- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിലെ സൗജന്യ മദ്യം നിർത്തലാക്കിയേക്കും; ചെലവ് കുറയ്ക്കാനായി വിമാനക്കമ്പനികൾ മദ്യ സേവനം ഒഴിവാക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്
1970കൾ മുതൽ കാത്തെ പസിഫിക്ക് എയർവേസ്, സിംഗപ്പൂർ എയർലൈൻസ് പോലുള്ള വിമാനക്കമ്പനികൾ യാത്രക്കാർക്ക് സൗജന്യമായി ഓരോ യാത്രക്കാരനും മദ്യം നൽകി വരുന്നുണ്ട്. എന്നാൽ ഇനി മുതൽ ആ സമ്പ്രദായം നിർത്താൻ വിമാനക്കമ്പനികൾ പദ്ധതിയിടുന്നുവെന്നാണ് സൂചന. ചെലവ് കുറയ്ക്കാനായി വിമാനക്കമ്പനികൾ മദ്യസേവനം ഒഴിവാക്കാൻ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്.ഇന്ധനവിലകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ ചെലവ് കുറയ്ക്കാനായി വിമാനക്കമ്പനികൾ ഈ നടപടി സ്വീകരിച്ചേക്കും. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് കൺട്രീസ്(ഒപെക്) നവംബർ 30ന് നടത്തിയ പ്രസ്താവനയനുസരിച്ച് ഇന്ധനച്ചെലവ് വർധിക്കുമെന്നാണ് വിമാനക്കമ്പനികൾ വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിലാണ് അവർ സൗജന്യ മദ്യം നിർത്തലാക്കി ചെലവ് ചുരുക്കാൻ തയ്യാറെടുക്കുന്നത്. ഈ ഒരു പശ്ചാത്തലത്തിൽ ഏഷ്യൻ എയർലൈൻസുകൾ യാത്രക്കാർക്ക് ഇപ്പോൾ നൽകി വരുന്ന ചില സർസൗജന്യ വീസുകൾക്ക് ചാർജുകൾ ഈടാക്കാൻ സാധ്യതയുണ്ടെന്നാണ് ബാങ്ക്‌കോക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏവിയേഷൻ കൺസൾട്ടന്റായ മാത്യൂ ഡി മാർച്ചി അഭിപ്രായപ്പെട
1970കൾ മുതൽ കാത്തെ പസിഫിക്ക് എയർവേസ്, സിംഗപ്പൂർ എയർലൈൻസ് പോലുള്ള വിമാനക്കമ്പനികൾ യാത്രക്കാർക്ക് സൗജന്യമായി ഓരോ യാത്രക്കാരനും മദ്യം നൽകി വരുന്നുണ്ട്. എന്നാൽ ഇനി മുതൽ ആ സമ്പ്രദായം നിർത്താൻ വിമാനക്കമ്പനികൾ പദ്ധതിയിടുന്നുവെന്നാണ് സൂചന. ചെലവ് കുറയ്ക്കാനായി വിമാനക്കമ്പനികൾ മദ്യസേവനം ഒഴിവാക്കാൻ ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ട്.ഇന്ധനവിലകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ ചെലവ് കുറയ്ക്കാനായി വിമാനക്കമ്പനികൾ ഈ നടപടി സ്വീകരിച്ചേക്കും. ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിങ് കൺട്രീസ്(ഒപെക്) നവംബർ 30ന് നടത്തിയ പ്രസ്താവനയനുസരിച്ച് ഇന്ധനച്ചെലവ് വർധിക്കുമെന്നാണ് വിമാനക്കമ്പനികൾ വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിലാണ് അവർ സൗജന്യ മദ്യം നിർത്തലാക്കി ചെലവ് ചുരുക്കാൻ തയ്യാറെടുക്കുന്നത്.
ഈ ഒരു പശ്ചാത്തലത്തിൽ ഏഷ്യൻ എയർലൈൻസുകൾ യാത്രക്കാർക്ക് ഇപ്പോൾ നൽകി വരുന്ന ചില സർസൗജന്യ വീസുകൾക്ക് ചാർജുകൾ ഈടാക്കാൻ സാധ്യതയുണ്ടെന്നാണ് ബാങ്ക്‌കോക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏവിയേഷൻ കൺസൾട്ടന്റായ മാത്യൂ ഡി മാർച്ചി അഭിപ്രായപ്പെടുന്നത്.ഉദാഹരണമായി ദീർഘദൂര വിമാനങ്ങളിൽ യാത്രക്കാർക്ക് ഭക്ഷണം, ആൽക്കഹോൾ തുടങ്ങിയവയെല്ലാം ടിക്കറ്റ് ചാർജിന്റെ ഭാഗമായി വർഷങ്ങളോളമായി സൗജന്യമായി നൽകി വരുന്നതാണ് പതിവ്. പുതിയ നടപടിയുടെ ഭാഗമായി ഈ പരിപാടി നിർത്തലാക്കിയേക്കും. വിമാനക്കമ്പനികൾക്കുള്ള ഏറ്റവും വലിയ ചെലവ് ഇന്ധനച്ചെലവാണ്. ഈ വർഷം ഇതിൽ 30 ശതമാനം വർധനവ് പ്രകടമായിരുന്നു. ഈ കടുത്ത വർധനവ് ആഗോളവ്യാപകമായുള്ള ഏവിയേഷൻ വ്യവസായത്തിന് ഭീഷണിയാണെന്നാണ് ഹീത്രോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഡൈ്വസറി ഫ്‌ലൈറ്റ് അസെൻഡ് കൺസൾട്ടൻസി പറയുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ഇന്റർനാഷണൽ എയർലൈനാണ് കാത്തെ. ഇതിന് പുറകെയാണ് സിംഗപ്പൂർ എയറിന്റെയും ക്വാന്റാസിന്റെയും സ്ഥാനം. എന്നാൽ അധിക ചാർജുകൾ ഏർപ്പെടുത്താൻ തങ്ങൾ നിലവിൽ ആലോചിക്കുന്നില്ലെന്നാണ് സിംഗപ്പൂർ എയർലൈൻസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കും യുകെക്കുമിടയിൽ ഇതാദ്യമായി നേരിട്ടുള്ള വിമാനം ഏർപ്പെടുത്തുമെന്ന് ക്വാന്റാസ് അടുത്തിടെ വാഗ്ദാനം ചെയ്തിരുന്നു. പെർത്തിൽ നിന്നും ലണ്ടനിലേക്കാണീ നോൺ സ്‌റ്റോപ്പ് വിമാനം പറക്കുന്നത്. അത് യാഥാർത്ഥ്യമായാൽ യുകെയെ ഓസ്‌ട്രേലിയയുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന ആദ്യത്തെ വിമാനമായിരിക്കുമിത്. ഏതാണ്ട് 17 മണിക്കൂറെടുത്ത് 14,498 കിലോമീറ്ററായിരിക്കും ഈ 7879 ഡ്രീംലൈനർ വിമാനം പറക്കുക.