- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 ദിവസം രാജാവിനെ പോലെ കഴിയണോ..? 30 ലക്ഷം മുടക്കിയാൽ ഈ വിമാനത്തിൽ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ആഡംബരമുള്ള വിമാനത്തിനുള്ളിലെ കാഴ്ചകൾ
വിശാലമായ സ്ഥലമുള്ള ഡൈനിങ് ഇടം, ഇവിടെ ഇരിക്കാനായി ലെതർ കസാരകൾ, പ്രൗഢിയാർന്ന പാത്രങ്ങൾ... ഇത് കണ്ടാൽ ഏതോ മുന്തിയ റസ്റ്റോറന്റ് ആണെന്നേ തോന്നൂ. എന്നാൽ ഇതൊരു വിമാനത്തിനുള്ളിലെ ഭക്ഷണമുറിയാണെന്ന് ആർക്കും വിശ്വസിക്കാനാവില്ല. ഇത്തരത്തിലാണ് ക്രിസ്റ്റൽ എയർ ക്രൂയിസസ് എന്ന ഏറ്റവും ആഡംബരമായ വിമാനത്തിലെ കാഴ്ചകൾ. 30 ലക്ഷം മുടക്കിയാൽ 14 ദിവസത്തോളം ഈ വിമാനത്തിൽ രാജാവിനെ പോലെ യാത്ര ചെയ്യാം. ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ആഡംബരമായ കമേഴ്സ്യൽ ജെറ്റാണിത്. യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രാവൽ കമ്പനിയായ ക്രിസ്റ്റലാണിതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഫൈവ് സ്റ്റാർ ഇന്റീരിയറിനൊപ്പം ലോക നിലവാരത്തിലുള്ള ട്രീറ്റ്മെന്റാണിതിന് ലഭിക്കുന്നത്. ഈ വിമാനത്തിൽ തന്നെ ബട്ലർമാരും തനതായ മെനുവും ഈ വിമാനത്തിന് സ്വന്തം. 84 ആംചെയർ സ്റ്റൈലിലുള്ള സീറ്റുകളാണ് ഇതിൽ യാത്രക്കാർക്കുള്ളത്. അതിനാൽ ഇരുപ്പ് തികച്ചും അനായാസമായിത്തീരുമെന്നുറപ്പ്. ഇത് ലൈ ഫ്ലാറ്റ് ബെഡാക്കി പരിവർത്തനം ചെയ്ത് യാത്രക്കാർക്ക് സുഖമായി ഉറങ്ങുകയും
വിശാലമായ സ്ഥലമുള്ള ഡൈനിങ് ഇടം, ഇവിടെ ഇരിക്കാനായി ലെതർ കസാരകൾ, പ്രൗഢിയാർന്ന പാത്രങ്ങൾ... ഇത് കണ്ടാൽ ഏതോ മുന്തിയ റസ്റ്റോറന്റ് ആണെന്നേ തോന്നൂ. എന്നാൽ ഇതൊരു വിമാനത്തിനുള്ളിലെ ഭക്ഷണമുറിയാണെന്ന് ആർക്കും വിശ്വസിക്കാനാവില്ല. ഇത്തരത്തിലാണ് ക്രിസ്റ്റൽ എയർ ക്രൂയിസസ് എന്ന ഏറ്റവും ആഡംബരമായ വിമാനത്തിലെ കാഴ്ചകൾ.
30 ലക്ഷം മുടക്കിയാൽ 14 ദിവസത്തോളം ഈ വിമാനത്തിൽ രാജാവിനെ പോലെ യാത്ര ചെയ്യാം. ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ആഡംബരമായ കമേഴ്സ്യൽ ജെറ്റാണിത്. യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രാവൽ കമ്പനിയായ ക്രിസ്റ്റലാണിതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ഫൈവ് സ്റ്റാർ ഇന്റീരിയറിനൊപ്പം ലോക നിലവാരത്തിലുള്ള ട്രീറ്റ്മെന്റാണിതിന് ലഭിക്കുന്നത്. ഈ വിമാനത്തിൽ തന്നെ ബട്ലർമാരും തനതായ മെനുവും ഈ വിമാനത്തിന് സ്വന്തം. 84 ആംചെയർ സ്റ്റൈലിലുള്ള സീറ്റുകളാണ് ഇതിൽ യാത്രക്കാർക്കുള്ളത്. അതിനാൽ ഇരുപ്പ് തികച്ചും അനായാസമായിത്തീരുമെന്നുറപ്പ്. ഇത് ലൈ ഫ്ലാറ്റ് ബെഡാക്കി പരിവർത്തനം ചെയ്ത് യാത്രക്കാർക്ക് സുഖമായി ഉറങ്ങുകയും ചെയ്യാം. ഇതിലെ ബാത്ത് റൂമുകളിൽ ലോകോത്തര സൗകര്യങ്ങളാണുള്ളത്. ലക്ഷ്വറി ഇറ്റാലിയൻ ഫാഷൻ ഹൗസായ എട്രോയിൽ നിന്നുള്ള സുഗന്ധ വസ്തുക്കൾ ഇതിൽ യഥേഷ്ടം ലഭ്യമാണ്.
സ്റ്റാൻഡേർഡ് വൈനുകൾ അടങ്ങിയ ബാറാണ് വിമാനത്തിലെ മറ്റൊരു പ്രത്യേകത. ഇതിന് പുറമെ വലിയ ഫ്ലാറ്റ് സ്‌ക്രീൻ ടെലിവിഷനുകൾ, സൗജന്യ ഗ്ലോബൽ വൈഫൈ, പഴ്സണൽ ബോസ് നോയ്സ്-കാൻസലിംംഗ് ഹെഡ്ഫോണുകൾ, തുടങ്ങിയവയും ഇതിലുണ്ട്.
2017 ഓട്ടം സീസണിലാണ് ക്രിസ്റ്റൽ പറക്കാനാരംഭിക്കുന്നത്. ബോയിങ് 777-200എൽആർ വിമാനമാണിത്. ഇതിൽ 14, 21, 28 എന്നിങ്ങനെ തോതിലുള്ള സ്‌കീമുകൾ ലഭ്യമാണ്. ഇതിലൂടെ ലോകത്തിലെ വിദൂരമായ കോണുകളിലുള്ള ആകർഷകങ്ങളായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകാൻ സാധിക്കും. ആഡംബര യാത്രാ ചരിത്രത്തിലെ വഴിത്തിരിവാണീ വിമാനത്തിന്റെ ലോഞ്ചിംഗെന്നാണ് ക്രിസ്റ്റലിന്റെ സിഇഒ ആയ എഡി റോഡ്രിഗ്യൂസ് വ്യക്തമാക്കുന്നു.