പള്ളിക്കര: കാസർകോട് കാഞ്ഞങ്ങാട് പള്ളിക്കരയിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അഞ്ചുപേർ മരിച്ചു. ആറ് മാസം പ്രായമുള്ള കുട്ടി അടക്കം ഒരു കുടുംബത്തിലെ നാലുപേരും കാർ ഡ്രൈവറുമാണ് മരിച്ചത്. കാസർകോട് ചേറ്റുകുണ്ട് ബാദുഷാ നഗറിലെ അസറിന്റെ ഭാര്യ ഖൈറുന്നിസ (31), ഹമീദിന്റെ മകൻ സജീർ (24), ചേറ്റുകുണ്ട് സ്വദേശി സക്കീന (20), +2 വിദ്യാർത്ഥിയായ അർഷാദ് (18) നാലുവയസുകാരനായ കുട്ടി എന്നിവരാണ് മരിച്ചത്.

ചേറ്റുകുണ്ടിലെ വീട്ടിൽ നിന്നും കാസർകോട്ടെ ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് അപകടം. കെഎസ്ടിപി റോഡിൽ നിർമ്മാണം നടക്കുന്ന ഭാഗത്തേക്ക് കയറുന്നതിനിടെ കാർ നിയന്ത്രണം തെറ്റുകയായിരുന്നു. ഖൈറുന്നിസ, വാഹനമോടിച്ചിരുന്ന സജീർ, എന്നിവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ സക്കീന, അർഷാദ് എന്നിവരെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുരുതരമായി പരുക്കേറ്റ നാലുവയസുകാരനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
രമൃമരരശറലിേ

വൈകീട്ട് ആറരയോടെയാണ് അപകടം. ഖൈറുന്നിസയുടെ കാസർകോട്ടുള്ള ബന്ധുവീട്ടിൽ നോമ്പുതുറക്കാനായി പോവുകയായിരന്നു സംഘം. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെന്നിമാറി മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തകർ ഇവരെ പുറത്തെടുത്തത്.