- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറുതെ കിടന്ന പാറക്കുളത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ മത്സ്യക്കൃഷി; വിജയമായപ്പോൾ കൈയിൽ വന്നത് അഞ്ചുലക്ഷം: ഈസ്റ്റർ കാലത്ത് 2000 കിലോ മത്സ്യം വിറ്റ് താരമായതു വാരപ്പെട്ടി സ്വദേശി ഷാജി
കോതമംഗലം: അധികമാരെയും അറിയിക്കാതെ ഒരു പരീക്ഷണം. വിജയം സ്വന്തമായപ്പോൾ കൈയിൽ കിട്ടിയത് അഞ്ചുലക്ഷം രൂപ. വാരപ്പെട്ടി കൊറ്റനക്കോട്ടിൽ ഷാജിയാണ് ഈ ഭാഗ്യശാലി. വാരപ്പെട്ടിയിലെ തന്റെ പുരയിടത്തിൽ വെറുതെ കിടന്ന പാറക്കുളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ മത്സ്യകൃഷിയിൽ നിന്നാണ് ഷാജി ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ഈ ഈസ്റ്റർ കാലത്ത് നടന്ന വിളവെടുപ്പിൽ ഷാജിയുടെ പാറക്കുളത്തിൽ നിന്നും ലഭിച്ചത് രണ്ടായിരം കിലോയോളം മത്സ്യം. കിലോക്ക് 250-300 ക്രമത്തിൽ വിറ്റ മത്സ്യം വാങ്ങാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകളെത്തി. സുഹൃത്തുക്കളിൽ ചിലരാണ് പാറക്കുളത്തിലെ മത്സ്യഷിയുടെ സാധ്യതകൾ ഷാജിക്കുമുന്നിൽ അവതരിപ്പിച്ചത്. തുടർന്ന് ഷാജി ഇതേക്കുറിച്ച് ഫിഷറീസ് ഡിപ്പാർട്ടുമെന്റിലെ വിദഗ്ധരുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്തി. അവരും മത്സ്യകൃഷിയെ പിൻതാങ്ങിയതോടെ ഷാജി ഇക്കാര്യത്തിൽ ഒരുകൈ നോക്കാൻ തന്നെ തീരുമാനിച്ചു. ഇതേത്തുടർന്ന് ഫിഷറീസ് വകുപ്പ് നൽകിയ മത്സ്യകുഞ്ഞുങ്ങളെ ഷാജി പാറക്കുളത്തിൽ നിക്ഷേപിച്ചു. എന്നാൽ ഇക്കാര്യം പരിസര വാസികൾ പോല
കോതമംഗലം: അധികമാരെയും അറിയിക്കാതെ ഒരു പരീക്ഷണം. വിജയം സ്വന്തമായപ്പോൾ കൈയിൽ കിട്ടിയത് അഞ്ചുലക്ഷം രൂപ. വാരപ്പെട്ടി കൊറ്റനക്കോട്ടിൽ ഷാജിയാണ് ഈ ഭാഗ്യശാലി.
വാരപ്പെട്ടിയിലെ തന്റെ പുരയിടത്തിൽ വെറുതെ കിടന്ന പാറക്കുളത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ മത്സ്യകൃഷിയിൽ നിന്നാണ് ഷാജി ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ഈ ഈസ്റ്റർ കാലത്ത് നടന്ന വിളവെടുപ്പിൽ ഷാജിയുടെ പാറക്കുളത്തിൽ നിന്നും ലഭിച്ചത് രണ്ടായിരം കിലോയോളം മത്സ്യം. കിലോക്ക് 250-300 ക്രമത്തിൽ വിറ്റ മത്സ്യം വാങ്ങാൻ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകളെത്തി.
സുഹൃത്തുക്കളിൽ ചിലരാണ് പാറക്കുളത്തിലെ മത്സ്യഷിയുടെ സാധ്യതകൾ ഷാജിക്കുമുന്നിൽ അവതരിപ്പിച്ചത്. തുടർന്ന് ഷാജി ഇതേക്കുറിച്ച് ഫിഷറീസ് ഡിപ്പാർട്ടുമെന്റിലെ വിദഗ്ധരുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്തി. അവരും മത്സ്യകൃഷിയെ പിൻതാങ്ങിയതോടെ ഷാജി ഇക്കാര്യത്തിൽ ഒരുകൈ നോക്കാൻ തന്നെ തീരുമാനിച്ചു. ഇതേത്തുടർന്ന് ഫിഷറീസ് വകുപ്പ് നൽകിയ മത്സ്യകുഞ്ഞുങ്ങളെ ഷാജി പാറക്കുളത്തിൽ നിക്ഷേപിച്ചു. എന്നാൽ ഇക്കാര്യം പരിസര വാസികൾ പോലും അറിഞ്ഞിരുന്നില്ല.
