷ്ട്രീയമാനവും കൈവന്നു. എലിസബത്ത് രാജ്ഞി ആദരാഞ്ജലി അർപ്പിച്ചുകഴിഞ്ഞ് റീത്ത് സമർപ്പിച്ചതും ജർമൻ പ്രസിഡന്റാണ്. രാജ്ഞിക്കുവേണ്ടി വെയ്ൽസ് രാജകുമാരനും കിരീടാവകാശിയുമായ ചാൾസാണ് റീത്ത് സമർപ്പിച്ചത്. രാജ്ഞി ചടങ്ങുകൾ വീക്ഷിച്ചത് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിന്റെ ബാൽക്കണിയിൽനിന്നുകൊണ്ടാണ്. ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയും വില്യം
ബെർലിൻ: ഒന്നാം ലോകമഹായുദ്ധത്തിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് ലണ്ടനിൽ പരിസമാപ്തി. വെസ്റ്റ് മിൻസ്റ്റർ അബ്ബെയിൽ നടന്ന ചടങ്ങിൽ ഓർമപൂക്കളർപ്പിച്ച് എലിസബത്ത് രാജ്ഞിയും ജർമൻ പ്രസിഡന്റുമൊക്കെ ഒത്തുചേർന്നു. സമാനമായ ചടങ്ങുകൾ ബ്രിട്ടനിൽ പലഭാഗത്തും സംഘടിപ്പിച്ചിരുന്നു. ഓർമ ഞായർ ആഘോഷത്തിന് ചടങ്ങുകളിൽ എത്തിയത് നൂറുകണക്കിനാളുകളായിരുന്നു.
ചരിത്രത്തിലാദ്യമായാണ് ഒന്നാം ലോകയുദ്ധത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ചടങ്ങിൽ ശത്രുപക്ഷത്തായിരുന്ന ബ്രിട്ടന്റെയും ജർമനിയുടെയും ഭരണാധികാരികൾ ഒരുമിച്ചത്. ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൽട്ടർ സ്റ്റെയ്ന്മെയർ ചടങ്ങിൽ പങ്കെടുത്തതോടെ അതിന് അസാധാരണമായ രാഷ്ട്രീയമാനവും കൈവന്നു. എലിസബത്ത് രാജ്ഞി ആദരാഞ്ജലി അർപ്പിച്ചുകഴിഞ്ഞ് റീത്ത് സമർപ്പിച്ചതും ജർമൻ പ്രസിഡന്റാണ്.
രാജ്ഞിക്കുവേണ്ടി വെയ്ൽസ് രാജകുമാരനും കിരീടാവകാശിയുമായ ചാൾസാണ് റീത്ത് സമർപ്പിച്ചത്. രാജ്ഞി ചടങ്ങുകൾ വീക്ഷിച്ചത് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിന്റെ ബാൽക്കണിയിൽനിന്നുകൊണ്ടാണ്. ചാൾസ് രാജകുമാരന്റെ ഭാര്യ കാമിലയും വില്യം രാജകുമാരന്റെ ഭാര്യ മേഘൻ മെർക്ക്ൽ രാജകുമാരിയും രാജ്ഞിക്ക് ഇരുപുറവും നിന്ന് ചടങ്ങുകൾ വീക്ഷിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തയാളുടെ മകൾ എന്ന നിലയിൽ എലിസബത്ത് രാജ്ഞിക്ക് ഒന്നാം ലോകയുദ്ധം ഏറെ പ്രധാനപ്പെട്ടതാണ്. രാജ്ഞിയുടെ പിതാവ് ജോർജ് നാലാമൻ രാജാവ് യുദ്ധത്തിൽ സൈനികനായി പങ്കെടുത്തിരുന്നു. പിന്നീട് 1936 മുതൽ 1952 വരെ ബ്രിട്ടന്റെ രാജാവായി. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോൾ അദ്ദേഹമായിരുന്നു രാജാവ്. രണ്ടാം ലോകമഹായുദ്ധത്തിൽ എലിസബത്ത് രാജ്ഞി നേരിട്ടും പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി തെരേസ മെയ്, വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ, കെയ്റ്റ് രാജകുമാരി, ലേബർ പാർട്ടി നേതാവ് ജെറമി കോർബിനടക്കം ഒട്ടേറെ പ്രമുഖർ യുദ്ധവീരന്മാർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ലണ്ടൻ ബിഷപ്പ് ഡെയിം സാറാ മുല്ലാല്ലിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനകൾക്കുശേഷമായിരുന്നു മറ്റ് ചടങ്ങുകൾ ആരംഭിച്ചത്. ആദ്യമായാണ് ഇത്തരം ചടങ്ങുകൾക്ക് ഒരു വനിതാ ബിഷപ്പ് നേതൃത്വം കൊടുക്കുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ ചടങ്ങുകൾക്കുണ്ടായിരുന്നു.
