അമേരിക്ക: വിപണിയിൽ പുത്തൻകാൽവെപ്പിനൊരുങ്ങി ഫ്‌ളിപ്പ്കാർട്ട്.ആഗോള റീട്ടെയിൽ ഭീമനായ വാൾമാർട്ടിന്റെ സ്വന്തമായ ഫ്ളിപ്കാർട്ട് ഐപിഒയുമായി വരുന്നു. 25ശതമാനം ഓഹരി വിറ്റ് 1000 കോടി ഡോളർ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വില്പനയുടെ പ്രാഥമിക നടപടികൾക്കായി ഗോൾഡ്മാൻ സാച്സിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 2021ന്റെ തുടക്കത്തിൽ യുഎസ് വിപണിയിലാകും കമ്പനി ലിസ്റ്റ് ചെയ്യുക.

2019 സാമ്പത്തിക വർഷത്തിലെ 30,931 കോടി രൂപയിൽനിന്ന് 2020 വർഷത്തിൽ കമ്പനിയുടെ വരുമാനം 34,610 കോടി രൂപയായി ഉയർന്നു. 12 ശതമാനമാണ് വളർച്ച. അറ്റനഷ്ടമാകട്ടെ 3,836 കോടി രൂപയിൽനിന്ന് 3,150 കോടി രൂപയായി കുറയ്ക്കാനും കമ്പനിക്കായി.

നിലവിൽ ഫ്ളിപ്കാർട്ടിലെ 82.3ശതമാനം ഓഹരികളും വാൾമാർട്ടിന്റെ കൈവശമാണുള്ളത്. ടെൻസെന്റ്(5.21%), ടൈഗർ ഗ്ലോബൽ(4.72%), ബിന്നി ബെൻസാൽ(3.15%), ക്യുഐഎ(1.45%)എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തമുള്ളത്.