- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയുമായി വിമാനത്തിൽ നിന്നും ഉടക്കിയ കൗമാരക്കാരൻ എമർജൻസി വാതിൽ തുറന്ന് ആകാശത്ത് നിന്നും ചാടി ചാവാൻ ശ്രമിച്ചു; കാമുകനും കാമുകിക്കും പിഴയിട്ട് വിമാനക്കമ്പനി
തമ്മിൽ ഉടക്കാത്ത കാമുകീ കാമുകന്മാരും ദമ്പതികളുമുണ്ടാകില്ല. എന്നാൽ അതിന്റെ പേരിൽ ചാവാൻ ശ്രമിക്കുന്നവർ അപൂർവമായിരിക്കും. വിമാനയാത്രക്കിടെ കാമുകിയുമായി ഉടക്കിയതിന്റെ പേരിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് ചാടി ചാവാൻ ശ്രമിച്ചതിന്റെ പേരിൽ ഇന്ന് മാദ്ധ്യമങ്ങളിൽ നിറയയുകയാണ് 18കാരനായ ചൈനീസ് യുവാവ് സാംഗ്. എന്ന 20 വയസുകാരി കാമുകി വു എന്ന യുവതിയുമായുള്ള വാഗ്വാദമാണ് യുവാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ചോൻഗ്കിൻഗ് വിമാനത്താവളത്തിൽ നിന്നും ബീജിംഗിലേക്കുള്ള യാത്രക്കിടെയാണ് അപൂർവങ്ങളിൽ അപൂർവമായ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. എന്നാൽ യുവാവിന്റെ ശ്രമം പരാജയപ്പെട്ടുവെന്ന് മാത്രമല്ല വിമാനക്കമ്പനി കാമുകീ കാമുകന്മാർക്ക് പിഴയിടുകയും ചെയ്തു. എമർജൻസി വാതിൽ തുറക്കാനെത്തിയ യുവാവിനെ കാബിൻക്രൂ പിടികൂടുകയും ആത്മഹത്യാശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു. തുടർന്ന് യുവാവിന് 15 ദിവസത്തെ പൊലീസ് ഡിറ്റെൻഷൻ വിധിച്ചിട്ടുമുണ്ട്. എയർ ചൈനയുടെ വിമാനം സിഎ4169ൽ ആണ് സംഭവം നടന്നിരിക്കുന്നത്. മൂന്ന് മണിക്കൂർ യാത്രക്കിടെ താൻ കാമുകനുമാ
തമ്മിൽ ഉടക്കാത്ത കാമുകീ കാമുകന്മാരും ദമ്പതികളുമുണ്ടാകില്ല. എന്നാൽ അതിന്റെ പേരിൽ ചാവാൻ ശ്രമിക്കുന്നവർ അപൂർവമായിരിക്കും. വിമാനയാത്രക്കിടെ കാമുകിയുമായി ഉടക്കിയതിന്റെ പേരിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് ചാടി ചാവാൻ ശ്രമിച്ചതിന്റെ പേരിൽ ഇന്ന് മാദ്ധ്യമങ്ങളിൽ നിറയയുകയാണ് 18കാരനായ ചൈനീസ് യുവാവ് സാംഗ്. എന്ന 20 വയസുകാരി കാമുകി വു എന്ന യുവതിയുമായുള്ള വാഗ്വാദമാണ് യുവാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ചോൻഗ്കിൻഗ് വിമാനത്താവളത്തിൽ നിന്നും ബീജിംഗിലേക്കുള്ള യാത്രക്കിടെയാണ് അപൂർവങ്ങളിൽ അപൂർവമായ ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. എന്നാൽ യുവാവിന്റെ ശ്രമം പരാജയപ്പെട്ടുവെന്ന് മാത്രമല്ല വിമാനക്കമ്പനി കാമുകീ കാമുകന്മാർക്ക് പിഴയിടുകയും ചെയ്തു.
എമർജൻസി വാതിൽ തുറക്കാനെത്തിയ യുവാവിനെ കാബിൻക്രൂ പിടികൂടുകയും ആത്മഹത്യാശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു. തുടർന്ന് യുവാവിന് 15 ദിവസത്തെ പൊലീസ് ഡിറ്റെൻഷൻ വിധിച്ചിട്ടുമുണ്ട്. എയർ ചൈനയുടെ വിമാനം സിഎ4169ൽ ആണ് സംഭവം നടന്നിരിക്കുന്നത്. മൂന്ന് മണിക്കൂർ യാത്രക്കിടെ താൻ കാമുകനുമായി പിരിയാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനെ തുടർന്നുള്ള വാഗ്വാദങ്ങളാണ് യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് വു പൊലീസിനോട് പറഞ്ഞത്. തങ്ങൾ അനുരൂപരല്ലെന്നും അതിനാൽ വേർപിരിയുകയാണ് നല്ലതെന്നും താൻ സാംഗിനോട് നിർദേശിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് കുറച്ച് ദിവസങ്ങളായി തങ്ങൾ തമ്മിൽ ആശയവിനിമയം പോലുമില്ലായിരുന്നുവെന്നും വു വെളിപ്പെടുത്തുന്നു.വിമാനത്തിൽ വച്ച് ഇതു സംബന്ധിച്ച തർക്കം മൂർധന്യത്തിലെത്തുകയും പിരിയുകയാണെന്ന് വു പറഞ്ഞത് സാംഗിനെ വിഷമത്തിലാഴ്‌ത്തുകയും അയാൾ ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
തർക്കത്തിനൊടുവിൽ താൻ കാമുകിക്ക് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് എഴുന്നേൽക്കുകയായിരുന്നു. ഇവരുടെ തർക്കത്തെ തുടർന്ന് മറ്റ് യാത്രക്കാർക്കു വിമാനജീവനക്കാർക്കും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പലരും അവരെ ശാന്തരാക്കാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു. സാംഗ് എമർജൻസി ഡോർ തുറക്കാൻ ശ്രമം നടത്തുന്നതിനിടെയായിരുന്നു പിന്തുടർന്നെത്തിയ സെക്യൂരിറ്റി ഓഫീസർമാർ അയാളെ കീഴടക്കിയത്. പിടികൂടിയതിന് ശേഷവും ഡോർ തുറക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. വിമാനം നിലത്തിറങ്ങിയ പാടെ ദമ്പതിമാരെ പബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോയിൽ നിന്നുള്ള ഓഫീസർമാർക്ക് കൈമാറുകയായിരുന്നു. കാമുകി വേർപിരിയുന്ന വിഷമത്താൽ താൻ വിമാനത്തിൽ നിന്നും ചാടാൻ ശരിക്കും തയ്യാറെടുത്തിരുന്നുവെന്നാണ് സാംഗ് വെളിപ്പെടുത്തുന്നത്. കാമുകിക്ക് 200 യുവാൻ അഥവാ 22 പൗണ്ടാണ് സംഭവത്തെ തുടർന്ന് പിഴയിട്ടിരിക്കുന്നത്.