ആർമി വിഡോവ്‌സ് അസോസിയേഷൻ, റോയൽ മറൈൻസ്, ബ്രാക്ക് വാച്ച്, ബ്ലെനിം സൊസൈറ്റി തുടങ്ങി 200-ലേറെ സംഘടനകളിൽനിന്നായി പതിനായിരത്തോളം പ്രതിനിധികളാണ് ചടങ്ങിൽ പങ്കെടുത്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ സാന്നിധ്യത്തിലായിരുന്നു സൈനികരെ ഓർമിക്കുന്ന ചടങ്ങ്. മുതിർന്ന സൈനികരും സൈന്യത്തിൽനിന്ന് വിരമിച്ചവരും നടത്തിയ മാർച്ച് പാസ്റ്റിന് രാജ്ഞിയുടെ ഒരോയൊരു മകളായ ആൻ രാജകുമാരിയാണ് സല്യൂട്ട് സ്വീകരിച്ചത്.
85 ലക്ഷം സൈനികരുടെ ജീവൻ പൊലിഞ്ഞ മഹായുദ്ധം
1914ജൂലായിലാരംഭിച്ച് 1918 നവംബറിൽ അവസാനിച്ച യുദ്ധത്തിൽ 85 ലക്ഷത്തിലേറെ സൈനികർക്കാണ് ജീവൻ നഷ്ടമായത്. നാല് വർഷത്തോളം നീണ്ടു നിന്നു. ബാൾക്കൺ യുദ്ധത്തിനു ശേഷം ഓസ്ട്രിയയും സെർബിയയും തമ്മിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോക മഹായുദ്ധത്തിന്റെ പ്രധാന കാരണമായത്. 1914 ജൂലായ് 28-ന് ഓസ്ട്രിയയുടെ കിരീടാവകാശി ആർച്ച് ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യ സോഫിയയെയും സെർബിയൻ ദേശീയവാദിയായ ഗാവ്രിലോ പ്രിൻസിപ് എന്ന 19-കാരൻ ബോസ്‌നിയയിൽ വെടിവെച്ചു കൊലപ്പെടുത്തി.
സംഭവത്തിൽ സെർബിയയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് ജൂലായ് 28-ന് ഓസ്ട്രിയ സെർബിയയ്‌ക്കെതിരേ യുദ്ധം പ്രഖ്യാപിക്കുകയും ലോകരാജ്യങ്ങൾ ഇരുചേരികളായി തിരിഞ്ഞ് ഇവർക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്തു. അച്ചുതണ്ടുശക്തികളെന്നും സഖ്യശക്തികളെന്നും ഇരുചേരികൾ അറിയപ്പെട്ടു. ഓസ്ട്രിയയ്‌ക്കൊപ്പം നിന്നവരാണ് അച്ചുതണ്ടുശക്തികൾ. സെർബിയയ്‌ക്കൊപ്പമുള്ളവർ സഖ്യശക്തികളും. സഖ്യ ശക്തികളുടെ സ്ഥാനത്ത് ഫ്രാൻസ്, ബ്രിട്ടൻ, റഷ്യ, സെർബിയ, ബെൽജിയം, മോണ്ടനീഗ്രോ, ജപ്പാൻ, ഇറ്റലി, പോർച്ചുഗൽ, റൊമാനിയ, ഹെജാസ്, ഗ്രീസ്, സിയാം, യു.എസ് എന്നിവരായിരുന്നു അണിനിരന്നത്.
