- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ എയർപോർട്ടിൽനിന്ന് അഞ്ച് യാത്രക്കാരുമായി പറന്നുയർന്ന ചാർട്ടേഡ് വിമാനം തൊട്ടടുത്ത കടയിലേക്ക് തകർന്നുവീണു; നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ
മെൽബണിലെ എസ്സൻഡോൺ വിമാനത്താവളത്തിൽനിന്ന് അഞ്ചുയാത്രക്കാരുമായി പറന്നുയർന്ന ചാർട്ടേഡ് വിമാനം തൊട്ടടുത്ത ഷോപ്പിങ് സെന്ററിൽ തകർന്നുവീണു. ടാസ്മാനിയക്ക് അടുത്തുള്ള കിങ് ഐലൻഡിലേക്ക് പറന്ന വിമാനമാണ് ചൊവ്വാഴ്ച രാവിലെ ടേക്ക് ഓഫിനിടെ തകർന്നത്. യാത്രക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടെങ്കിലും ആൾനാശം എത്രയെന്ന് കണക്കാക്കിയിട്ടില്ല. വിമാനം ഇടിച്ച് കയറിയതോടെ ഡിഎഫ്ഒ (ഡയറക്ട് ഫാക്ടറി ഔട്ട്‌ലെറ്റ്) ഷോപ്പിങ് സെന്ററിൽനിന്ന് സ്‌ഫോടനവും വൻ തോതിൽ തീയും പുകയുമുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നൂറടിയോളം മാത്രം ഉയർന്ന പൊങ്ങിയ വിമാനം പെട്ടെന്ന് മലക്കം മറിഞ്ഞ് ഷോപ്പിങ് സെന്ററിലേക്ക് തകർന്നുവീഴുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഷോപ്പിങ് സെന്ററിൽ ജീവനക്കാർ എത്തിയിരുന്നില്ല. അതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. സംഭവസമയത്ത് ഷോപ്പിങ് സെന്ററിൽ ഏഴുപേർ ജോലിക്കുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. രണ്ട് മൃതദേഹങ്ങൾ കിട്ടിയെന്നും മൂന്
മെൽബണിലെ എസ്സൻഡോൺ വിമാനത്താവളത്തിൽനിന്ന് അഞ്ചുയാത്രക്കാരുമായി പറന്നുയർന്ന ചാർട്ടേഡ് വിമാനം തൊട്ടടുത്ത ഷോപ്പിങ് സെന്ററിൽ തകർന്നുവീണു. ടാസ്മാനിയക്ക് അടുത്തുള്ള കിങ് ഐലൻഡിലേക്ക് പറന്ന വിമാനമാണ് ചൊവ്വാഴ്ച രാവിലെ ടേക്ക് ഓഫിനിടെ തകർന്നത്. യാത്രക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടെങ്കിലും ആൾനാശം എത്രയെന്ന് കണക്കാക്കിയിട്ടില്ല.
വിമാനം ഇടിച്ച് കയറിയതോടെ ഡിഎഫ്ഒ (ഡയറക്ട് ഫാക്ടറി ഔട്ട്‌ലെറ്റ്) ഷോപ്പിങ് സെന്ററിൽനിന്ന് സ്‌ഫോടനവും വൻ തോതിൽ തീയും പുകയുമുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നൂറടിയോളം മാത്രം ഉയർന്ന പൊങ്ങിയ വിമാനം പെട്ടെന്ന് മലക്കം മറിഞ്ഞ് ഷോപ്പിങ് സെന്ററിലേക്ക് തകർന്നുവീഴുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഷോപ്പിങ് സെന്ററിൽ ജീവനക്കാർ എത്തിയിരുന്നില്ല. അതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.
സംഭവസമയത്ത് ഷോപ്പിങ് സെന്ററിൽ ഏഴുപേർ ജോലിക്കുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. രണ്ട് മൃതദേഹങ്ങൾ കിട്ടിയെന്നും മൂന്നുപേരുട കൂടി കിട്ടാനുണ്ടെന്നുമാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ഇവർ അഞ്ചുപേരും ഗോൾഫ് താരങ്ങളായിരുന്നു. അടുത്തുള്ള ടുല്ലാമറീൻ ഫ്രീവേയിലൂടെ യാത്ര ചെയ്യുകയായിരുന്നവരാണ് സ്‌ഫോടനത്തിന്റെ വീഡിയോയും മറ്റും ചിത്രീകരിച്ചത്.
സംഭവത്തിനുശേഷം ടുല്ലാമറീൻ ഫ്രീവേയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. അധികൃതർക്ക് തെളിവുകൾ ശേഖരിക്കുന്നതിനായാണിത്. പൊലീസും അഗ്നിരക്ഷാസേനയും പാരമെഡിക്കൽ വിഭാഗവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്‌ഫോടനത്തിന് ഇനിയും സാധ്യതയുള്ളതിനാൽ മാദ്ധ്യമങ്ങളെയും സംഭവസ്ഥലത്തേയ്ക്ക് വിട്ടിരുന്നില്ല.
വളരെത്താഴ്ന്നുപറന്നുവന്ന വിമാനം ഷോപ്പിങ് സെന്ററിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് എബിസി റേഡിയോയിലെ ജാസൺ പറഞ്ഞു. സംഭവസമയം റോഡിലൂടെ യാത്രചെയ്യുകയായിരുന്നു ജാസൺ. കാറിലിരുന്നിട്ടും സ്‌ഫോടനത്തിന്റെ ചൂട് അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായുണ്ടായ സ്‌ഫോടനങ്ങൾ യാത്രക്കാരെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തരാക്കുകയും ചെയ്തു.