- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് രാസവസ്തുക്കൾ അടങ്ങിയ മത്സ്യം; ഫോർമലിൻ ചേർന്ന മത്സ്യം കഴിച്ച് നിരവധി പേർക്കു ദേഹാസ്വാസ്ഥ്യം; കണ്ണടച്ച് അധികൃതരും
ആലപ്പുഴ: അന്യസംസ്ഥാന മത്സ്യ ഇറക്കുമതി കേരളത്തിൽ ക്രമാധീതമായി വർദ്ധിക്കുന്നു. രാസവസ്തു അടങ്ങിയ മൽസ്യം കഴിച്ച് ചെങ്ങന്നൂരിൽ പത്തോളം പേർ ഇന്നലെ ആശുപത്രിയിലായി. ഫോർമലിൻ എന്ന രാസവസ്തു ചേർത്താണ് മൽസ്യങ്ങൾ കേരളത്തിലെ വിപണികളിൽ എത്തുന്നത്. കഴിഞ്ഞദിവസങ്ങളിൽ മൽസ്യം കഴിച്ച് കോഴിക്കോടും , തൃശൂരിലും അഞ്ചോളം പേർ ആശുപത്രിയിൽ ചികിൽസ തേടിയിര
ആലപ്പുഴ: അന്യസംസ്ഥാന മത്സ്യ ഇറക്കുമതി കേരളത്തിൽ ക്രമാധീതമായി വർദ്ധിക്കുന്നു. രാസവസ്തു അടങ്ങിയ മൽസ്യം കഴിച്ച് ചെങ്ങന്നൂരിൽ പത്തോളം പേർ ഇന്നലെ ആശുപത്രിയിലായി.
ഫോർമലിൻ എന്ന രാസവസ്തു ചേർത്താണ് മൽസ്യങ്ങൾ കേരളത്തിലെ വിപണികളിൽ എത്തുന്നത്. കഴിഞ്ഞദിവസങ്ങളിൽ മൽസ്യം കഴിച്ച് കോഴിക്കോടും , തൃശൂരിലും അഞ്ചോളം പേർ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
ഇന്നലെ ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് മൽസ്യം കഴിച്ചതിനെ തുടർന്ന് കടുത്ത ഛർദ്ദിയും വയറുവേദനയുമാണ് അനുഭവപ്പെട്ടത്. കൊല്ലകടവ് പാട്ടത്തിൽ ജോയിസ് വില്ലയിൽ കൃഷി ഓഫീസറായ ബെഞ്ചി (42), ഭാര്യ ജോയ്‌സ് (38) എന്നിവരെ ഛർദ്ദിയെ തുടർന്ന് ഇന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രോളിങ് ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മൽസ്യങ്ങളുടെ കേരളത്തിലേക്കുള്ള വരവ് ക്രമാതീതമായി വർദ്ധിച്ചത്. മംഗലാപുരം, തൂത്തുക്കുടി, കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും മൽസ്യം സംസ്ഥാനത്തെത്തുന്നത്.
സ്വകാര്യ ദല്ലാളന്മാരുടെ നിയന്ത്രണത്തിലെത്തുന്ന മൽസ്യങ്ങൾ പുലർച്ചെ തന്നെ മാർക്കറ്റുകളിൽ എത്തിക്കുകയാണ് പതിവ്. മാസങ്ങളോളം പഴകിയ മീനുകളും ഇത്തരത്തിൽ ഇറക്കപ്പെടുന്ന മൽസ്യങ്ങളുടെ കൂട്ടത്തിലുണ്ട്. ട്രെയിൻ മാർഗവും ഇൻസുലേറ്റട്ട് വാഹനങ്ങളിലും അതിർത്തി കടന്നെത്തുന്ന മൽസ്യങ്ങൾക്ക് അധികൃതർ യാതൊരു പരിശോധയും ഏർപ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ വരവ് മൽസ്യം കഴിച്ച് ആശുപത്രിയിലാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് സൂചന. പൂമീൻ ഇനത്തിൽപെട്ട മത്സ്യം കഴിച്ചപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതും രക്ത സമ്മർദ്ദം അനുഭവപ്പെട്ടതെന്നും ചെങ്ങന്നൂരിൽ ആശുപത്രിയിൽ കഴിയുന്നവർ പറയുന്നു. മീൻ കഴിച്ച് രോഗബാധയുണ്ടായതറിഞ്ഞ പലരും വാങ്ങിവച്ച മീൻ ഉപയോഗിക്കാതെ നശിപ്പിക്കുകയാണ്. ഇതു സംബന്ധിച്ച് കൂടുതൽ പരിശോധന ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നത്.
കഴിഞ്ഞ വർഷം ട്രോളിങ് സീസണിൽ ഇത്തരം രാസവസ്തു നിറച്ച മൽസ്യം കഴിച്ച് ജനങ്ങൾ ആശുപത്രിയിലായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് സർക്കാർ എടുത്ത തീരുമാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. ശമ്പളത്തിനു പുറമെ കനത്ത തുക കൈമടക്കു ലഭിക്കുന്ന മേഖലയായതുക്കൊണ്ടും അത്യാവശ്യ സർവീസിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാലും കാര്യമായ പരിശോധന നടത്താതെ മൽസ്യം അതിർത്തി കടക്കുകയാണ്. കഴിഞ്ഞദിവസം വടക്കൻ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചില പരിശോധനകൾ റെയിൽവേ സ്‌റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് നടന്നതല്ലാതെ കാര്യമായ യാതൊരു നീക്കവും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ല.