- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് അഞ്ച് ജവാന്മാർ; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക്കിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷ മുഹമ്മദ്; പുൽവാമയിൽ ഇന്നലെ നടന്നത് ഡിസംബറിലെ മൂന്നാമത്തെ ഭീകരാക്രമണം
ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെയാണ് ഇവർക്ക് ജീവൻ നഷ്ടപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരെ സൈന്യം വധിക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പുതുവത്സര ദിനമായ ഇന്നലെ അർദ്ധരാത്രിയോടെയാണ് ഭീകരർ ആക്രമണം നടത്തിയത്. മൂന്നാമതരു ഭീകരന് വേണ്ടി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പാക്കിസ്ഥാൻ ബന്ധമുള്ള ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതേ ജില്ലയിൽ തന്നെ നാലു ദിവസം മുന്നേ നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ ഭീകരനായ ഛോട്ടാ നൂറ എന്നറിയപ്പെടുന്ന നൂർ മുഹമ്മദ് കൊല്ലപ്പെട്ടിരുന്നു. നവംബറിൽ മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇതിൽ ജെയ്ഷാ തലവനായ മസൂദ് അസ്ഹറിന്റെ അനന്തിരവനായ തൽഹിർ റഷീദും ഉൾപ്പെട്ടിരുന്നു. ഞായറാഴ്ച പുലർച്ചേ രണ്ട് മണിയോടെയാണ് ഭീകരർ സൈനിക താവളത്തിൽ എത്തുന്നത്. ഇവർ ഗ്രെനേഡും തോക്കും ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പെട്ടെന്നുള
ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെയാണ് ഇവർക്ക് ജീവൻ നഷ്ടപ്പെട്ടത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരെ സൈന്യം വധിക്കുകയും ചെയ്തു. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പുതുവത്സര ദിനമായ ഇന്നലെ അർദ്ധരാത്രിയോടെയാണ് ഭീകരർ ആക്രമണം നടത്തിയത്. മൂന്നാമതരു ഭീകരന് വേണ്ടി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പാക്കിസ്ഥാൻ ബന്ധമുള്ള ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതേ ജില്ലയിൽ തന്നെ നാലു ദിവസം മുന്നേ നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ ഭീകരനായ ഛോട്ടാ നൂറ എന്നറിയപ്പെടുന്ന നൂർ മുഹമ്മദ് കൊല്ലപ്പെട്ടിരുന്നു. നവംബറിൽ മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇതിൽ ജെയ്ഷാ തലവനായ മസൂദ് അസ്ഹറിന്റെ അനന്തിരവനായ തൽഹിർ റഷീദും ഉൾപ്പെട്ടിരുന്നു.
ഞായറാഴ്ച പുലർച്ചേ രണ്ട് മണിയോടെയാണ് ഭീകരർ സൈനിക താവളത്തിൽ എത്തുന്നത്. ഇവർ ഗ്രെനേഡും തോക്കും ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണമായട്ടും മിനിറ്റുകൾക്കുള്ളിൽ സൈന്യവും തിരിച്ചടിച്ചു.
ഏറ്റുമുട്ടലിൽ തൗഫൽ അഹമ്മദ്, രാജേന്ദ്ര നെയിൻ, പി കെ പാണ്ട എന്നീ മൂന്ന് ജവാന്മാർ കൊല്ലപ്പെടുകയും ഒരു കെട്ടിടത്തിൽ കുടുങ്ങിപ്പോ. കുൽദീപ് റായ് എന്ന ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്നുമാണ് മരിച്ചത്. മുൻപ് ഇന്റലിജൻസ് ഭീകരാക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
പുൽവാമയിൽ ഓഗസ്റ്റിൽ ഉണ്ടായ ആക്രമണത്തിൽ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. രണ്ട് മാസം മുമ്പ് മൂന്ന് ചാവേറുകൾ ശ്രീനഗർ എയർപോർട്ടിനടുത്തുള്ള ബിഎസ്എഫ് കാമ്പ് തകർക്കാൻ എത്തിയിരുന്നെങ്കിലും സൈന്യം ഇവരെ കീഴ്‌പ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയിരുന്നു.