അച്ചുതണ്ടു ശക്തികളുടെ ഭാഗത്ത് ജർമനി, ഓസ്ട്രിയ, ഒട്ടോമൻ സാമ്രാജ്യം, ബൾഗേറിയ എന്നീ രാജ്യങ്ങളും അണിനിരന്നു. അവസാനം- ജർമനി നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളുടെ പരാജയത്തോടെയാണ് 1918 നവംബർ 11-ന് ഒന്നാം ലോകമഹായുദ്ധത്തിന് അന്ത്യമാകുന്നത്. യുദ്ധത്തിന്റെ അവസാനത്തിനൊപ്പം ഓസ്ട്രിയ-ഹംഗറി, ഓട്ടോമൻ സാമ്രാജ്യങ്ങൾക്കും അവസാനം കുറിക്കപ്പെട്ടു.
മാക്രോൺ ട്രംപുമായി കൂടിക്കാഴ്‌ച്ച നടത്തി
യു.എസ്. ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ യൂറോപ്യൻ രാജ്യങ്ങൾ സംയുക്തസൈന്യം രൂപവത്കരിക്കണമെന്ന തന്റെ പരാമർശം വിവാദമായിരിക്കേ ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ നൂറാം വാർഷികാഘോഷവേളയിലായിരുന്നു ട്രംപ് പാരീസിലെത്തിയത്. ഫ്രഞ്ച് പ്രസിഡൻഷ്യൽ പാലസിൽ ഒരു മണിക്കൂറോളമാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. നാറ്റോസഖ്യത്തിൽ യൂറോപ്പിന്റെ പ്രതിരോധവിഹിതം വർധിപ്പിക്കണമെന്ന് ഇരുനേതാക്കളും ചർച്ചയിൽ ആവശ്യപ്പെട്ടു.
യു.എസിന്റെ സുരക്ഷയ്ക്കായി ട്രംപിന് ഫ്രാൻസിനോടോ ജർമനിയോടോ മറ്റേതെങ്കിലും രാജ്യങ്ങളോടോ സാമ്പത്തിക സഹായം ചോദിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ യൂറോപ്പിനും പ്രതിരോധത്തിൽ കൂടുതൽ നിക്ഷേപം നടത്തേണ്ട ആവശ്യമുണ്ട്- മക്രോൺ പറഞ്ഞു. യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽനിന്നുള്ള ഭീഷണി നേരിടാൻ യൂറോപ്പിന് സംയുക്തസൈന്യം വേണമെന്ന് ഫ്രഞ്ച് റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മക്രോൺ ആവശ്യപ്പെട്ടത്. യൂറോപ്യൻ രാജ്യമായ റഷ്യയുമായി സുരക്ഷാചർച്ചകൾ നടത്തണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. സ്വയം പ്രതിരോധത്തിനായി യൂറോപ്പിന് ഇനിയും യു.എസിനെ ആശ്രയിക്കാനാവില്ല- മക്രോൺ പറഞ്ഞു.
മക്രോണിന്റെ പരാമർശം അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യു.എസിനെ അധിക്ഷേപിക്കുന്നതിനുമുമ്പ് നാറ്റോ സഖ്യത്തിലേക്ക് ന്യായമായ വിഹിതം നൽകാൻ യൂറോപ്പ് തയ്യാറാകണമെന്നും സഖ്യത്തിനായി യു.എസ്. വലിയതോതിൽ സബ്‌സിഡി നൽകുന്നുണ്ടെന്നും ട്രംപ് ട്വിറ്ററിൽ ആവശ്യപ്പെട്ടിരുന്നു.