- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനക്കൂലി 15 ശതമാനം വരെ ഉയരും; ആഭ്യന്തര, വിദേശ യാത്രക്കാരുടെ ചെലവേറും; ഇന്ത്യക്ക് തിരിച്ചടിയാകുന്നത് രൂപയുടെ ദൗർബല്യം
ഇന്ധന നിരക്കിലുണ്ടായ വിലവർധന ഇന്ത്യയിലെ വിമായയാത്രക്കാരെ ബാധിക്കാൻ പോകുന്നു ആഭ്യന്തര, വിദേശ സെക്ടറുകളിലെ യാത്രകൾക്ക് 15 ശതമാനം വരെ വിമാനനിരക്കുയരുമെന്നാണ് സൂചന. ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എടിഎഫ്) വില ഓഗസ്റ്റിനുശേഷം ഓരോ മാസവും കുതിച്ചുയരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. ഞായറാഴ്ച എണ്ണക്കമ്പനികൾ എടിഎഫ് വില ആറുശതമാനത്തോളമാണ് വർധിപ്പിച്ചത്. രൂപയുടെ മൂല്യം ഇടിഞ്ഞുനിൽക്കുന്നതാണ് വിമാന ഇന്ധനത്തിന്റെ വില ഈ രീതിയിൽ ഉയരാനൊരു കാരണം. ഏറ്റവും പുതിയ വർധന അനുസരിച്ച് ഒരു കിലോലിറ്റർ എടിഎഫിന്റെ വില 53,045 രൂപയാണ്. 50,020-ൽനിന്ന് 3025 രൂപയാണ് കിലോ ലിറ്ററിന് ഒറ്റയടിക്ക് ഉയർന്നത്. തുടർച്ചയായ മൂന്നാം മാസമാണ് വില കുത്തനെ ഉയരുന്നത്. കഴിഞ്ഞ മാസം നാലുശതമാനമായിരുന്നു വർധന. വിമാനക്കൂലി ഉയർത്താതെ ഈ പ്രതിസന്ധിയെ നേരിടാനാവില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ. ഇന്ധന വിലയും ഇപ്പോഴത്തെ യാത്രാക്കൂലിയുമായി ഒത്തുപോകില്ല. അല്ലെങ്കിൽ, വിമാനകമ്പനികൾക്ക് കിങ്ഫിഷറിന് സംഭവിച്ചതുപോലെ തകർച്ച നേരിടേണ്ടിവരുെമന്നും അവർ പറയു
ഇന്ധന നിരക്കിലുണ്ടായ വിലവർധന ഇന്ത്യയിലെ വിമായയാത്രക്കാരെ ബാധിക്കാൻ പോകുന്നു ആഭ്യന്തര, വിദേശ സെക്ടറുകളിലെ യാത്രകൾക്ക് 15 ശതമാനം വരെ വിമാനനിരക്കുയരുമെന്നാണ് സൂചന. ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എടിഎഫ്) വില ഓഗസ്റ്റിനുശേഷം ഓരോ മാസവും കുതിച്ചുയരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.
ഞായറാഴ്ച എണ്ണക്കമ്പനികൾ എടിഎഫ് വില ആറുശതമാനത്തോളമാണ് വർധിപ്പിച്ചത്. രൂപയുടെ മൂല്യം ഇടിഞ്ഞുനിൽക്കുന്നതാണ് വിമാന ഇന്ധനത്തിന്റെ വില ഈ രീതിയിൽ ഉയരാനൊരു കാരണം. ഏറ്റവും പുതിയ വർധന അനുസരിച്ച് ഒരു കിലോലിറ്റർ എടിഎഫിന്റെ വില 53,045 രൂപയാണ്. 50,020-ൽനിന്ന് 3025 രൂപയാണ് കിലോ ലിറ്ററിന് ഒറ്റയടിക്ക് ഉയർന്നത്. തുടർച്ചയായ മൂന്നാം മാസമാണ് വില കുത്തനെ ഉയരുന്നത്. കഴിഞ്ഞ മാസം നാലുശതമാനമായിരുന്നു വർധന.
വിമാനക്കൂലി ഉയർത്താതെ ഈ പ്രതിസന്ധിയെ നേരിടാനാവില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനികൾ. ഇന്ധന വിലയും ഇപ്പോഴത്തെ യാത്രാക്കൂലിയുമായി ഒത്തുപോകില്ല. അല്ലെങ്കിൽ, വിമാനകമ്പനികൾക്ക് കിങ്ഫിഷറിന് സംഭവിച്ചതുപോലെ തകർച്ച നേരിടേണ്ടിവരുെമന്നും അവർ പറയുന്നു. വിമാനനിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇതിന് പുറമെ, ഓഗസ്റ്റ് ഒന്നുമുതൽ റീജണൽ കണക്ടിവിറ്റി സെസ് എന്ന പേരിൽ ഓരോ വിമാനത്തിൽനിന്നും 5000 രൂപ വീതം സർക്കാർ ഈടാക്കുന്നുണ്ട്. ഈ തുകയും യാത്രക്കാരിൽനിന്ന് ഈടാക്കാനാണ് വിമാനക്കമ്പനികളുടെ നീക്കം. സമീപകാലത്ത് വിമാനക്കൂലിയിലുണ്ടായ ഇടിവ് ധാരാളം യാത്രക്കാരെ വ്യോമമേഖലയിലേക്ക് കൊണ്ടുവന്നിരുന്നു. നിരക്കുയരുന്നതോടെ, അവരിൽ വലിയൊരുശതമാനം വീണ്ടും ട്രെയിനുകളെ ആശ്രയിക്കേണ്ടിവരുമെന്നാണ് സൂചന.