- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൈന്യവുമായുള്ള ബന്ധം മറച്ചുവച്ചു; അഞ്ച് ചൈനീസ് ശാസ്ത്രജ്ഞർ അമേരിക്കയുടെ പിടിയിൽ; നടപടി അമേരിക്കയുടെ ചൈന ഇനീഷ്യേറ്റീവ് എ്ന്ന നീക്കത്തിന്റെ ഭാഗമായി
ന്യൂയോർക്ക്: ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുമായുള്ള ബന്ധം മറച്ചുവച്ച് അമേരിക്കയിലെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന നാല് ചൈനീസ് ശാസ്ത്രജ്ഞന്മാർ അമേരിക്കയിൽ വിചാരണ നേരിടുന്നതായി മാധ്യമ റിപ്പോർട്ട്.
രാജ്യത്തെ ചില സർവകലാശാലകളിൽ ഗവേഷണ വിവരങ്ങൾ ചോർത്താൻ ചൈന ചാരന്മാരെ നിയോഗിച്ചിട്ടുണ്ടെന്ന അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരം അനുസരിച്ച് 2018ൽ അമേരിക്ക 'ചൈന ഇനിഷ്യേറ്റിവ്' എന്ന പേരിൽ പ്രത്യേക അന്വേഷണത്തിനു തുടക്കം കുറിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ അഞ്ച് ശാസ്ത്രജ്ഞരെ അറസ്റ്റ് ചെയ്തത്.
ഈ അഞ്ചു പേരും ചൈനീസ് സൈന്യവുമായി മുൻകാല ബന്ധമുള്ളവരായിരുന്നുവെന്നും എന്നാൽ ആ വിവരം അവർ തങ്ങളുടെ വിസാ വിവരങ്ങളിൽ നിന്നും മറച്ചു വച്ചതായി അമേരിക്ക അധികൃതർ അറിയിച്ചു. വാങ് ഴിൻ, സോങ് ചെൻ, ഴാവോ കൈകൈ, ഗുവാൻ ലീ, ടാങ് യുവാൻ എന്നിവരാണ് നിലവിൽവിതാരണ നേരിടുന്നവർ. ഇവർ എല്ലാവരും കഴിഞ്ഞവർഷം ജൂലായ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ അറസ്റ്റിൽ ആയവർ ആണ്.
മറുനാടന് മലയാളി ബ്യൂറോ