- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം വൈകിയതിന് എയർഹോസ്റ്റസിനെ ചീത്ത വിളിച്ചു; ലണ്ടനിൽ നിന്നും ഡൽഹിക്ക് പോയ രണ്ട് ഇന്ത്യൻ വംശജരെ ലാൻഡ് ചെയ്തപ്പോൾ അറസ്റ്റ് ചെയ്ത് പൊലീസ്; ഇനി മടങ്ങണമെങ്കിൽ കേസ് തീരണം
ലണ്ടനിലെ ഹീത്രോവിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ എയർ ഹോസ്റ്റസിനെ ചീത്ത വിളിച്ച ഇന്ത്യൻ വംശജരായ രണ്ട് ബ്രിട്ടീഷുകാർ ഡൽഹിയിൽ അറസ്റ്റിലായി. ഭക്ഷണം വൈകിയതിന്റെ പേരിലാണ് ഇവർ അപമര്യാദമയായി പെരുമാറിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തപ്പോൾ ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തുകയായിരുന്നു. മദ്യപിച്ചതിനെ തുടർന്നാണ് ഇവർ ഇത്തരത്തിൽ മോശമായി പെരുമാറിയതെന്നും സൂചനയുണ്ട്. റിയൽ എസ്റ്റേറ്റ് ഏജന്റുമാരായ ഇവരെ അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. എന്നാൽ ബ്രിട്ടനിലേക്ക് മടങ്ങണമെങ്കിൽ കേസ് തീരണമെന്നുറപ്പാണ്. പ്രസ്തുത സംഭവത്തെ എയർ ഇന്ത്യ ഒരു പ്രസ്താവനയിലൂടെ അപലപിച്ചിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് സൂക്ഷ്മ അന്വേഷണം നടത്തുമെന്നും കമ്പനി ഉറപ്പ് നൽകുന്നു. ജസ്പാൽ സിങ് (35), ചരൻദീപ് ഖൈറ(36) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ജയ്പൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇരുവരും എത്തിയതെന്നാണ് എയർപോർട്ടിലെ ഡിസിപിയായ സഞ്ജയ് ബാട്ടിയ വെളിപ്പെടുത്തുന്നത്. ബ്രീത്ത്അലൈസർ ടെ
ലണ്ടനിലെ ഹീത്രോവിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലെ എയർ ഹോസ്റ്റസിനെ ചീത്ത വിളിച്ച ഇന്ത്യൻ വംശജരായ രണ്ട് ബ്രിട്ടീഷുകാർ ഡൽഹിയിൽ അറസ്റ്റിലായി. ഭക്ഷണം വൈകിയതിന്റെ പേരിലാണ് ഇവർ അപമര്യാദമയായി പെരുമാറിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തപ്പോൾ ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തുകയായിരുന്നു. മദ്യപിച്ചതിനെ തുടർന്നാണ് ഇവർ ഇത്തരത്തിൽ മോശമായി പെരുമാറിയതെന്നും സൂചനയുണ്ട്. റിയൽ എസ്റ്റേറ്റ് ഏജന്റുമാരായ ഇവരെ അറസ്റ്റിന് ശേഷം ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. എന്നാൽ ബ്രിട്ടനിലേക്ക് മടങ്ങണമെങ്കിൽ കേസ് തീരണമെന്നുറപ്പാണ്.
പ്രസ്തുത സംഭവത്തെ എയർ ഇന്ത്യ ഒരു പ്രസ്താവനയിലൂടെ അപലപിച്ചിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് സൂക്ഷ്മ അന്വേഷണം നടത്തുമെന്നും കമ്പനി ഉറപ്പ് നൽകുന്നു. ജസ്പാൽ സിങ് (35), ചരൻദീപ് ഖൈറ(36) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ജയ്പൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇരുവരും എത്തിയതെന്നാണ് എയർപോർട്ടിലെ ഡിസിപിയായ സഞ്ജയ് ബാട്ടിയ വെളിപ്പെടുത്തുന്നത്. ബ്രീത്ത്അലൈസർ ടെസ്റ്റിൽ ഇവർ മദ്യപാനികളാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 29നാണ് സംഭവം അരങ്ങേറിയിരിക്കുന്നത്.
വിമാനത്തിൽ വച്ച് ഇവർ കുറച്ച് ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ എയർഹോസ്റ്റസ് ഇതിനോട് പ്രതികരിക്കാൻ വൈകിയപ്പോൾ ഇവർ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് പൊലീസ് വിവരിക്കുന്നത്. തുടർന്ന് ഇവർ ഹോസ്റ്റസിനെ ചീത്ത വിളിക്കാനും പരിഹസിക്കാനുമാരംഭിക്കുകയും ചെയ്തു. വിമാനം ഡൽഹിയിൽ ഇറങ്ങിയതിന് ശേഷം ക്രൂ ഇക്കാര്യം സെക്യൂരിറ്റി ഏജൻസികൾക്ക് റിപ്പോർട്ട് ചെയ്യുകയും കേസ് രജിസ്ട്രർ ചെയ്യുകയുമായിരുന്നു. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ ചില സദാചാര മര്യാദകൾ യാത്രക്കാർ പുലർത്തേണ്ടതുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിലൂടെ നിർദേശിച്ചിട്ടുണ്ട്.