- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചസാര മില്ലിലെ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചു; ഏഴു പേർക്ക് ഗരുതര പരിക്ക്; സംഭവം ബിഹാറിലെ ഗോപാൽഗഞ്ച് കി ചൗകറിലെ സസ മൂസ പഞ്ചസാര മില്ലിൽ; ബോയിലർ അമിതമായി ചൂടായതിനെ തുടർന്ന് പൊട്ടിത്തെറിച്ചെന്ന് പ്രാധമിക വിവരം
പട്‌ന: പഞ്ചസാര മില്ലിലെ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾക്ക ദാരുണാന്ത്യം. ബീഹാറിലെ ഗോപാൽഗഞ്ച് കി ചൗകറിലെ സസ മൂസ പഞ്ചസാര മില്ലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബോയിലർ അപകടാവസ്ഥയിൽ ആണെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഉടമ അവഗണിക്കുകയായിരുന്നു. പിന്നീട് അമിതമായി ചൂടായതിനെ തുടർന്നാണ് ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസമയത്ത് 100 ഓളം തൊഴിലാളികൾ മില്ലിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുരുതരാവസ്ഥയിൽ കഴിയുന്നവരിൽ ഏറെപേർക്കും 90 ശതമാനത്തിനു മേൽ പൊള്ളലേറ്റിട്ടുണ്ട്. ഇവർ ഗോപാൽഗഞ്ച് ജില്ലാ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.മിൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാസം മുൻപ് ഉത്തർപ്രദേശിലെ റായ് ബറേലിയിൽ എൻടിപിസിയുടെ പവർ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ 43 പേർക്കാണ് ജീവഹാനിയുണ്ടായത്.
പട്‌ന: പഞ്ചസാര മില്ലിലെ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾക്ക ദാരുണാന്ത്യം. ബീഹാറിലെ ഗോപാൽഗഞ്ച് കി ചൗകറിലെ സസ മൂസ പഞ്ചസാര മില്ലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ബോയിലർ അപകടാവസ്ഥയിൽ ആണെന്ന് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഉടമ അവഗണിക്കുകയായിരുന്നു. പിന്നീട് അമിതമായി ചൂടായതിനെ തുടർന്നാണ് ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസമയത്ത് 100 ഓളം തൊഴിലാളികൾ മില്ലിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഗുരുതരാവസ്ഥയിൽ കഴിയുന്നവരിൽ ഏറെപേർക്കും 90 ശതമാനത്തിനു മേൽ പൊള്ളലേറ്റിട്ടുണ്ട്. ഇവർ ഗോപാൽഗഞ്ച് ജില്ലാ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.മിൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു മാസം മുൻപ് ഉത്തർപ്രദേശിലെ റായ് ബറേലിയിൽ എൻടിപിസിയുടെ പവർ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിൽ 43 പേർക്കാണ് ജീവഹാനിയുണ്ടായത്.
Next Story