- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീയുടെ തൊഴിലവകാശങ്ങൾ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടങ്ങൾ ഉയർന്നു വരണം; ആക്ടിവിസ്റ്റ് ഗീതാ മേനോൻ
തിരുവനന്തപുരം: കോർപ്പറേറ്റ് സമഗ്രാതിപത്യ കാലത്ത് ഏറ്റവും കൂടുതൽ ചൂഷണപ്പെടുന്ന സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പുതിയ പോരാട്ടങ്ങൾക്ക് തൊഴിലാളി സംഘടനകൾ ഒന്നിച്ച് രംഗത്ത് വരണമെന്ന് പ്രമുഖ ട്രേഡ് യൂണിയൻ ആക്റ്റിവിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ഗീതാ മേനോൻ (കർണ്ണാടക) പറഞ്ഞു. വനിതാ ദിനത്തിൽ എഫ്‌ഐടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അസംഘടിത തൊഴിൽ മേഖലയിലെ സ്ത്രീകൾ- അവകാശങ്ങളും വെല്ലുവിളികളും ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ലോക വനിതാ ദിനം സ്മൃതി ഇറാനിമാരുടെ ആഘോഷമല്ല സോണി സോറിമാരുടെ അവകാശ പോരാട്ടത്തിന്റെ ദിനമാണ്. മുലക്കരത്തിന് മുന്നിൽ പോരാടിയ നങ്ങേലിമാരുടെ സമര വീര്യം ഏറ്റെടുത്ത് പോരാടാനുള്ള ധീരമായ ചുവടുവെപ്പുകൾക്കാണ് വനിതാ ദിനം പ്രചോദനം നൽകേണ്ടത് എന്നവർ കൂട്ടിച്ചേർത്തു. അസംഘടിത തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്ന 93 ശതമാനത്തോളം വരുന്ന തൊഴിലാളികളെ അവഗണിച്ച് മുന്നോട്ട് പോകുന്ന തൊഴിലാളി സംഘടനകൾക്കുള്ള താക്കീതാണ് എഫ്‌ഐടിയുവിന്റെ പുതിയ മുന്നേറ്റം. തൊഴിൽ മേഖലയിൽ ഉണ്ടാക്കുന്ന പരിഷ്ക്കാരങ്ങ
തിരുവനന്തപുരം: കോർപ്പറേറ്റ് സമഗ്രാതിപത്യ കാലത്ത് ഏറ്റവും കൂടുതൽ ചൂഷണപ്പെടുന്ന സ്ത്രീ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പുതിയ പോരാട്ടങ്ങൾക്ക് തൊഴിലാളി സംഘടനകൾ ഒന്നിച്ച് രംഗത്ത് വരണമെന്ന് പ്രമുഖ ട്രേഡ് യൂണിയൻ ആക്റ്റിവിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ഗീതാ മേനോൻ (കർണ്ണാടക) പറഞ്ഞു.
വനിതാ ദിനത്തിൽ എഫ്‌ഐടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അസംഘടിത തൊഴിൽ മേഖലയിലെ സ്ത്രീകൾ- അവകാശങ്ങളും വെല്ലുവിളികളും ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ലോക വനിതാ ദിനം സ്മൃതി ഇറാനിമാരുടെ ആഘോഷമല്ല സോണി സോറിമാരുടെ അവകാശ പോരാട്ടത്തിന്റെ ദിനമാണ്. മുലക്കരത്തിന് മുന്നിൽ പോരാടിയ നങ്ങേലിമാരുടെ സമര വീര്യം ഏറ്റെടുത്ത് പോരാടാനുള്ള ധീരമായ ചുവടുവെപ്പുകൾക്കാണ് വനിതാ ദിനം പ്രചോദനം നൽകേണ്ടത് എന്നവർ കൂട്ടിച്ചേർത്തു. അസംഘടിത തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്ന 93 ശതമാനത്തോളം വരുന്ന തൊഴിലാളികളെ അവഗണിച്ച് മുന്നോട്ട് പോകുന്ന തൊഴിലാളി സംഘടനകൾക്കുള്ള താക്കീതാണ് എഫ്‌ഐടിയുവിന്റെ പുതിയ മുന്നേറ്റം.
തൊഴിൽ മേഖലയിൽ ഉണ്ടാക്കുന്ന പരിഷ്‌ക്കാരങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണ്. തുല്യ വേദനത്തിനും െതാഴിൽ മേഖലയിൽ സ്ത്രീ സൃഹൃദപരമായ സംവിധാനങ്ങൾ രൂപപ്പെടുന്നതിനും നടപടികൾ വേണമെന്ന് അദ്ധ്യക്ഷത വഹിച്ച എഫ്‌ഐടിയു സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ വലിയ ടെക്‌സ്റ്റൈൽ ശൃംഖലകളുടെ ഷോപ്പിങ്ങ് മാളുകളിൽ പോലും ഇരിക്കാൻ അവകാശമില്ലാതെ പ്രയാസപ്പെടുകയാണ് സ്ത്രീ തൊഴിലാളികൾ. സ്‌പെഷ്യൽ ഇക്കണോമിക് സോണുകൾ സ്ത്രീ തൊഴിലാളികളുടെ അവകാശ ലംഘനത്തിന്റെ പുത്തനിടങ്ങളാണ്. ജാതി ലിംഗ ചൂഷണങ്ങൾക്കെതിരെ ഒരുമിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ (റിഥം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഫോർ വുമൺ, തമിഴ്‌നാട്) സിസ്റ്റർ അർപുത പോൾ പറഞ്ഞു.
സോണിയ ജോർജ്ജ് (സേവാ), പ്രവീണ കോടോത്ത് (സിഡിഎസ്), വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, എഫ്‌ഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് ജോൺ, എഫ്‌ഐടിയു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി എം സനീറ, വൽസല തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.