- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെ വലിപ്പം 189 സ്ക്വയർ ഫീറ്റ് മാത്രം; എന്നിട്ടും വില 53 ലക്ഷം രൂപ; മുംബൈയിലെ ഫ്‌ളാറ്റ് വില കേട്ട് ഞെട്ടി ലോകം
നിന്നു തിരിയാനിടമില്ലാത്ത നഗരമാണ് മുംബൈ. ചേരികളും ആഡംബര ഫ്‌ളാറ്റുകളും അപ്പാർട്ടുമെന്റുകളുമൊക്കെയായി നിറഞ്ഞുകവിഞ്ഞ നഗരം. അവിടെ, ഫ്‌ളാറ്റുകൾക്ക് പകരം മൈക്രോ ഫ്‌ളാറ്റുകളാണ് ഇനി വരാൻ പോകുന്നത്. 189 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഫ്‌ളാറ്റുകളുടെ വില അത്ര മൈക്രോ അല്ലെന്ന് മാത്രം. 53 ലക്ഷം രൂപയാണ് ചെംബൂരിലെ ഫ്‌ളാറ്റിന്റെ വില. പത്തടി നീളവും പത്തടി വീതിയും മാത്രമുള്ള ഒറ്റമുറി വീടുകളിൽ വർഷങ്ങളായി ജീവിക്കുന്നവർക്ക് ഈ ചെറിയ ഫ്‌ളാറ്റുകൾ സ്വർഗമാണ്. മലാഡിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഹൗസിങ് കോംപ്ലക്‌സിൽ 247 ചതുരശ്ര അടി വലിപ്പമുള്ള ഫ്‌ളാറ്റിനാമ് ശ്രാവണും വിജയലക്ഷ്മിയും പണം നൽകിയിരിക്കുന്നത്. നാലുവർഷമായി ഗാന്ധി നഗറിലെ ചേരിയിൽ കഴിയുന്ന അവർ സ്വന്തം വീട്ടിലേക്ക് മാറുന്നതിന്റെ ആഹ്ലാദത്തിലാണ്. കുടിവെള്ളത്തിനായി റോഡരികിലെ പൈപ്പിനടുത്തേക്കുള്ള ഓട്ടവും ടോയ്‌ലറ്റിൽ പോകാൻ ഊഴം കാത്തുള്ള നിൽക്കലും ഒഴിവാകുമല്ലോയെന്ന് ശ്രാവൺ പറയുന്നു. പുതിയ ഫ്‌ളാറ്റിന് വലിപ്പം കുറവാണങ്കിലും ഒരു ബെഡ് റൂം, ലിവിങ് റൂം, അറ്റാച്ച്ഡ് ടോയ്ല
നിന്നു തിരിയാനിടമില്ലാത്ത നഗരമാണ് മുംബൈ. ചേരികളും ആഡംബര ഫ്‌ളാറ്റുകളും അപ്പാർട്ടുമെന്റുകളുമൊക്കെയായി നിറഞ്ഞുകവിഞ്ഞ നഗരം. അവിടെ, ഫ്‌ളാറ്റുകൾക്ക് പകരം മൈക്രോ ഫ്‌ളാറ്റുകളാണ് ഇനി വരാൻ പോകുന്നത്. 189 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഫ്‌ളാറ്റുകളുടെ വില അത്ര മൈക്രോ അല്ലെന്ന് മാത്രം. 53 ലക്ഷം രൂപയാണ് ചെംബൂരിലെ ഫ്‌ളാറ്റിന്റെ വില.
