- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര യോഗദിനം; കൊച്ചി സെന്റർ സ്ക്വയറിൽ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു
കൊച്ചി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കൊച്ചി സെന്റർ സ്‌ക്വയർ മാളിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു. പതഞ്ജലി യോഗ വിദ്യാപീഠത്തിലെ യോഗ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളുമാണ് യോഗയിൽ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. പാശ്ചാത്യ ചടുല സംഗീതത്തിന്റെയും നൃത്തങ്ങളുടെയും പശ്ചാത്തലത്തിൽ കണ്ടു പരിചയിച്ച ഫ്‌ളാഷ് മോബിന്റെ യോഗയിലുള്ള അവതരണം വ്യത്
കൊച്ചി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കൊച്ചി സെന്റർ സ്‌ക്വയർ മാളിൽ യോഗ പ്രദർശനം സംഘടിപ്പിച്ചു. പതഞ്ജലി യോഗ വിദ്യാപീഠത്തിലെ യോഗ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളുമാണ് യോഗയിൽ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.
പാശ്ചാത്യ ചടുല സംഗീതത്തിന്റെയും നൃത്തങ്ങളുടെയും പശ്ചാത്തലത്തിൽ കണ്ടു പരിചയിച്ച ഫ്‌ളാഷ് മോബിന്റെ യോഗയിലുള്ള അവതരണം വ്യത്യസ്ഥമായി. അംബതോളം അംഗങ്ങൾ പങ്കെടുത്ത യോഗ അഭ്യാസ പ്രകടനത്തിൽ 76 വയസ്സുള്ള ആന്റണി ചേട്ടനും വിദേശ വനിതയായ മരിയയും ധനുരാസനവും ശശങ്കാസനവും വജ്രാസനവും തികഞ്ഞ മെയ് വഴക്കത്തോടെ അവതരിപ്പിച്ചു.
രാജ്യാന്തര യോഗ ദിനമായ ജൂൺ 21നുപതഞ്ജലി യോഗ വിദ്യാപീഠം ഭാസ്‌കരീയം കണ്വെൻഷൻ സെന്ററിൽ സാമൂഹ്യ യോഗ പരിശീലനം ധ്യാനം പ്രമേഹ രോഗികൾക്കായി തയ്യാറാക്കിയ മധുമേഹമുക്ത ഭാരതം തുടങ്ങിയ വിവിധ രിപാടികൾ സൗജന്യമായി സംഘടിപ്പിക്കും. 7736880360,0484 2538001
Next Story