- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് കാരുണ്യ ഡയാലിസിസ് സെന്ററുകൾക്ക് നിർമ്മാണാനുമതി
തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ നേതൃത്വത്തിൽ അഞ്ച് കാരുണ്യ ഡയാലിസിസ് സെന്ററുകൾക്ക് നിർമ്മാണപ്രവർത്തനങ്ങളാരംഭിക്കാൻ ധനകാര്യമന്ത്രി കെ.എം. മാണിയുടെ അദ്ധ്യക്ഷതയിൽക്കൂടിയ കാരുണ്യയുടെ പതിനേഴാമത് സംസ്ഥാനതല കമ്മിറ്റി അനുമതി നൽകി. നെടുമങ്ങാട് ജില്ലാ ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, ആലപ്പുഴ ജില്ലാ ആശുപത്രി, നോർത്ത
തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ നേതൃത്വത്തിൽ അഞ്ച് കാരുണ്യ ഡയാലിസിസ് സെന്ററുകൾക്ക് നിർമ്മാണപ്രവർത്തനങ്ങളാരംഭിക്കാൻ ധനകാര്യമന്ത്രി കെ.എം. മാണിയുടെ അദ്ധ്യക്ഷതയിൽക്കൂടിയ കാരുണ്യയുടെ പതിനേഴാമത് സംസ്ഥാനതല കമ്മിറ്റി അനുമതി നൽകി.
നെടുമങ്ങാട് ജില്ലാ ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, ആലപ്പുഴ ജില്ലാ ആശുപത്രി, നോർത്ത് പറവൂർ താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഡയാലിസിസ് സെന്ററുകൾക്ക് 5.16 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച്, ബന്ധപ്പെട്ട ആശുപത്രികളുമായി കാരാർ ഒപ്പിട്ട് നിർമ്മാണപ്രവർത്തനങ്ങളാരംഭിക്കാൻ കാരുണ്യ അഡ്‌മിനിസ്‌ട്രേറ്ററെ ചുമതലപ്പെടുത്തിയതായി സംസ്ഥാന കോ-ഓർഡിനേറ്റർ കെ. ആനന്ദകുമാർ അറിയിച്ചു.
Next Story