- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറന്നുയർന്ന വിമാനം അഗ്‌നിഗോളമായി നിലത്തേക്ക് പതിക്കുന്ന ഭീകരകാഴ്ച; ചാരവിമാനത്തിൽ ഉണ്ടായിരുന്നവരെല്ലാം കത്തിയമർന്നു
മാൾട്ടയിൽ ഒരു ചാരവിമാനം കത്തിയമർന്ന് വീഴുന്നത ഞെട്ടിപ്പിക്കുന്ന ഫൂട്ടേജ് പുറത്ത് വന്നു. പറന്നുയർന്ന ഈ വിമാനം അഗ്‌നിഗോളമായി നിലത്തേക്ക് പതിക്കുന്ന ഭീകരകാഴ്ചയാണിത്. ചാരവിമാനത്തിൽ ഉണ്ടായിരുന്നവരെല്ലാം കത്തിയമരുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അഞ്ച് പേരായിരുന്നു ഇതിലുണ്ടായിരുന്നത്. മാൾട്ട വിമാനത്താവളത്തിൽ ഇന്നലെ രാവിലെയാണ് ദുരന്തമുണ്ടായിരിക്കുന്നത്. മൂന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും രണ്ട് പ്രൈവറ്റ് കോൺട്രാക്ടർമാരുമാണ് മരിച്ചിരിക്കുന്നത്. ലിബിയയ്ക്കടുത്തുള്ള അഭയാർത്ഥിക്കടത്ത് റൂട്ടുകളെ നിരീക്ഷിക്കാനായി പോകുന്നതിനിടെയാണ് വിമാനം അപകടത്തിൽ പെട്ടിരിക്കുന്നത്. വിമാനം പറന്നുയർന്ന ഉടൻ മൂക്കും കുത്തി വീണ് ഒരു പിടി തീഗോളമായി മാറുന്നതിന്റെ ഡാഷ്‌കാം ഫൂട്ടേജാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിമാനം പറന്നുയരുന്നതും അധികം വൈകാതെ ശക്തി നഷ്ടപ്പെട്ട് എയർപോർട്ടിന് സമീപത്തുള്ള ലുഖയിലെ റോഡിന് മുകളിലൂടെ പറക്കുന്നതും പിന്നീട് തകർന്ന് വീഴുന്നതും ഫൂട്ടേജിൽ കാണാം. ഇന്നലെ രാവിലെ 7.20നാണ് സംഭവം അരങ്ങേറിയത
മാൾട്ടയിൽ ഒരു ചാരവിമാനം കത്തിയമർന്ന് വീഴുന്നത ഞെട്ടിപ്പിക്കുന്ന ഫൂട്ടേജ് പുറത്ത് വന്നു. പറന്നുയർന്ന ഈ വിമാനം അഗ്‌നിഗോളമായി നിലത്തേക്ക് പതിക്കുന്ന ഭീകരകാഴ്ചയാണിത്. ചാരവിമാനത്തിൽ ഉണ്ടായിരുന്നവരെല്ലാം കത്തിയമരുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. അഞ്ച് പേരായിരുന്നു ഇതിലുണ്ടായിരുന്നത്. മാൾട്ട വിമാനത്താവളത്തിൽ ഇന്നലെ രാവിലെയാണ് ദുരന്തമുണ്ടായിരിക്കുന്നത്. മൂന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും രണ്ട് പ്രൈവറ്റ് കോൺട്രാക്ടർമാരുമാണ് മരിച്ചിരിക്കുന്നത്. ലിബിയയ്ക്കടുത്തുള്ള അഭയാർത്ഥിക്കടത്ത് റൂട്ടുകളെ നിരീക്ഷിക്കാനായി പോകുന്നതിനിടെയാണ് വിമാനം അപകടത്തിൽ പെട്ടിരിക്കുന്നത്. വിമാനം പറന്നുയർന്ന ഉടൻ മൂക്കും കുത്തി വീണ് ഒരു പിടി തീഗോളമായി മാറുന്നതിന്റെ ഡാഷ്‌കാം ഫൂട്ടേജാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
വിമാനം പറന്നുയരുന്നതും അധികം വൈകാതെ ശക്തി നഷ്ടപ്പെട്ട് എയർപോർട്ടിന് സമീപത്തുള്ള ലുഖയിലെ റോഡിന് മുകളിലൂടെ പറക്കുന്നതും പിന്നീട് തകർന്ന് വീഴുന്നതും ഫൂട്ടേജിൽ കാണാം. ഇന്നലെ രാവിലെ 7.20നാണ് സംഭവം അരങ്ങേറിയത്. റോഡിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് വിമാനം തകർന്ന് വീണിരിക്കുന്നത്. പ്രധാനപ്പെട്ട സിവിൽ ആൻഡ് ഡിഫെൻസ് കോൺട്രാക്ടറായ ലക്സംബർഗ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിഎഇ ഏവിയേഷനിലാണീ വിമാനം രജിസ്ട്രർ ചെയ്തിരിക്കുന്നത്. ഡിഫെൻസ്, സെക്യൂരിറ്റി ഏജൻസികൾക്ക് മേൽനോട്ടമേകുന്ന കമ്പനിയാണിത്. വിമാനം തകർന്ന് മരിച്ച അഞ്ച് പേരിൽ രണ്ടു പേർ സിഎഇ ഏവിയേഷനിലെ ജോലിക്കാരാണെന്നാണ് ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീൻ വൈവെസ് ഡ്രിയാൻ സ്ഥിരീകരിച്ചിരിക്കുന്നത്.
മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയവ നിരീക്ഷിക്കാൻ ഫ്രഞ്ച് ഗവൺമെന്റ് നടത്തുന്ന അഞ്ച്മാസത്തെ ദൗത്യത്തിൽ ഭാഗഭാക്കായി പ്രവർത്തിക്കുകയായിരുന്നു ഈ ചാരവിമാനം. മെഡിറ്ററേനിയൻ പ്രദേശത്ത് ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിമാനമായിരുന്നു ഇതെന്നാണ് ഡ്രിയാൻ വെളിപ്പെടുത്തുന്നത്. മനുഷ്യക്കടത്തും മയക്കുമരുന്ന് കടത്തും നടക്കുന്ന വഴികളെക്കുറിച്ച് നിരീക്ഷിച്ചറിയുകയായിരുന്നു വിമാനത്തിന്റെ ദൗത്യം. വിമാനം അപകടത്തിൽ പെട്ടതിന്റെ കാരണത്തെക്കുറിച്ച് അധികൃതർ ത്വരിതഗതിയിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വിമാനം തകരുന്നതിന് മുമ്പ് പൊട്ടിത്തെറിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മാൾട്ട ഗവൺമെന്റ് വെളിപ്പെടുത്തുന്നത്. മാൾട്ട എയർ ട്രാഫിക് സർവീസസിൽ രജിസ്ട്രർചെയ്തിരുന്ന വിമാനമായിരുന്നു ഇത്. നിരീക്ഷണ പറക്കലിന് ശേഷം മണിക്കൂറുകൾക്കകം മാൾട്ടയിലേക്ക് തിരിച്ച് വരാനിരുന്ന വിമാനമായിരുന്നു ഇത്.
അപകടത്തിൽ മരിച്ചവരുടെ ഭൗതികാവശിഷ്ടങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ഈ വിമാനം കത്തി വീഴുന്ന ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ലൗറന്റ് അസോപാർഡിയെന്ന ആളാണ്. ജോലിക്ക് പോകുന്നതിനിടയിലാണ് വിമാനദുരന്തത്തിന് അദ്ദേഹം ദൃക്സാക്ഷിയായത്. യൂറോപ്യൻ ബോർഡർ ആൻഡ് കോസ്റ്റ് ഗാർഡ് ഏജൻസിയായ ഫ്രന്റക്സിൽ നിന്നുള്ള ഒഫീഷ്യലുകളാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് ആദ്യം പുറത്ത് വന്ന വിവരം . എന്നാൽ ഫ്രന്റക്സ് ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.തങ്ങളുടെ ഒഫീഷ്യലുകൾ അതിലില്ലെന്ന് യൂറോപ്യൻ യൂണിയനും പിന്നീട് സ്ഥിരീകരിച്ചിരുന്നു. അപകടമുണ്ടായതതിനെ തുടർന്ന് മാൾട്ട എയർപോർട്ട് നാല് മണിക്കൂറോളം അടച്ചിട്ടിരുന്നു. ഇതിനെ തുടർന്ന് ഡസൻ കണക്കിന് വിമാനങ്ങളുടെ സമയം വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തിരുന്നു.