- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃത്തികെട്ട മണം സഹിക്കാൻ വയ്യ; കിണറുകൾ മലിനമാകുന്നു; അലർജിയും ശ്വാസംമുട്ടലും ചൊറിച്ചിലും വ്യാപകം; സ്വന്തം വീട്ടിൽപോലും ജീവിക്കാൻ കഴിയാതെ മലപ്പുറം പനങ്ങാങ്ങരയിലെ കുഴാപറമ്പ് നിവാസികൾ; കോഴിമാലിന്യ ഫാക്ടറിക്ക് എതിരെ ജനകീയ പ്രക്ഷോഭം
മലപ്പുറം: ദുർഗന്ധംപേറി ജീവിക്കാനാവാതെ മലപ്പുറം പനങ്ങാങ്ങരയിലെ കുഴാപറമ്പ് നിവാസികൾ. പനങ്ങാങ്ങര കുഴാപറമ്പിൽ സ്ഥിതി സ്ഥിതിചെയ്യുന്ന ഫിഷ് ഫീഡ് മാനുഫാക്ചറിങ് യൂണിറ്റിൽനിന്നും വരുന്ന ദുർഗന്ധംമൂലമാണ് നൂറോളംവരുന്ന കുടുംബങ്ങൾ ദുരിതത്തിലായിരിക്കുന്നത്. കോഴിമാലിന്യം പൊടിക്കും, മാലിന്യം കുഴിച്ചിടുകയും ചെയ്യുന്ന ഫാക്ടറിയിൽനിന്നുള്ള ദുർഗന്ധത്തിനുപുറമെ കുടിവെള്ളംവരെ മലിനമായിക്കൊണ്ടിരിക്കുകയാണെന്നം നാട്ടുകാർ പരാതിപ്പെടുന്നു.
വൃത്തികെട്ട മണം സഹിക്കാൻവയ്യെന്നും ഞങ്ങൾക്കും ശ്വസിക്കണമെന്നും ആവശ്യപ്പെട്ട് ഫിഷ് ഫീഡ് മാനുഫാക്ചറിങ് യൂണിറ്റിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. മക്കരപ്പറമ്പ്, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, മങ്കട പഞ്ചായത്തുകൾ സ്ഥിതിചെയ്യുന്ന ബോർഡറിൽ പുഴക്കാട്ടിരി പഞ്ചായത്തിലാണ് കോഴിമാലിന്യ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും മറ്റു രാഷ്ട്രീയക്കാരും അവരുടെ സഹായിക്കുകയാണെന്നും ഇതിനാൽ തങ്ങൾ നൽകിയ പരാതികളൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
എ.ടി.റഹീസുദ്ദീനാണ് ഇതിന്റെ ഉടമയെന്നും ഇദ്ദേഹത്തിന്റെ പിതാവ് പ്രാദേശിക വെൽഫെയർപാർട്ടി നേതാവാണെന്നും ഇവരുടെ കൂടി പിന്തുണയോടെയാണ് ഈ ഫാകടറി പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. കൊക്കോള ഉൾപ്പെടെയുള്ളവക്കെതിരെ പ്രതിഷേധം നടത്തുന്ന വെൽഫെയർപാർട്ടിയുടെ നേതാക്കൾ ഇത്തരത്തിലുള്ള ഫാക്ടറി നടത്തിപ്പിന് എത്തുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും നാട്ടുകാർ ചോദിക്കുന്നു. ഇവരുടെ ബന്ധുകൂടിയായ പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റും സംരംഭത്തിന് മൗനാനുവാദം നൽകിയതായി സംശയിക്കുന്നതായും നാട്ടുകാർ ആരോപിച്ചു.
രാത്രി കാലങ്ങളിലാണ് വൻ ദുർഗന്ധമുണ്ടാകുന്നത്. വീടിന്റെ ജനവാതലുകളെല്ലാം ഈ സമയത്ത് അടച്ചിടും. അലർജി, ശ്വാസംമുട്ടൽ, ചൊറിച്ചിൽ തുടങ്ങിയ രോഗങ്ങൾ ഇതുമൂലം വ്യാപകമായതായും നാട്ടുകാർ പറയുന്നു. കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ല. ഓൺലൈൻ ക്ലാസായതിനാൽ തന്നെ കുട്ടികളെയെല്ലാം നാട്ടുകാർ ബന്ധുവീടുകളിലേക്കയച്ചിരിക്കുകയാണ്. ഇവിടെ നിന്നാൽ കുട്ടികൾക്കു അസുഖങ്ങൾ വ്യാപകമാകാനുള്ള സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നും വീട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദുർഗന്ധം വമിക്കുന്ന ചുള്ളിപ്പാറയിലെ കിണർ പരിശോധിച്ചപ്പോൾ വെള്ളത്തിന് കളർമാറ്റമുണ്ടായതായും വീടുകൾ താഴ്പ്രദേശങ്ങളിലാണ്. ഇതിനാൽ കുടിവെള്ള പ്രശ്‌നങ്ങൾ ഇനിയും വ്യാപകമാകുമെന്നും നാട്ടുകാർ പറയുന്നു. ഫാക്‌റി മാറ്റിസ്ഥാപിക്കണമെന്നാണ് ആവശ്യം. രാത്രികാലങ്ങളിലാണ് വൻതോതിൽ വാസന വരുന്നത്. നിലവിൽ കൊതുകു ശല്യവും, നായകളുടെ ശല്യവും വർധിച്ചു.