സംഭവം പുറത്തറിഞ്ഞാൽ ചുറ്റുമതിലോ മറ്റ് സുരക്ഷാമാർഗ്ഗങ്ങളോ ഇല്ലാത്തതിനാൽ പുരയിടത്തിൽ കുളത്തിൽ നിന്നും മീന്മോഷണം പോകുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് താൻ മത്സ്യകൃഷിക്ക് കാര്യമായ പബ്‌ളിസിറ്റി നൽകാതിരുന്നതെന്നാണ് ഷാജിയുടെ വെളിപ്പെടുത്തൽ.
വാള ,കട്‌ല. രോഹു, മഗാൾ ,ഗ്രാസ്സ് കാർപ്പ് ,പിരാന എന്നീ ഇനത്തിൽപ്പെട്ട രണ്ടുമാസം പ്രായമായ മത്സ്യകുഞ്ഞുങ്ങളെയാണ് പാറക്കുളത്തിൽ നിക്ഷേപിച്ചിരുന്നത്. വിളവെടുപ്പിൽ ലഭിച്ച അഞ്ചുകിലോയോളം തൂക്കമുള്ള പിരാന കാണികളിൽ കൗതുകമുണർത്തി. വളർത്തു മത്സ്യങ്ങളിൽ ഉൾപ്പെട്ട പിരാന ഏറിയാൽ രണ്ടോ മൂന്നോകിലോ തൂക്കത്തിലാണ് നാട്ടിൻപുറങ്ങളിൽ ലഭിച്ചിരുന്നത്. തവിടും ക്യാറ്റിങ് ഏജൻസികളിൽ ബാക്കി വരുന്ന ചോറ് സംഭരിച്ച് പാറക്കുഴിയിൽ നിക്ഷേപിച്ചതൊഴിച്ചാൽ കാര്യമായ പ്രയത്‌നമൊന്നും ഇതിനായി ഷാജിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇതിനുപുറമേ വല്ലപ്പോഴും അല്പം തവിടും കുളത്തിൽ നിക്ഷേപിക്കും. രണ്ടാൾ താഴ്ചയിലേറെയുള്ള കുളത്തിലെ മത്സ്യസമ്പത്തിനെക്കുറിച്ച് വിളവെടുക്കും വരെ ഷാജിക്ക് കണക്കുകൂട്ടലൊന്നുമുണ്ടായിരുന്നില്ല.
മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചശേഷം കോരുവലയും പാത്രങ്ങളും മറ്റും ഉപയോഗിച്ചായിരുന്നു മീൻപിടിത്തം. വലിയകുളത്തിൽ നിന്നും പിടിക്കുന്ന മത്സ്യത്തെ സമീപത്തെ ചെറികുളത്തിൽ നിക്ഷേപിക്കും. ഇവിടെനിന്നും ആവശ്യക്കാർ നിർദ്ദേശിക്കുന്ന മത്സ്യത്തെ പിടിച്ച് തൂക്കി നൽകും. പിടയ്ക്കണ മീൻ വാങ്ങാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ചാണ് ഒട്ടുമിക്കവരും ഷാജിയോട് വിട പറഞ്ഞത്. നാട്ടുകാർക്ക് നല്ലമീൻ നൽകുക എന്ന ലക്ഷ്യത്തിലാണ് ഈസ്റ്ററിന് മത്സയവിളവെടുപ്പ് നടത്തിയതെന്ന് ഷാജി വ്യക്തമാക്കി. മത്സ്യവിളവെടുപ്പിനെക്കുറിച്ച് ഷാജി അടുത്ത സുഹൃത്തുക്കളിൽ ചിലരോട് സൂചിപ്പിച്ചിരുന്നു. ഇവർ സുഹൃത്തുക്കളെയും കൂട്ടി സ്ഥലത്തെത്തിയതോടെയാണ് നാട്ടുകാർ മത്സ്യവിളവെടുപ്പിനെക്കുറിച്ചറിയുന്നത്. പിന്നീട് കച്ചവടം പൊടിപൊടിച്ചു. വൈകുന്നേരമായപ്പോഴേക്കും പൊടിമീൻ വരെ വിറ്റുതീർന്നു.
വരും കൊല്ലങ്ങളിലും ഇവിടെ മത്സ്യകൃഷിതുടരുന്നതിനാണ് ഷാജിയുടെ തീരുമാനം. ഇക്കുറി കുറച്ചുകൂടി കാര്യക്ഷമായി കൃഷിചെയ്യുന്നതാനാണ് നീക്കമെന്നും വിഷമയമില്ലാത്ത മത്സ്യം നാട്ടുകാർക്ക് ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഷാജി തുടർന്നുപറഞ്ഞു. കോതമംഗലത്ത് നടത്തി വന്നിരുന്ന വ്യാപാര സ്ഥാപനം മറ്റൊരാൾക്ക് കൈമാറിയ ശേഷം ഇപ്പോൾ കൃഷികാര്യങ്ങളുമായി കഴിഞ്ഞുവരുന്ന ഷാജിക്ക് മത്സ്യ കൃഷിയിലൂടെ ലഭിച്ച സാമ്പത്തിക നേട്ടം വലിയൊരളവിൽ ആശ്വാസവുമായി.