കൊച്ചി: ഫ്‌ലാറ്റുകൾക്ക് യാതൊരു കുറവുമില്ലാത്ത നഗരമാണ് എറണാകുളം. മാലിന്യ നിർമ്മാർജനത്തിനോ മറ്റോ ഫ്‌ലാറ്റുകളിലെ സൗകര്യം പര്യാപ്തവുമല്ലെന്നത് ഏവർക്കും അറിയാവുന്ന കാര്യവുമാണ്. മാലിന്യ നിർമ്മാർജനത്തിന്റെ കാര്യത്തിൽ നമ്മുടെ നഗരങ്ങൾ വരുത്തുന്ന അനാസ്ഥ കൃത്ത്യമായി മുതലെടുക്കുകയാണ് ഫ്‌ലാറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. എറണാകുളം ആലുവയിലെ യൂണി ഹോംസ് റിവർ ഹയിറ്റ്സ് എന്ന ഫ്ളാറ്റിലെ കക്കൂസ് മാലിന്യമുൾപ്പെടെയുള്ളവ ഒഴിക്കിവിടുന്നത് സമീപമുള്ള പെരിയാറിലേക്കാണ്. ജലശുദ്ധീകരണ ശാലയിൽ നിന്നും മീറ്ററുകൾ മാത്രം അകലെയുള്ള പെറിയാറിന്റെ ആലുവ ചെമ്പകശ്ശേരി കടവിലേക്കാണ് മാലിന്യം ഒഴിക്കി വിട്ടത്. ബഹുനില ഫ്ളാറ്റിന്റെ ഭൂനിരപ്പിന് താഴെയുള്ള മാലിന്യ ടാങ്കിൽ നിന്നുമാണ് മാലിന്യം നദിയിലേക്ക് പമ്പ് ചെയ്തത്.

എറണാകുളം നഗരത്തിന്റെ കുടിവെള്ള ശ്രോധസായ പെരിയാറിന് ഈ അവസ്ഥ ഉണ്ടായിട്ട് പോലും അധികൃതർ കാണാത്തമട്ടാണ്. ഏകദേശം അറുപതിന് മുകളിൽ കുടുംബങ്ങളാണ് ആലുവയിലെ ഈ ഫ്ളാറ്റിൽ താമസിക്കുന്നത്. മഴവെള്ളം ഒഴുക്കി വിടാനായി ഓടയിലേക്ക് ഒരു പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. മഴവെള്ളം നദിയിലേക്കൊഴുക്കിവിടുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഈ പൈപ്പിലേക്ക് ഫ്ളാറ്റിലെ കക്കൂസ് മാലിന്യം നിക്ഷേപിക്കപ്പെടുന്ന ടാങ്കിൽ നിന്നും മാലിന്യം പമ്പ് ചെയ്ത് ഓടയിലേക്കൊഴുക്കുന്നതായാണ് കണ്ടെത്തിയത്. ഘര രൂപത്തിലാണ് മാലിന്യം പുഴയിലേക്കൊഴുക്കിയിരുന്നത്. ഇത്തരം അന്യായങ്ങൾക്കെതിരെ പ്രതികരിക്കേണ്ട നഗരസഭ തന്നെ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പൊതുപ്രവർത്തകനായ ഷബീർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയും തുടർന്ന് ഫ്ളാറ്റിന്റെ കെയർടേക്കറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മാലിന്യം പമ്പ് ചെയ്യാനുപയോഗിച്ച വസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു.

മുമ്പ് പല തവണ ഫ്ളാറ്റുകൾക്കെതിരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കേണ്ടത് നഗരസഭയാണ്. എന്നാൽ മെട്രോ നഗരത്തിന്റെ കുടിവെള്ളത്തെ മുഴുവൻ മലിനമാക്കുന്ന പ്രവർത്തികളാണ് നഗരത്തിലെ പല ഫ്ളാറ്റുകളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. അത്കൊണ്ടാണ് ഇത്തരം ഒരു പ്രവർത്തി ശ്രദ്ധയിൽ പെട്ടയുടനെ തന്നെ ഇത് അധികാരികളെ അറിയിച്ചതെന്നും പരാതിക്കാരനും വെൽഫെയർ പാർട്ടി പ്രവർത്തകൻ കൂടിയായ ഷബീർ പറയുന്നു.

അടുത്ത കാലത്തായി ഓടയിൽ മാലിന്യം ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് വെൽഫെയർ പാർട്ടി യുവജന വിഭാഗം മണ്ഡലം പ്രസിഡന്റ് നജീബാണ് പൊലീസിൽ വിവരമറിയിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും സ്ഥലതെത്തി പ്രധിഷേധമാരംഭിച്ചതോടെയാണ് പമ്പിങ്ങ് നിർത്തിയത്. എന്നാൽ സംഭവമറിഞ്ഞ് സ്ഥലതെത്തിയ നഗരസഭാ അധികൃതർ പതിവ് പല്ലവി ആവർത്തിക്കു്നന മട്ടാണെന്നു മനസിലായതോടെയാണ് കൺമുന്നിൽ കണ്ട അന്യായത്തിനെതിരെ പ്രതികരിച്ചതെന്നും പൊലീസിനെ വിവരമറിയിച്ചതെന്നും വെൽ ഫെയർ പാർട്ടി പ്രവർത്തകൻ ഷബീർ പറഞ്ഞു.

നഗരത്തിലെ കുടിവെള്ള വിതരണത്തെ മുഴുവൻ മലിനമാക്കുന്ന പ്രവർത്തികൾ കമ്മിൽപ്പെട്ടാലും മിണ്ടാതിരിക്കുന്ന അധികൃതർക്കെതിരെ നിലപാടെടുക്കേണ്ട സമയം പണ്ടേ അതികൃമിച്ചിരിക്കുന്നുവെന്ന ഓർമപ്പെടുത്തലാണ് ഇത്തരം സംഭവങ്ങൾ. ഒപ്പം തന്നെ മാലിന് നിർമ്മാർജനത്തിന് കൃത്യമായ പരിഹാരം കണ്ടില്ലെങ്കിൽ ഭാവിയിൽ കുടിവെള്ളത്തിനും ഭക്ഷണത്തിനുമൊക്കെ സംഭവിക്കാൻ പോകുന്നതിന്റെ ഒരു സൂചനയായും ഇതിനെ കാണേണ്ടതുണ്ട്.