- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങൾ കല്ലെറിഞ്ഞു തകർത്ത മത്സ്യ തൊഴിലാളി അറസ്റ്റിൽ; കല്ലേറിൽ തകർന്നത് രണ്ട് ആംബുലൻസ് അടക്കം ഏഴു വാഹനങ്ങൾ; അപകടത്തിൽ നിന്നും പലരും രക്ഷപ്പെട്ടത് തലനാരിഴക്ക്; വധശ്രമത്തിന് കേസെടുത്ത് പൊലീസ്
കണ്ണൂർ: ഓവർടേക്ക് ചെയ്യുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ എറിഞ്ഞു തകർത്ത മത്സ്യത്തൊഴിലാളി പിടിയിൽ. ആംബുലൻസ് അടക്കമുള്ള ഏഴോളം വാഹനങ്ങളാണ് എറിഞ്ഞു തകർത്ത ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയിൽ വീട്ടിൽ ഷംസീറാ (47) ണ് കണ്ണൂർ ടൗൺ പൊലിസിന്റെ പിടിയിലായത്.
താഴെ ചൊവ്വ കിഴുത്തള്ളി ബൈപാസിൽ വച്ചാണ് ഇയാൾ രണ്ട് ആംബുലൻസടക്കം ഏഴുവാഹനങ്ങൾ കല്ലെറിഞ്ഞു തകർത്തത് കണ്ണൂർ എ.കെ.ജി ആശുപത്രി, ചാല മംമ്‌സ് എന്നീ ആശുപത്രികളുടെ ആംബുലൻസുകൾക്ക് കേടുപറ്റി. കഴിഞ്ഞ ദിവസം താഴെ ചൊവ്വ കിഴുത്തള്ളി ബൈപ്പാസിൽ വെച്ചു താണ സ്വദേശിയായ തസ്ലിം സഞ്ചരിച്ച ഫോക്‌സ് വാഗൺ കാറിന് നേരെയും കല്ലേറുണ്ടായി. കല്ലേറിൽ അപകടങ്ങൾ ഒന്നും പറ്റിയിട്ടില്ലെങ്കിലും വാഹനങ്ങളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്.
ഇതേതുടർന്ന് തസ്ലിം കണ്ണൂർ ടൗൺ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. ഇതേ തുടർന്ന് സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചതിൽ ഷംസീർ സഞ്ചരിച്ച കെ.എൽ13 എം 1676 ബൈക്ക് തിരിച്ചറിയുകയും വ്യാഴാഴ്‌ച്ച രാവിലെ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ ഷംസീറിനെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.
തന്നെ ഓവർ ടേക്ക് ചെയ്യുന്ന വാഹനങ്ങൾക്കു നേരെ ബൈക്കിന്റെ മുൻപിലെ പൗച്ചിൽ സൂക്ഷിക്കുന്ന കല്ലെടുത്താണ് ഇയാൾ എറിഞ്ഞിരുന്നത്. പ്രതി സാഡിസ്റ്റ് സ്വഭാവമുള്ളയാളാണെന്ന് പൊലീസ് പൊലീസ് പറഞ്ഞു. ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിയുന്നത് വലിയ അപകടകടങ്ങൾ കാരണമാകുന്നതാണ്. ഏറു കൊള്ളുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയാനോ വൈദ്യുതി തൂണിലിടിക്കാനോ സാധ്യതയേറെയാണെന്ന് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരി പറഞ്ഞു.
ഇതു കാരണമാണ് ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണ സംഘത്തിൽ എഎസ്ഐമാരായ അജയൻ, രഞ്ചിത്ത്, നാസർ എന്നിവരുകയുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