പത്തടി നീളവും പത്തടി വീതിയും മാത്രമുള്ള ഒറ്റമുറി വീടുകളിൽ വർഷങ്ങളായി ജീവിക്കുന്നവർക്ക് ഈ ചെറിയ ഫ്‌ളാറ്റുകൾ സ്വർഗമാണ്. മലാഡിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഹൗസിങ് കോംപ്ലക്‌സിൽ 247 ചതുരശ്ര അടി വലിപ്പമുള്ള ഫ്‌ളാറ്റിനാമ് ശ്രാവണും വിജയലക്ഷ്മിയും പണം നൽകിയിരിക്കുന്നത്. നാലുവർഷമായി ഗാന്ധി നഗറിലെ ചേരിയിൽ കഴിയുന്ന അവർ സ്വന്തം വീട്ടിലേക്ക് മാറുന്നതിന്റെ ആഹ്ലാദത്തിലാണ്.
കുടിവെള്ളത്തിനായി റോഡരികിലെ പൈപ്പിനടുത്തേക്കുള്ള ഓട്ടവും ടോയ്‌ലറ്റിൽ പോകാൻ ഊഴം കാത്തുള്ള നിൽക്കലും ഒഴിവാകുമല്ലോയെന്ന് ശ്രാവൺ പറയുന്നു. പുതിയ ഫ്‌ളാറ്റിന് വലിപ്പം കുറവാണങ്കിലും ഒരു ബെഡ് റൂം, ലിവിങ് റൂം, അറ്റാച്ച്ഡ് ടോയ്‌ലറ്റ്, അടുക്കള തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ ഹൗസിങ് പ്രോജക്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.
മലാഡ് വെസ്റ്റിലാണ് കൂടുതൽ പദ്ധതികളും. 13 എണ്ണമാണ് ഇവിടെ പണിതുകൊണ്ടിരിക്കുന്നത്. അന്ധേരി ഈസ്റ്റിൽ എട്ടെണ്ണവും അന്ധേരി വെസ്റ്റിൽ ഏഴെണ്ണവും. ഭാണ്ഡൂപ്, മലാഡ് ഈസ്റ്റ്, ചെംബുർ, കണ്ഡീവ്‌ലി, മുകുന്ദ്, ഘട്‌കോപ്പർ തുടങ്ങിയിടങ്ങളിലും മൈക്രോ ഫ്‌ളാറ്റ് സമുച്ചയങ്ങൾ ഉയരുന്നു.
ഫർണിഷ് ചെയ്യാത്ത 189 ചതുരശ്ര അടി വലിപ്പമുള്ള ഫ്‌ളാറ്റിന് 53 ലക്ഷം രൂപയാണ് വില. ചെംബുരിൽ 309 ചതുരശ്ര അടി വലിപ്പമുള്ള ഫ്‌ളാറ്റിന് 97 ലക്ഷവും മലാഡിൽ 247 ചതുരശ്ര അടി വലിപ്പമുള്ള ഫ്‌ളാറ്റിന് 60 ലക്ഷവുമാണ് വില. ചെറിയ ഒറ്റമുറി വീടുകൾ പണ്ടുതൊട്ടെ മുംബൈയിലുണ്ടെങ്കിലും ഇത്തരം മൈക്രോ ഫ്‌ളാറ്റുകളാണ് പുതിയ ട്രെൻഡ്. പ്രൊഫഷണലുകളും യുവാക്കളും കൂടുതൽ താത്പര്യം കാട്ടുന്നത് ഇത്തരം വീടുകൾക്കായാണ്.
ജപ്പാനിലും ഹോങ്കോങ്ങിലും ന്യുയോർക്കിലും ലണ്ടനിലുമൊക്കെ ഉള്ളതരം ക്യാപ്‌സൂൾ സൈസ് വീടുകളാണ് ഇതിലൂടെ മുംബൈയിലും വരുന്നത്. എല്ലാ സൗകര്യങ്ങളും ചെറിയ ഏരിയയ്ക്കുള്ളിൽ ഉൾക്കൊള്ളിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വലിയ നിർമ്മാതാക്കളും ഇപ്പോൾ ഇത്തരം പ്രോജക്ടുകളിലേക്ക് വരുന്നത് കൂടുതൽ ആളുകൾ അതിൽ താത്പര്യം കാണിക്കുന്നതുകൊണ്ടാണെന്ന് വ്യക്തമാണ്.