- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസ്ലാൻഡിക് ക്ലൗഡുകൾ വീണ്ടും ബ്രിട്ടനിൽ എത്തുമോ? വരും ദിനങ്ങളിൽ വിമാന സർവീസുകൾ പാടേ നിലയ്ക്കുമെന്ന് റിപ്പോർട്ടുകൾ
അഗ്നിപർവതത്തിൽനിന്ന് വമിച്ച ചാരവും പുകയും ആകാശത്ത് വ്യാപിച്ച് യൂറോപ്പിലെ വിമാനസർവീസുകളാകെ റദ്ദാക്കിയത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ്. അതേ സാഹചര്യം വീണ്ടും ഉടലെടുക്കുകയാണെന്നാണ് സൂചന. ഐസ്‌ലൻഡിലെ അഗ്നിപർവതങ്ങളിലൊന്നാണ് ഏതുനിമിഷവും പൊട്ടാമെന്ന രീതിയിൽ പുകഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിൽനിന്നുള്ള പുക ബ്രിട്ടനുനേർക്ക് വ്യാപിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ വിമാനസർവീസുകളാകെ താളംതെറ്റും. അത്തരമൊരു സാധ്യതയ്ക്ക് തയ്യാറെടുക്കാൻ വിമാനയാത്രക്കാരോട് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ഐസ്‌ലൻഡിലെ കറ്റ്‌ല അഗ്നിപർതമാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്. അഗ്നിപർവതം നിൽക്കുന്ന മേഖലയിലെ ഭൂകമ്പത്തിന്റെ തോതും കൂടിയിട്ടുണ്ട്. ജൂൺ പകുതി മുതൽ ഇവിടെ ഭൂചലനം അനുഭവപ്പെടുന്നുണ്ട്. വലുതും ഇടത്തരവുമായ നൂറോളം ഭൂചലനങ്ങൾ ഇവിടെയുണ്ടായി. ബ്രിട്ടനെയും വടക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്ന വ്യോമപാത കടന്നുപോകുന്നത് ഐസ്‌ലൻഡിനുമുകളിലൂടെയാണ്. അതുകൊണ്ടാണ് അഗ്നിപർവത സ്‌ഫോടനം വിമാന സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക ശക
അഗ്നിപർവതത്തിൽനിന്ന് വമിച്ച ചാരവും പുകയും ആകാശത്ത് വ്യാപിച്ച് യൂറോപ്പിലെ വിമാനസർവീസുകളാകെ റദ്ദാക്കിയത് ഏതാനും വർഷങ്ങൾക്ക് മുമ്പാണ്. അതേ സാഹചര്യം വീണ്ടും ഉടലെടുക്കുകയാണെന്നാണ് സൂചന. ഐസ്‌ലൻഡിലെ അഗ്നിപർവതങ്ങളിലൊന്നാണ് ഏതുനിമിഷവും പൊട്ടാമെന്ന രീതിയിൽ പുകഞ്ഞുകൊണ്ടിരിക്കുന്നത്.
ഇതിൽനിന്നുള്ള പുക ബ്രിട്ടനുനേർക്ക് വ്യാപിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ വിമാനസർവീസുകളാകെ താളംതെറ്റും. അത്തരമൊരു സാധ്യതയ്ക്ക് തയ്യാറെടുക്കാൻ വിമാനയാത്രക്കാരോട് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
ഐസ്‌ലൻഡിലെ കറ്റ്‌ല അഗ്നിപർതമാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്. അഗ്നിപർവതം നിൽക്കുന്ന മേഖലയിലെ ഭൂകമ്പത്തിന്റെ തോതും കൂടിയിട്ടുണ്ട്. ജൂൺ പകുതി മുതൽ ഇവിടെ ഭൂചലനം അനുഭവപ്പെടുന്നുണ്ട്. വലുതും ഇടത്തരവുമായ നൂറോളം ഭൂചലനങ്ങൾ ഇവിടെയുണ്ടായി.
ബ്രിട്ടനെയും വടക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്ന വ്യോമപാത കടന്നുപോകുന്നത് ഐസ്‌ലൻഡിനുമുകളിലൂടെയാണ്. അതുകൊണ്ടാണ് അഗ്നിപർവത സ്‌ഫോടനം വിമാന സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക ശക്തമാകുന്നത്. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ നാഷണൽ എയർ ട്രാഫിക് സർവീസ് സജ്ജമായിക്കഴിഞ്ഞു.
2010 മെയ് മാസത്തിലാണ് ഐസ്‌ലൻഡിൽ മറ്റൊരു അഗ്നിപർവത സ്‌ഫോടനമുണ്ടായി യൂറോപ്പിനെയാകെ ചാരം മൂടിയത്. ആറുദിവസത്തോളമാണ് യൂറോപ്പിൽനിന്നുള്ള വ്യോമഗതാഗതം നിശ്ചലമായത്. ഒരു ലക്ഷത്തോളം വിമാന സർവീസുകൾ റദ്ദാക്കേണ്ടിവന്നു. 10,000 കോടി രൂപയുടെയെങ്കിലും നഷ്ടവും ഇതേത്തുടർന്നുണ്ടായി.