- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശത്തിലൂടെ പറക്കുന്ന വിമാനത്തിന് മിന്നൽ ഏറ്റാൽ എന്ത് സംഭവിക്കും..? നിറയെ യാത്രക്കാരുമായി പറന്ന ഈ വിമാനത്തിന് പറ്റിയത് എന്തെന്ന് നോക്കൂ
ആകാശത്തിലൂടെ പറക്കുന്ന വിമാനത്തിന് മിന്നൽ ഏറ്റാൽ എന്ത് സംഭവിക്കുമെന്നത് മിക്കവരുടെയും മനസിൽ ഉയരുന്ന ചോദ്യമാണ്. അതിനുള്ള ഉത്തരമാണ് മോസ്‌കോയിലെ വ്നുകോവോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സോച്ചിയിലേക്ക് പറന്നുയർന്ന വിമാനമായ ബോയിങ് 747നുണ്ടായ അവസ്ഥയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. രാത്രിയിലുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ ഇടിമിന്നലിലാണ് വിമാനം പെട്ട് പോയിരിക്കുന്നത്. ജനുവരി 2നാണ് സംഭവം നടന്നത്. നിറയെ യാത്രക്കാരുള്ള വിമാനമാണ് മിന്നലിൽ പെട്ട് ഞെട്ടിവിറച്ചിരിക്കുന്നത്. എന്നാൽ ഇടിമിന്നൽ ഏറ്റെങ്കിലും രണ്ട് മണിക്കൂർ 20 മിനുറ്റ് നേരത്തെ യാത്രക്ക് ശേഷം വിമാനം സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു. വിമാനത്തിന് മിന്നലേൽക്കുന്നത് താഴെ നിന്ന് കാണുന്ന ആരും ഞെട്ടിപ്പോകുമെന്നാണ് സ്റ്റോം ചേസറായ ജൂലിയ മുസിന വെളിപ്പെടുത്തുന്നത്. തന്റെ സുഹൃത്ത് ഈ ദൃശ്യം പകത്തിയിരുന്നുവെന്നും ഇത് വിമാനയാത്രക്കാർ കണ്ടിരുന്നുവെങ്കിൽ അവർ ശരിക്കും ഞെട്ടിപ്പോകുമായിരുന്നുവെന്നും ജൂലിയാന പറയുന്നു. സോചി ഇന്റർനാഷണൽ എയർപോർട്ടിലിറങ്ങിയ പാടെ വിമ
ആകാശത്തിലൂടെ പറക്കുന്ന വിമാനത്തിന് മിന്നൽ ഏറ്റാൽ എന്ത് സംഭവിക്കുമെന്നത് മിക്കവരുടെയും മനസിൽ ഉയരുന്ന ചോദ്യമാണ്. അതിനുള്ള ഉത്തരമാണ് മോസ്‌കോയിലെ വ്നുകോവോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും സോച്ചിയിലേക്ക് പറന്നുയർന്ന വിമാനമായ ബോയിങ് 747നുണ്ടായ അവസ്ഥയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. രാത്രിയിലുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ ഇടിമിന്നലിലാണ് വിമാനം പെട്ട് പോയിരിക്കുന്നത്.
ജനുവരി 2നാണ് സംഭവം നടന്നത്. നിറയെ യാത്രക്കാരുള്ള വിമാനമാണ് മിന്നലിൽ പെട്ട് ഞെട്ടിവിറച്ചിരിക്കുന്നത്. എന്നാൽ ഇടിമിന്നൽ ഏറ്റെങ്കിലും രണ്ട് മണിക്കൂർ 20 മിനുറ്റ് നേരത്തെ യാത്രക്ക് ശേഷം വിമാനം സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു.
വിമാനത്തിന് മിന്നലേൽക്കുന്നത് താഴെ നിന്ന് കാണുന്ന ആരും ഞെട്ടിപ്പോകുമെന്നാണ് സ്റ്റോം ചേസറായ ജൂലിയ മുസിന വെളിപ്പെടുത്തുന്നത്. തന്റെ സുഹൃത്ത് ഈ ദൃശ്യം പകത്തിയിരുന്നുവെന്നും ഇത് വിമാനയാത്രക്കാർ കണ്ടിരുന്നുവെങ്കിൽ അവർ ശരിക്കും ഞെട്ടിപ്പോകുമായിരുന്നുവെന്നും ജൂലിയാന പറയുന്നു.
സോചി ഇന്റർനാഷണൽ എയർപോർട്ടിലിറങ്ങിയ പാടെ വിമാനം ഗ്രൗണ്ട് സ്റ്റാഫ് പരിശോധിക്കുകയും പൈലറ്റുമാരോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് വിമാനം സാങ്കേതിക പരിശോധനയ്ക്ക് അയച്ചുവെന്നാണ് വിമാനത്താവളത്തിന്റെ വക്താവ് പറയുന്നത്.