- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നോവ ക്രിസ്റ്റോയായാലും നാല് മണിക്കൂർ കൊച്ചി യാത്ര ഉദ്യോഗസ്ഥർക്ക് മടുത്തു; കണ്ണൂരും വിമാനത്താവളം എത്തുന്നതോടെ കണക്ടിവിറ്റിയും കൂടി; ഇനി ഞങ്ങൾ പറക്കും; പെട്രോൾ-ഡീസൽ വില കൂടിയതിനാൽ വിമാനയാത്രയാണ് ലാഭമെന്ന് വിശദീകരിച്ച് ഉത്തരവിറക്കി ധനവകുപ്പ്; ഇനി മുൻകൂർ അനുമതിയില്ലാതെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്കും വകുപ്പുമേധാവികൾക്കും പറന്നു നടക്കാം; മുണ്ടു മുറുക്കി ഉടുക്കേണ്ട സമയത്തെ ധൂർത്തിന്റെ കഥ ഇങ്ങനെ
തിരുവനന്തപുരം: പ്രളയാനന്തരകാലത്ത് ചെലവ് ചുരുക്കലിന് പിണറായി സർക്കാരിന്റെ പുതു മാതൃക. പെട്രോൾ-ഡീസൽ വില കൂടിയതിനാൽ ഇനി യാത്ര വിമാനത്തിലാക്കാനാണ് ഉത്തരവ്. തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലും കോഴിക്കോടും ഇപ്പോൾ വിമാനത്താവളമുണ്ട്. ഈ സാഹചര്യത്തിൽ പറന്നു നടക്കാനാണ് പിണറായി സർക്കാർ പറയുന്നത്. ഇന്ധനവില കൂടിയതോടെ, ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉന്നതോദ്യോഗസ്ഥർക്ക് സംസ്ഥാനത്തിനകത്ത് വിമാനയാത്രയ്ക്ക് അനുമതി. ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ആഭ്യന്തര വിമാനയാത്ര അനുവദിക്കുന്നത്. തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്ക് 4500 രൂപയും തിരുവനന്തപുരം-കൊച്ചി യാത്രയ്ക്ക് 3000 രൂപയുമാണ് അനുവദിക്കുക. അടിയന്തര ആവശ്യങ്ങൾക്ക് വിമാനയാത്ര നടത്തിയശേഷം അനുമതി തേടുന്നതാണ് ഇപ്പോഴത്തെ പതിവ്. ഇനി മുൻകൂർ അനുമതിയില്ലാതെ യാത്ര നടത്താം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ തീവണ്ടിയിൽ യാത്ര ചെയ്താൽ 1500 രൂപയേ ചെലവ് വരൂ. പ്രളയാനന്തര ബുദ്ധിമുട്ടുകൾ കാരണം സർക്കാർ വലയുകയാണ്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരോട് തീവണ്ടി യാത്ര കൂട്ടാനായിരുന്നു
തിരുവനന്തപുരം: പ്രളയാനന്തരകാലത്ത് ചെലവ് ചുരുക്കലിന് പിണറായി സർക്കാരിന്റെ പുതു മാതൃക. പെട്രോൾ-ഡീസൽ വില കൂടിയതിനാൽ ഇനി യാത്ര വിമാനത്തിലാക്കാനാണ് ഉത്തരവ്. തിരുവനന്തപുരത്തും കൊച്ചിയിലും കണ്ണൂരിലും കോഴിക്കോടും ഇപ്പോൾ വിമാനത്താവളമുണ്ട്. ഈ സാഹചര്യത്തിൽ പറന്നു നടക്കാനാണ് പിണറായി സർക്കാർ പറയുന്നത്. ഇന്ധനവില കൂടിയതോടെ, ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉന്നതോദ്യോഗസ്ഥർക്ക് സംസ്ഥാനത്തിനകത്ത് വിമാനയാത്രയ്ക്ക് അനുമതി.
ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് ആഭ്യന്തര വിമാനയാത്ര അനുവദിക്കുന്നത്. തിരുവനന്തപുരം-കോഴിക്കോട് യാത്രയ്ക്ക് 4500 രൂപയും തിരുവനന്തപുരം-കൊച്ചി യാത്രയ്ക്ക് 3000 രൂപയുമാണ് അനുവദിക്കുക. അടിയന്തര ആവശ്യങ്ങൾക്ക് വിമാനയാത്ര നടത്തിയശേഷം അനുമതി തേടുന്നതാണ് ഇപ്പോഴത്തെ പതിവ്. ഇനി മുൻകൂർ അനുമതിയില്ലാതെ യാത്ര നടത്താം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ തീവണ്ടിയിൽ യാത്ര ചെയ്താൽ 1500 രൂപയേ ചെലവ് വരൂ. പ്രളയാനന്തര ബുദ്ധിമുട്ടുകൾ കാരണം സർക്കാർ വലയുകയാണ്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരോട് തീവണ്ടി യാത്ര കൂട്ടാനായിരുന്നു സർക്കാർ പറയേണ്ടിയിരുന്നത്. എന്നാൽ വിമാനയാത്രയ്ക്ക് അനുമതി കൊടുക്കുകയായിരുന്നു സർക്കാർ ചെയ്തത്.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് 220 കിലോമീറ്ററാണുള്ളത്. അതായത് ഇന്നോവാ ക്രിസ്റ്റയിൽ 20 ലിറ്റർ ഡീസൽ അടിച്ചാൽ അവിടെ എത്താം. ഒരു ലിറ്റർ ഡീസലിന് 79 രൂപയാണ് വില. അതായത് 1600 രൂപയ്ക്ക് ഡീസൽ അടിച്ചാൽ കൊച്ചിയിലെത്താം. ഏതാണ്ട് ഇത്രയും തുക നൽകിയാൽ ട്രയിനിലും പോകാം. ഇവിടെയാണ് 3000 രൂപയ്ക്ക് വിമാനയാത്രയ്ക്കുള്ള അനുമതി. ഡീസലിനും പെട്രോളിനും ഒപ്പം വിമാന ഇന്ധനത്തിനും വില കൂടാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വിമാനയാത്രാക്കൂലിയും കൂടും. ഈ സാഹചര്യത്തിലും നിലവിലെ ഉത്തരവ് ദുരുപയാഗം ചെയ്ത് ഉദ്യോഗസ്ഥർക്ക് വിമാനത്തിൽ കറങ്ങാം.
ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർക്കും വകുപ്പുമേധാവികൾക്കുമാണ് മുൻകൂർ അനുവാദമില്ലാതെ വിമാനയാത്രനടത്താൻ അനുമതി. നിലവിൽ, ഗവൺമെന്റ് സെക്രട്ടറിമാർക്കുമാത്രമാണ് വിമാനയാത്ര അനുവദിച്ചിരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യും. കേരളത്തിലെ യാത്രയ്ക്ക് തീവണ്ടിയാണ് ഉത്തമം. ഇതിലൂടെ വലിയ ലാഭം ഖജനാവിനുണ്ടാകും. ജനശതാബ്ദി പോലുള്ള തീവണ്ടികളും രാത്രികാല തീവണ്ടികളും കൃത്യമായി ജീവനക്കാർ ഉപയോഗിച്ചാൽ തന്നെ ഖജനാവിന് വലിയ ആശ്വാസമാകും.
ഉന്നതോദ്യോഗസ്ഥർ നിലവിൽ കാറുകളാണ് സംസ്ഥാനത്തിനകത്തെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്. ഇന്ധനക്ഷമത കുറഞ്ഞ ആഡംബര വാഹനങ്ങളാണ് മിക്കവാറും വകുപ്പുമേധാവികളും ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരും ഉപയോഗിക്കുന്നത്. അതുകൊണ്ട് വിമാനയാത്ര അനുവദിക്കുന്നത് ചെലവുകുറയ്ക്കുകയേ ഉള്ളൂവെന്നാണ് ധനവകുപ്പിന്റെ വാദം. എന്നാൽ ജീവനക്കാർക്ക് ഇന്ധന ക്ഷമതയുള്ള വാഹനങ്ങൾ അനുവദിച്ച് ഈ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നാണ് ഉയരുന്ന അഭിപ്രായം. എന്നാൽ മുതിർന്ന ഐഎഎസുകാരുടെ പിന്തുണയോടെ ഉദ്യോഗസ്ഥ ലോബി വിമാനത്തിൽ കറക്കം സാധിച്ചെടുക്കുകയായിരുന്നു.
അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെയും വകുപ്പുമേധാവികളുടെയും അഭ്യർത്ഥന കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവിനയോഗ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഉത്തരവിൽ വ്യക്തമാക്കി. ചെലവുചുരുക്കലിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്ക് നേരത്തേ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എംഎൽഎമാർക്ക് നിയമസഭാ യോഗങ്ങളിൽ പങ്കെടുക്കാൻ സംസ്ഥാനത്തിനകത്ത് വിമാനയാത്രയ്ക്ക് അടുത്തയിടെ അനുവദിച്ചിരുന്നു. ഈ മാതൃകയാണ് ഉദ്യോഗസ്ഥരും നടപ്പാക്കിയെടുക്കുന്നതും.