കഴിഞ്ഞ ജനുവരി 29ന് ചുള്ളിപ്പാറ മേഖലയിലെ നിരവധി കുടുംബങ്ങൾ രേഖാമൂലം പുഴക്കാട്ടിരി പഞ്ചായത്തിന് പരാതി നൽകി. ഇത് പഞ്ചായത്ത തള്ളിക്കളിഞ്ഞു. എപ്രിൽ 12ന് വീണ്ടും 26 കുടുംബങ്ങൾ പരാതി നൽകി. ഇതും പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് തള്ളിക്കളഞ്ഞു. ഞങ്ങൾ പറയുന്നതൊന്നും കേൾക്കാൻ പുഴക്കാട്ടിതി പഞ്ചായത്ത് തെയ്യാറാകുന്നില്ല. ഈമാസം 57കുടുംബങ്ങൾ പരാതി നൽകിയിട്ടും യാതൊരു മറുപടിയും ഇതുവരെ ലഭിച്ചില്ല. പുഴക്കാട്ടിരി പഞ്ചായത്തിലാണ് മാലിന്യഫാക്ടറി സ്ഥിതി ചെയ്യുന്നതെങ്കിലും നാലു പഞ്ചായത്തുകളുടെ ബോർഡറിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഇതിനാൽ തന്നെ നാലുപഞ്ചായത്തിലും പരാതി നൽകി. പഞ്ചായത്ത് അധികൃതർ മാലിന്യം പരിശോധിക്കാൻ വരുന്നത് ഫാകടറി ഉടമകൾ വിളിച്ചുപറയുമ്പോൾ മാത്രമാണ്.
ഇതിനാൽ ഉദ്യോഗസ്ഥർ വരുന്ന സമയത്ത് ഇവർ അവിടെയുള്ള മാലിന്യങ്ങളെല്ലാം മാറ്റിവെച്ച് വൃത്തിയാക്കിമാറ്റും. ഇതോടെ ഉദ്യോഗസ്ഥർ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് തിരിച്ചുപോകും. വാസന വരുന്ന സമയത്ത് നാട്ടുകാരായ ഞങ്ങൾ പറയുമ്പോൾ വന്നു പരിശോധന നടത്തണമെന്ന് പലതവണ പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ ചെവികൊള്ളുന്നില്ല. ഫാക്ടറി ഉടമയുടെ ബന്ധുവാണ് പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്നും ഇതിനാൽ ഇവരെ സഹായിക്കുന്ന നടപടിയാണ് എടുക്കുന്നതെന്നുമാണ് നാട്ടുകാർ പരാതിപ്പെടുന്നത്.
ജനങ്ങൾ നൽകുന്ന പരാതികളെ കുറിച്ചെങ്കിലും അപ്പപ്പോൾ പഞ്ചായത്ത് അധികൃതർ ഉടമകളെ അറിയിക്കുകയാണ്. പരാതിയുടെ നമ്പർ സഹിതം ഉടമകൾക്ക് കൈമാറുന്നുണ്ട്. പുഴക്കാട്ടിരി പഞ്ചായത്ത് സെക്രട്ടറിയും, ഹെൽത്ത് ഇൻപെക്ടറും ഉൾപ്പെടെയുള്ളവർ വളരെ മോശമായ രീതിയിലാണ് പരാതിക്കരായ ഞങ്ങളോട് പെരുമാറുന്നത്. ഞങ്ങൾ പറയുന്നതൊന്നും കേൾക്കാൻ ഇവർ കൂട്ടാക്കുന്നില്ല. ഇനിയും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെങ്കിൽ ഒരു ജനകീയ പ്രക്ഷോഭം നടത്താനാണ് ഞങ്ങളുടെ നീക്കമെന്നും നാട്ടുകാർ പറയുന്നു.
ഒരാഴ്‌ച്ചക്കുള്ളിൽ ഇക്കാര്യത്തിൽ ജനങ്ങൾ ഒന്നിച്ചിറങ്ങും. 24മണിക്കൂറും ഞങ്ങളുടെ വീടുകൾക്ക് മുന്നിലൂടെ ലോറികളിലൂടെ കോഴിമാലിന്യം അങ്ങോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. മാലിന്യം അവിടെ കുഴിച്ചുമൂടുന്നതിനാൽ തന്നെ കുറച്ചുകൂടി കഴിഞ്ഞാൽ കിണറുകളിലെ വെള്ളം കൂടുതൽ വൃത്തിഹീനമാകും. കുടുംബങ്ങളെല്ലാം വിഷമത്തിലാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടുണ്ട്.
ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലത്തിനോടു ചേർന്നു കൃഷി നടത്തുന്നവരെല്ലാം വലിയ പ്രയാസത്തിലാണ്. ഇതിന് ശേഷം അങ്ങോട്ടു പോകാറില്ല. അവിടേക്കുകൃഷിക്കുപോയ ചിലർക്കു ശാരീരമാകെ ചൊറിച്ചിലുണ്ടായി. വെള്ളത്തിന്റെ പ്രശ്‌നമാണെന്നാണ് പറഞ്ഞത്. പ്രാണികളുടെ ശല്യവുമുണ്ട്. എത്രയുംവേഗം ഇക്കാര്യത്തിൽ നടപടിയുണ്ടാകണമെന്നും സ്വന്തം ജീവിക്കാനുള്ള തങ്ങളുടെ അവകാശം സംരക്ഷിക്കാനും സംരക്ഷണം നൽകാനും അധികൃതർ തെയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്