- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഥമ മുഖ്യമന്തി നിത്യാനന്ദ തോറ്റത് ലക്ഷ്മൺ ചൗകിൽ; ബി സി ഖന്ധൂരിയും 2012ൽ തോറ്റു; 2017ൽ ഹരീഷ് റാവത്തിനെയും വീട്ടിലിരുത്തി; ഇത്തവണ ധാമിയെയും കൈയൊഴിഞ്ഞു; മുഖ്യമന്ത്രി 'വിജയിക്കാത്ത' ഉത്തരാഖണ്ഡ്; 'അപവാദം' ഭഗത് സിങ് കോശിയാരി മാത്രം
ഡെറാഡൂൺ: വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും മുഖ്യമന്ത്രിമാർ കാലിടറി വീഴുന്ന, രാഷ്ട്രീയ അസ്ഥിരത പ്രകടമായ സംസ്ഥാനം എന്ന അപവാദത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ നായകന്മാരെ കൈവിടുന്ന ചരിത്രവും ഉത്തരാഖണ്ഡിനുണ്ട്. സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന നിത്യാനന്ദ സ്വാമിയും ബിസി ഖണ്ഡൂരിയും ഹരീഷ് റാവതും സഞ്ചരിച്ച വഴിയിലൂടെ തന്നെയാണ് ഇത്തവണ
നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കർ സിങ് ധാമിയുടെ വീഴ്ചയും.എന്നാൽ ഇത്തവണ മുഖ്യമന്ത്രി പരാജയപ്പെട്ടും വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തി എന്ന ഒരു വ്യത്യാസം മാത്രം.
സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്തിയായ നിത്യാനന്ദ സ്വാമിയിയിൽ തുടങ്ങിയതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ നായകന്മാർ തോൽക്കുന്ന ചരിത്രം. 2000-ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ നിത്യാനന്ദ 2002-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ലക്ഷ്മൺ ചൗകിൽ കോൺഗ്രസിന്റെ ദിനേശ് അഗർവാളിനോട് തോറ്റത്.
2012-ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയായ ബിസി ഖന്ധൂരിയും പരാജയപ്പെടുന്നതു കണ്ടു. കോദ്വാർ മൺലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായ സുരേന്ദ്ര സിങ് നേഗിയോട് പരാജയപ്പെട്ടു.
മുഖ്യമന്ത്രിമാർ തോൽക്കുന്ന ഈ പതിവിന് ഒരു അപവാദം രണ്ടാമത്തെ മുഖ്യമന്ത്രിയായ ഭഗത് സിങ് കോശിയാരി മാത്രമാണ്. 2001-ൽ അധികാരമേറ്റ് 122 ദിവസത്തെ ഭരണത്തിന് ശേഷം ഭഗത് സിങ് കോശിയാരി 2002-ൽ കപ്കോതെ മണ്ഡലത്തിൽ നിന്ന് ജനവധി തേടി. എതിരാളി കോൺഗ്രസിന്റെ ചമു സിങ് ഗസ്സിയാലായിരുന്നു. അവിടെ 9103 വോട്ടിന് കോശിയാരി വിജയം പിടിച്ചെടുത്തു.
മുഖ്യമന്ത്രിയായില്ലെങ്കിൽ വീട്ടിലിരിക്കുമെന്ന് പറഞ്ഞ് 2017ൽ വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയ ഹരീഷ് റാവത്തിനെ ജനങ്ങൾ വീട്ടിലിരുത്തുന്ന കാഴ്‌ച്ചയും ഉത്തരാഖണ്ഡിൽ കണ്ടു. കോൺഗ്രസിന്റെ മുതിർന്ന നേതാവായ ഹരീഷ് ലാൽകുവായിൽ ബിജെപി സ്ഥാനാർത്ഥി മോഹൻ ബിഷ്തിനോട് 14,000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
വ്യാഴാഴ്‌ച്ച രാവിലെയടക്കം തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു ഹരീഷ് റാവത്. നാൽപതിലേറെ സീറ്റ് നേടി കോൺഗ്രസ് സംസ്ഥാനത്ത് ഭരണത്തിൽ തിരിച്ചെത്തുമെന്നായിരുന്നു റാവതിന്റെ അവകാശവാദം. 2017-ലും റാവതിന് പരാജയം തന്നെയായിരുന്നു കൂട്ട്. കിച്ചാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച റാവത് ബിജെപിയുടെ രാജേഷ് ശുക്ലയോട് തോറ്റത് 2127 വോട്ടിനായിരുന്നു.
ഇത്തവണ 46-കാരനായ ധാമി ഉദ്ധംസിങ് നഗർ ജില്ലയിലെ ഖാതിമ മണ്ഡലത്തിൽ നിന്നാണ് പരാജയം രുചിച്ചത്. മൂന്നാം തവണയാണ് ധാമി ഈ മണ്ഡലത്തിൽ മത്സരിക്കുന്നത്. 2017-ൽ 2709 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഖാതിമ തന്നെ കൈവിടില്ലെന്നായിരുന്നു ധാമിയുടെ കണക്കുകൂട്ടൽ. എന്നാൽ കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രിക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് അടിതെറ്റി. 6932 വോട്ടുകൾക്കാണ് പരാജയം.
തിരാത് സിങ് റാവത് സ്ഥാനമൊഴിഞ്ഞതോടെ മുഖ്യമന്ത്രി കസേരയിലെത്തിയ ധാമി 249 ദിവസങ്ങൾ മാത്രമാണ് അവിടെ ഇരുന്നത്. അതായത് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം പോലും തികച്ചില്ലാത്ത സമയത്തായിരുന്നു ധാമിയുടെ സ്ഥാനാരോഹണം. വ്യക്തിപരമായി ക്ഷീണമുണ്ടാക്കിയെങ്കിലും സംസ്ഥാനത്ത് ബിജെപി ഭരണം വീണ്ടും പിടിച്ചതിന്റെ മികവ് ധാമിക്ക് കൂടി അവകാശപ്പെട്ടതാണ്. ഇതോടെ ഉത്തരാഖണ്ഡിൽ ആദ്യമായി ഭരണത്തുടർച്ചയുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞു.
ഉത്തരാഖണ്ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന റെക്കോഡും ധാമിക്ക് സ്വന്തമാണ്. സംസ്ഥാനത്തെ രണ്ടാമത്തെ മുഖ്യമന്ത്രിയായ ഭഗത് സിങ് കോശ്യാരിയുടെ രാഷ്ട്രീയ ഉപദേശകനായി പ്രവർത്തിച്ചിട്ടുള്ള ധാമി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അടുത്ത സുഹൃത്തു കൂടിയാണ്. തോറ്റെങ്കിലും വിശ്വസ്തനെ കൈവിടേണ്ട എന്ന നിലപാടാണ് ബിജെപിക്കുള്ളത്. ധാമിയെ വീണ്ടും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള നേതാവായ ദുഷ്യന്ത് കുമാർ ഗൗതം. ഇതു പാർട്ടിക്കുള്ളിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
പിത്തോറഗഢ് ജില്ലയിലെ തുണ്ടി ഗ്രാമത്തിൽ 1975-ലാണ് ധാമിയുടെ ജനനം. പിതാവ് സൈനികനായിരുന്നു. പിന്നീട് കുടുംബം ഖാതിമയിലേക്ക് താമസം മാറി. എബിവിപിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി 2008 വരെ സംസ്ഥാന യുവമോർച്ചയുടെ പ്രസിഡന്റായിരുന്നു.
ന്യൂസ് ഡെസ്ക്