തിരുവനന്തപുരം: മുട്ടത്തറയിൽ സംസ്ഥാന സർക്കാർ 31ന് മത്സ്യത്തൊഴിലാളികൾക്ക് കൈമാറി ഫ്‌ളാറ്റുകൾ അടച്ച് പൂട്ടി. മൊത്തം വിതരണം ചെയ്തതിൽ എട്ട് ഫ്‌ളാറ്റുകളുടെ താക്കോലുകൾ ഫിഷറീസ് തിരികെ വാങ്ങി. ചില അറ്റക്കുറ്റപണികൾ കൂടി ബാക്കിയുള്ളത്‌കൊണ്ടാണ് ഫ്‌ളാറ്റുകൾ താമസക്കാരിൽ നിന്നും തിരികെ വാങ്ങിയത്.

ഇതോടെ കാലങ്ങളായി സ്‌കൂൾ വരാന്തയിൽ കഴിയുകയായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച് ഇടക്കാല ആശ്വാസവും നഷ്ടപ്പെട്ടു.കഴിഞ്ഞ മാസം 31ന് മുഖ്യമന്ത്രിയാണ് മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്‌ളാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തത്.3000 കോടിയുടെ പട്ടേൽ പ്രതിമ ഉദ്ഘാടന ദിവസം തന്നെ ഉദ്ഘാടനം ചെയ്യപ്പെട്ട ഫ്‌ളാറ്റ് ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു.

ഫ്‌ളാറ്റുകളിലേക്കുള്ള കുടിവെള്ളം, വൈദ്യുതി കണക്ഷനുകളുടെ പണി പൂർത്തിയായില്ലെന്നും ട്രാൻസ്ഫോർമർ തകരാറിലാണ് എന്ന കാരണവും പറഞ്ഞാണ് ഫിഷറീസ് അധികൃതർ താക്കോൽ തിരികെ വാങ്ങിയതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പ്രളയകാലത്ത് പലവട്ടം ആവശ്യപ്പെട്ടിട്ടും, പണിതീർന്നില്ലെന്ന കാരണം പറഞ്ഞ് താത്കാലികമായി കയറിക്കിടക്കാൻ പോലും അധികൃതർ അനുവദിച്ചിരുന്നില്ല. മുഴുവൻ പണികളും തീർത്തശേഷമേ ഫ്‌ളാറ്റ് കൈമാറൂ എന്ന നിലപാടിലായിരുന്നു അധികൃതർ. ഇപ്പോൾ പണിതീരാത്ത ഫ്‌ളാറ്റ് നൽകിയതിൽ ദുരൂഹതയുണ്ട്- സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് പറഞ്ഞു.

കലിതുള്ളിയ കടൽ കിടപ്പാടവും സ്വത്തുക്കളും കവർന്നെടുത്ത മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ഭവനസമുച്ചയങ്ങളിൽ ആദ്യത്തേതാണ് തിരുവനന്തപുരം മുട്ടത്തറയിലേത്. കടലാക്രമണം കാരണം കിടപ്പാടം നഷ്ടപ്പെട്ടവർക്ക് മൂന്നര ഏക്കറിലാണ് റെക്കാർഡ് സമയം കൊണ്ട് ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയത്. എട്ട് ഫ്‌ളാറ്റുകൾ വീതമുള്ള 24 ബ്ലോക്കുകളാണ് പൂർത്തിയായത്. 192 കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കാനാവും. ഓരോ യൂണിറ്റിലും താഴെയും മുകളിലുമായി നാലു ഭവനങ്ങൾ വീതമാണ് നിർമ്മിച്ചത്. 540ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ഫ്‌ളാറ്റുകൾ.

ഒരു ഹാൾ, രണ്ട് കിടപ്പുമുറികൾ, ഡൈനിങ് ഏരിയ, ടോയ്ലറ്റ് എന്നിവയുണ്ട്. കക്കൂസ് മാലിന്യമടക്കം മുട്ടത്തറ സ്വീവറേജ് പ്ലാന്റിലേക്ക് പമ്പ് ചെയ്ത് മാറ്റുകയാണ് ചെയ്യുന്നത്. വലിയതുറ, ചെറിയതുറ, വലിയതോപ്പ്, ചെറിയതോപ്പ് എന്നീ തീരദേശ വില്ലേജുകളിൽ നിന്നുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

പട്ടേൽ പ്രതിമയ്ക്കായി 3000 കോടി മുടക്കിയപ്പോൾ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ് സംസ്ഥാന സർക്കാർ എന്നതിനുള്ള ഉദാഹരണമായി സോഷ്യൽ മീഡിയയിൽ സിപിഎം പ്രവർത്തകർ ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. എന്തായാലും ഫ്‌ളാറ്റ് തിരിച്ച് വാങ്ങിയ നടപടിയിൽ മത്സ്യത്തൊഴിലാളികൾക്കും പ്രതിഷേധമുണ്ട്. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഫ്‌ളാറ്റ് താൽക്കാലികമായെങ്കലും തിരികെ നൽകേണ്ടി വന്നതിൽ അമർഷവും