- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം ഭാര്യയ്ക്കും മൂന്ന് മക്കൾക്കും വിഷം കൊടുത്ത് മയക്കി; പിന്നെ കത്തിയെടുത്ത് ഓരോരുത്തരുടേയും കഴുത്തറത്തു; മരിച്ചത് 11ഉം ഒൻപതും ഏഴും വയസ്സുള്ള കുരുന്നുകൾ; തൃശൂർ കേച്ചേരിയിലെ വ്യാപാരി അരുംകൊല നടത്തിയത് കടം കേറി മുടിഞ്ഞപ്പോൾ എന്ന് സൂചന
തൃശൂർ : ഭാര്യയെയും മൂന്നു മക്കളെയും കഴുത്തറുത്തു കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് സൂചന. കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടിയിൽ താമസിക്കുന്ന മുള്ളൻകുഴിയിൽ ജോണി ജോസഫ് (48), ഭാര്യ സോമ (35), മക്കളായ ആഷ്ലി (11), ആൻസൻ (ഒൻപത്), ആൻ മരിയ (ഏഴ്) എന്നിവരാണു മരിച്ചത്. കൊല നടന്ന മുറിയിൽ രക്തം കട്ടപിടിച്ച നിലയിലാണുള്ളത്. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം കൊല നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.കോഴിക്കോട് സ്വദേശിയായ ജോണി ജോസഫ് അഞ്ചുവർഷമായി കേച്ചേരിയിൽ താമസിക്കുകയായിരുന്നു. കൂടെ താമസിച്ചിരുന്ന ഭാര്യയുടെ മാതാവിനെ കഴിഞ്ഞ ദിവസം അവരുടെ മറ്റൊരു മകളുടെ തണ്ടിലത്തുള്ള വീട്ടിൽ കൊണ്ടാക്കിയിരുന്നു. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയ ശേഷം ജോണി കത്തി കൊണ്ടു നാലു പേരുടെയും കഴുത്തറക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. രക്തം പുരണ്ട കത്തി വീടിനുള്ളിലെ വാഷ് ബേസിനിൽ നിന്നു കണ്ടെത്തി. കേച്ചേരി ജംക്ഷനിൽ സ്റ്റേഷനറി കട നടത്തുകയാണു ജോണി. ഇന്നലെ കട തുറന്നിരുന്നില്ല. വൈകിട്ടായി
തൃശൂർ : ഭാര്യയെയും മൂന്നു മക്കളെയും കഴുത്തറുത്തു കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതിന് പിന്നിൽ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് സൂചന. കേച്ചേരി മഴുവഞ്ചേരി മത്തനങ്ങാടിയിൽ താമസിക്കുന്ന മുള്ളൻകുഴിയിൽ ജോണി ജോസഫ് (48), ഭാര്യ സോമ (35), മക്കളായ ആഷ്ലി (11), ആൻസൻ (ഒൻപത്), ആൻ മരിയ (ഏഴ്) എന്നിവരാണു മരിച്ചത്.
കൊല നടന്ന മുറിയിൽ രക്തം കട്ടപിടിച്ച നിലയിലാണുള്ളത്. അതുകൊണ്ടുതന്നെ കഴിഞ്ഞദിവസം കൊല നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.കോഴിക്കോട് സ്വദേശിയായ ജോണി ജോസഫ് അഞ്ചുവർഷമായി കേച്ചേരിയിൽ താമസിക്കുകയായിരുന്നു. കൂടെ താമസിച്ചിരുന്ന ഭാര്യയുടെ മാതാവിനെ കഴിഞ്ഞ ദിവസം അവരുടെ മറ്റൊരു മകളുടെ തണ്ടിലത്തുള്ള വീട്ടിൽ കൊണ്ടാക്കിയിരുന്നു.
ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയ ശേഷം ജോണി കത്തി കൊണ്ടു നാലു പേരുടെയും കഴുത്തറക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. രക്തം പുരണ്ട കത്തി വീടിനുള്ളിലെ വാഷ് ബേസിനിൽ നിന്നു കണ്ടെത്തി. കേച്ചേരി ജംക്ഷനിൽ സ്റ്റേഷനറി കട നടത്തുകയാണു ജോണി. ഇന്നലെ കട തുറന്നിരുന്നില്ല. വൈകിട്ടായിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്നു സുഹൃത്തും വ്യാപാരത്തിലെ പങ്കാളിയുമായ ജോസ് രാത്രി ഒൻപതു മണിയോടെ വീട്ടിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്.
വീടിന്റെ പുറകുവശത്തെ വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണു അഞ്ചു പേരുടേയും മരണം നാട്ടുകാർ അറിയുന്നത്. തുടർന്നു ജോസും സമീപവാസികളും അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ആണു മരണം സ്ഥിരീകരിച്ചത്. വേലൂർ തലക്കോടൻ പരേതനായ ജോസിന്റെ മകൾ സോമയെ വിവാഹം ചെയ്ത ശേഷമാണു കോഴിക്കോട് സ്വദേശിയായിരുന്ന ജോണി മഴുവഞ്ചേരിയിൽ സ്ഥിര താമസമാക്കിയത്. വാടകവീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു താമസം മാറ്റിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. പുറ്റേക്കര സെന്റ് മേരീസ് എൽപിഎസ്, പുറനാട്ടുകര സ്‌കൂൾ എന്നിവടങ്ങളിലാണു മക്കൾ പഠിക്കുന്നത്.
ജോണിയുടെ സുഹൃത്ത് ജോസ് മൊബൈലിൽ തുടരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടർന്നു രാത്രി ഒൻപതോടെ അന്വേഷിച്ചെത്തി. എന്നാൽ വീട് പൂട്ടിക്കിടക്കുന്നതാണു കണ്ടത്. സംശയം തോന്നിയ ജോസ് അയൽവീട്ടിലെ സ്ത്രീയെയും കൂട്ടി പുറകുവശത്തെത്തി. ഗ്രില്ലിനുള്ളിലൂടെ പുറകുവശത്തെ വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണു മരിച്ചു കിടക്കുന്നത് ജോസ് കണ്ടത്.
കെഎസ്എഫ്ഇയിൽ 15 ലക്ഷം രൂപയും ചില വ്യക്തികളിൽ നിന്നായി പത്തു ലക്ഷത്തോളം രൂപയും ജോണിക്കു കടമുള്ളതായാണു സൂചന. കുറച്ചു ദിവസമായി ഇതേക്കുറിച്ചു പറഞ്ഞു ജോണി പറയാറുള്ളതായി സുഹൃത്ത് ജോസ് പറഞ്ഞു.