- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ചിറ്റാറിൽ ജെയ്ന്റ് വീലുകൾ ഘടിപ്പിച്ചു കാർണിവൽ; അമിതവേഗത്തിൽ പറന്ന ജെയ്ന്റ് വീലിൽ നിന്നും തെറിച്ചു വീണ് അഞ്ച് വയസുകാരൻ ദാരുണമായി കൊല്ലപ്പെട്ടു; സഹോദരിക്ക് ഗുരുതര പരിക്ക്
ചിറ്റാർ: കേരളത്തിൽ അവധിയും ആഘോഷക്കാലവും എത്തിയതോടെ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ചെറുനഗരങ്ങളിൽ ജെയ്ന്റ് വീലുകൾ ഘടിപ്പിച്ച് കാർണ്ണിവലുകൾ സജീവമായിട്ടുണ്ട്. എന്നാൽ, അമിത വേഗത്തിൽ പാഞ്ഞ ഇത്തരം ആകാശ വീലുകൾ അപകടം വിതയ്ക്കുകയാണ്. പത്തനംതിട്ട ചിറ്റാറിൽ ജെയ്ന്റ് വീലിൽ നിന്നും തെറിച്ചു വീണ് അഞ്ച് വയസുള്ള കുട്ടി ദാരുണമായി കൊല്ലപ്പെട്ടു. സ്വകാര്യ ഗ്രൂപ്പ് നടത്തിവന്ന കാർണിവലിലെ ആകാശവീലിൽ നിന്ന് വീണു വീണാണ് കുട്ടി മരിച്ചത്. സഹോദരിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റാർ കുളത്തുങ്കൽ സജിയുടെ മകനാണ് അലൻ. സഹോദരി പ്രിയങ്ക(14)യയെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നരം എട്ട് മണിയോടെയായിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന ആകാശവീലിൽ നിന്ന് അലൻ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവെ പ്രിയങ്കയും വീണു. കുട്ടികൾ റൈഡിൽ തന്നെ തലയടിച്ച് താഴേക്ക് പതിച്ചു. ഈ സമയം മാതാപിതാക്കളും മൈതാനത്തുണ്ടായിരുന്നു. ഓടിക്കൂടിയവരാണ് കുട്ടികളെ ആ
ചിറ്റാർ: കേരളത്തിൽ അവധിയും ആഘോഷക്കാലവും എത്തിയതോടെ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ചെറുനഗരങ്ങളിൽ ജെയ്ന്റ് വീലുകൾ ഘടിപ്പിച്ച് കാർണ്ണിവലുകൾ സജീവമായിട്ടുണ്ട്. എന്നാൽ, അമിത വേഗത്തിൽ പാഞ്ഞ ഇത്തരം ആകാശ വീലുകൾ അപകടം വിതയ്ക്കുകയാണ്. പത്തനംതിട്ട ചിറ്റാറിൽ ജെയ്ന്റ് വീലിൽ നിന്നും തെറിച്ചു വീണ് അഞ്ച് വയസുള്ള കുട്ടി ദാരുണമായി കൊല്ലപ്പെട്ടു. സ്വകാര്യ ഗ്രൂപ്പ് നടത്തിവന്ന കാർണിവലിലെ ആകാശവീലിൽ നിന്ന് വീണു വീണാണ് കുട്ടി മരിച്ചത്. സഹോദരിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറ്റാർ കുളത്തുങ്കൽ സജിയുടെ മകനാണ് അലൻ. സഹോദരി പ്രിയങ്ക(14)യയെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നരം എട്ട് മണിയോടെയായിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന ആകാശവീലിൽ നിന്ന് അലൻ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവെ പ്രിയങ്കയും വീണു. കുട്ടികൾ റൈഡിൽ തന്നെ തലയടിച്ച് താഴേക്ക് പതിച്ചു.
ഈ സമയം മാതാപിതാക്കളും മൈതാനത്തുണ്ടായിരുന്നു. ഓടിക്കൂടിയവരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. മരണമടഞ്ഞ അലൻ കൂത്താട്ടുകുളം ഗവ. എൽ.പി.സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. പരിക്കേറ്റ പ്രിയങ്ക ചിറ്റാർ ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയും. അമ്മ ബിന്ദു. സഹോദരി നിമ്മി. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കാർണിവലിൽ റൈഡുകൾ പ്രവർത്തിപ്പിച്ചിരുന്നതെന്ന് പറയുന്നു. അപകടസമയം ആകാശവീൽ ഓടിയിരുന്നത് അമിതവേഗത്തിലായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
അഞ്ച് ദിവസം മുമ്പാണ് ഒരു സ്വകാര്യ ഗ്രൂപ്പ് ചിറ്റാർ പൊലീസ് സ്റ്റേഷന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ വസന്തോത്സവം എന്ന പേരിൽ കാർണിവൽ തുടങ്ങിയത്. പ്രാദേശികതലത്തിലുള്ള അധികൃതരെ സ്വാധീനിച്ച് സംഘടിപ്പിച്ച മേള ആവശ്യമായ അനുമതികൾ ഇല്ലാതെയാണ് നടന്നുവന്നത്. അപകടത്തെ തുടർന്ന് മേള നിർത്തിവച്ചു.